×
login
കണങ്കാലിനേറ്റ പരുക്ക് പ്രശ്‌നമോ?; വിശദീകരണവുമായി ലയണല്‍ മെസി‍; ഇത് എന്റെ സ്വപ്‌നം സ്വന്തമാക്കാനുള്ള അവസാന അവസരമെന്നും താരം

എന്റെ സ്വപ്നം, ഞങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള അവസാന അവസരം. അതിനായി ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും മെസി.

ദോഹ: ലോകകപ്പ് കീരിടം ലക്ഷ്യമിട്ട് ഇന്ന് സൗദി അറേബ്യക്കെതിരേ ആദ്യമത്സരത്തിന് അര്‍ജന്റീന ഇറങ്ങുമ്പോള്‍ ഇതിഹാസ താരം ലയണല്‍ മെസിയുടെ പരുക്കിനെ സംബന്ധിച്ച് ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കുമിടയില്‍ വ്യാപകമായ അഭ്യൂഹമായിരുന്നു. എന്നാല്‍, മെസി തന്നെ ടീമിന്റെ ഓപ്പണിംഗ് മത്സരത്തിന് മുന്നോടിയായി തന്റെ ഫിറ്റ്‌നസിനെ കുറിച്ച് വിശദീരിച്ചു. മെസിയുടെ കണങ്കാലിന് പരുക്കേറ്റെന്നും അതിനാല്‍ പരീശീലനം ഒഴിവാക്കിയെന്നുമായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനാണ് മെസി മറുപടിയുമായി രംഗത്തെത്തിയത്. എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. മുന്‍കരുതലിന്റെ ഭാഗമായാണ് താന്‍ കടുത്ത  പരിശീലനം ഒഴിവാക്കിയത്. ഇതില്‍ അസാധരണമായി ഒന്നുമില്ല. 

വാര്‍ത്തസമ്മേളനത്തിനെത്തുന്ന മെസി 

എന്റെ കരിയറില്‍ ഉടനീളം ഞാന്‍ ഇത്തരത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാറുണ്ട്. ഇതൊരു പ്രത്യേക നിമിഷമാണ്, മിക്കവാറും എന്റെ അവസാന ലോകകപ്പ്. എന്റെ സ്വപ്നം, ഞങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള അവസാന അവസരം. അതിനായി ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും മെസി. 35 കാരനായ മെസ്സിക്ക് അര്‍ജന്റീനക്കായി ലോകകപ്പ് ട്രോഫി ആദ്യമായി ഉയര്‍ത്താനുള്ള അവസാന അവസരമാണ് ഖത്തര്‍ ലോകപ്പ്. ഇന്ന് ഉച്ചയ്ക്ക് സൗദി അറേബ്യക്കെതിരായ മത്സരത്തിലൂടെ ലോകകപ്പിലെ തേരോട്ടം അര്‍ജന്റീന ആരംഭിക്കുകയാണ്.

 

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.