×
login
ഖത്തര്‍ ഒരുങ്ങുന്നു: പ്രതീക്ഷ 1,700 കോടി ഡോളര്‍ വരുമാനം;ലോകകപ്പിന് 10 ലക്ഷം കാണികള്‍ എത്തുമെന്ന് കണക്ക്;കാല്‍പ്പന്ത് മാമാങ്കത്തിന് ഇനി ഏഴ് ആഴ്ച മാത്രം

വന്‍ സമ്മാനത്തുകയാണ് ജേതാക്കളെ കാത്തിരിക്കുന്നത്. ചാമ്പ്യന്മാര്‍ക്ക് 4.2 കോടി ഡോളര്‍ ലഭിക്കും. റണ്ണര്‍അപ്പിന് മൂന്ന് കോടി ഡോളറും മൂന്നും നാലും സ്ഥാനക്കാര്‍ക്ക് യഥാക്രമം 2.7, 2.5 കോടി ഡോളറും ലഭിക്കും.

ദോഹ: കാല്‍പ്പന്തുകളിയുടെ ലോകമാമാങ്കത്തില്‍ വിസിലുയരാന്‍ ഏഴ് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ ഖത്തര്‍ തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കുന്നു. ലോകകപ്പിന് വേദിയാകുന്ന ഏറ്റവും ചെറിയ രാജ്യമാണെങ്കിലും ഏറ്റവും വലിയ മേളയാക്കി ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പാണ് ഖത്തറിന്റേത്.

ലോകകപ്പിന് വേദിയാകുന്ന എട്ട് സ്റ്റേഡിയങ്ങളും പൂര്‍ണസജ്ജമായി. ഏറ്റവും അവസാനം തുറന്നുകൊടുത്തത് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ലുസൈല്‍. സപ്തംബര്‍ ഒന്‍പതിനാണ് സ്റ്റേഡിയം തുറന്നത്. സൗദി-ഈജിപ്ഷ്യന്‍ സൂപ്പര്‍ കപ്പായിരുന്നു ഉദ്ഘാടന മത്സരം. മറ്റ് സ്റ്റേഡിയങ്ങളെല്ലാം 2021-ല്‍ തന്നെ തുറന്നിരുന്നു ഫിഫ ക്ലബ് ലോകകപ്പ്, ഫിഫ അറബ് കപ്പ്, അമീര്‍ കപ്പ്, കഴിഞ്ഞ ജൂണില്‍ നടന്ന ഇന്റര്‍ കോണ്ടിനന്റല്‍ പ്ലേ ഓഫ്, സ്റ്റാര്‍സ് ലീഗ് മത്സരങ്ങളെല്ലാം അവയില്‍ അരങ്ങേറുകയും ചെയ്തിരുന്നു. മുന്‍ ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു സ്റ്റേഡിയത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ദീര്‍ഘദൂരം സഞ്ചരിക്കേണ്ട ആവശ്യമില്ല. എട്ട് സ്റ്റേഡിയങ്ങളും നിലകൊള്ളുന്നത് 135 കീലോമീറ്റര്‍ മാത്രം റോഡകലങ്ങളില്‍.


ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളെല്ലാം അവസാന ഘട്ട ഒരുക്കങ്ങളിലാണ്. ടീമുകളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓരോ പരിശീലകരും ടീം അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള കഠിപ്രയത്നത്തിലാണ്. എന്നാല്‍ ചില പ്രമുഖ താരങ്ങള്‍ പരിക്കിന്റെ പിടിയിലാണെന്നത് ലോകകപ്പ് സ്വപ്നം കാണുന്ന രാജ്യങ്ങള്‍ക്ക് തിരിച്ചടിയാവാനും സാധ്യതയുണ്ട്. വന്‍ സമ്മാനത്തുകയാണ് ജേതാക്കളെ കാത്തിരിക്കുന്നത്. ചാമ്പ്യന്മാര്‍ക്ക് 4.2 കോടി ഡോളര്‍ ലഭിക്കും. റണ്ണര്‍അപ്പിന് മൂന്ന് കോടി ഡോളറും മൂന്നും നാലും സ്ഥാനക്കാര്‍ക്ക് യഥാക്രമം 2.7, 2.5 കോടി ഡോളറും ലഭിക്കും.

ഫിഫ ലോകകപ്പ് കാണാന്‍ ഖത്തറിലേക്ക് വലിയൊരു ശതമാനം ആരാധകരും എത്തുമെന്നതിനാല്‍ കാണികളുടെ എണ്ണം റെക്കോര്‍ഡില്‍ എത്തും. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി നടത്തിയ പഠനം അനുസരിച്ച് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി 300-400 കോടി ആളുകള്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് വീക്ഷിക്കും. 1,700 കോടി ഡോളര്‍ വരുമാനമാണ് ലോകകപ്പില്‍ നിന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ലോകകപ്പിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നിര്‍മാണങ്ങള്‍ക്കുമായി ഇതുവരെ 800 കോടി ഡോളറാണ് ചെലവിട്ടിരിക്കുന്നത്. 12,000 മാധ്യമ പ്രതിനിധികള്‍ ഉള്‍പ്പെടെ 10 ലക്ഷത്തിലധികം പേരെയാണ് ഖത്തറിലേക്ക് ലോകകപ്പ് കാണാന്‍ പ്രതീക്ഷിക്കുന്നത്.

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.