×
login
ഫുട്‌ബോൾ ഗുണ്ടകൾ; സ്റ്റേഡിയത്തിനകത്തും പുറത്തും അലമ്പുണ്ടാക്കുന്നവർ, ലോകകപ്പ് കാണുന്നതിൽ നിന്നും അർജൻ്റീന വിലക്കിയത് ആറായിരത്തോളം പേരെ

രാജ്യാന്തര കളികൾ വരുമ്പോൾ അവരുടെ പാസ്പോർട്ട് സർക്കാർ വാങ്ങി വെക്കും. കളി അവസാനിച്ചേ തിരികെ കൊടുക്കൂ. ഇത് ഒഴിവാക്കാൻ സർക്കാർ നടപടി തുടങ്ങുന്നതറിഞ്ഞാൽ പലരും യൂറോപ്പ്യൻ രാജ്യങ്ങളിൽ കറങ്ങി നടക്കും.

എം.ശശിശങ്കർ

ജാമ്യത്തിലുള്ള പ്രതികൾ ഇടയ്ക്കിടയ്ക്ക് പോലീസ് സ്റ്റേഷനിൽ ചെന്ന് ഒപ്പു വെക്കുന്നത് പോലെയാണ് ബ്രിട്ടനിലെ ഫുട്ബോൾ ആരാധകർ പലരും അതാത് പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ പോയി ഒപ്പുവെക്കുന്നത്.  പ്രധാനപ്പെട്ട കളികൾ ഉള്ള സമയത്താണ് ഈ ഒപ്പുവെക്കൽ. കളിസ്ഥലത്തു പോയി അലമ്പുണ്ടാക്കാതിരിക്കാനുള്ള മുൻ കരുതലാണിത്.  ഇവർ സാധാരണ ആരാധകരല്ല, ഫുട്‌ബോൾ ഹൂളിഗൻസ് ആണ്. തെമ്മാടികൾ. സ്റ്റേഡിയത്തിനകത്തും പുറത്തും അലമ്പുണ്ടാക്കുന്നവർ. രാജ്യാന്തര കളികൾ വരുമ്പോൾ അവരുടെ പാസ്പോർട്ട്  സർക്കാർ വാങ്ങി വെക്കും. കളി അവസാനിച്ചേ തിരികെ കൊടുക്കൂ. ഇത് ഒഴിവാക്കാൻ സർക്കാർ നടപടി തുടങ്ങുന്നതറിഞ്ഞാൽ പലരും യൂറോപ്പ്യൻ രാജ്യങ്ങളിൽ കറങ്ങി നടക്കും. ബ്രിട്ടീഷുകാർക്ക് അവിടെ വിസയൊന്നും ആവശ്യമില്ലല്ലോ. ഇവർക്കു പ്രത്യേക സംഘടനകളുമുണ്ട്.  

ഇത് ബ്രിട്ടന്റെ മാത്രം പ്രശ്നമല്ല. ഫുടബോൾ ഹൂളിഗൻസ് എന്ന് വിളിക്കുന്ന ഫുട്‌ബോൾ തെമ്മാടികൾ കളിയിൽ മുൻപന്തിയിലുള്ള മിക്കരാജ്യങ്ങളിലുമുണ്ട്. അർജന്റീന ഇത്തവണ ആറായിരം ഫാൻസിനെയാണ് ഖത്തർ ലോകകപ്പ് കാണുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നത്. റഷ്യയിലെ ഹൂളിഗൻസ് വലിയ മാഫിയാ സംഘങ്ങൾ പോലെയാണ്.  

ഇന്ത്യക്കാരായ ഇംഗ്ലണ്ട് ആരാധകർ വാദ്യമേളങ്ങളോടെ ദോഹയിൽ റാലി നടത്തിയത് വിവാദമായിരുന്നല്ലോ. അവർ വ്യാജ ഫാൻസ്‌ ആണെന്നൊക്കെ ബ്രിട്ടീഷ് പത്രങ്ങൾ എഴുതിപ്പിടിപ്പിച്ചിരുന്നു. ഇതിനെപ്പറ്റി ഖത്തറിൽ ദീർഘകാലമായി ജോലി ചെയ്യുന്ന ബ്രിട്ടീഷുകാരൻ പറഞ്ഞത് ഇങ്ങനെയാണ്- ഞങ്ങളുടെ ഫാൻസ്‌ ഇതുപോലെ റാലിയൊന്നും നടത്താറില്ല. ബാറിൽ പോയി മൂക്കറ്റം മദ്യപിച്ചു തെരുവിലിറങ്ങി അടിയുണ്ടാക്കലാണ് രീതി. വാദ്യമേളവും പതിവില്ല. അതുകൊണ്ടായിരിക്കും ബ്രിട്ടീഷ് ഫാൻസ്‌ അല്ല എന്ന് തോന്നിയത്.  


ദോഹയിൽ ഇംഗ്ലണ്ടിന്റെ ലോകകപ്പിലെ ആദ്യ മത്സരം ഇറാനുമായി സമാധാനപരമായി നടന്നു. സ്റ്റേഡിയത്തിനകത്തോ പുറത്തോ ആരാധകർ പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയില്ല. അപ്പോൾ താടി ഉള്ള അപ്പനെ പേടിയുണ്ട്.  

ഹൂളിഗൻസ് ഇല്ലാത്തതിന്റെ കുറവ് ബി.ബി.സി.പോലുള്ള  മാധ്യമങ്ങൾ പരിഹരിക്കുന്നുണ്ട്. ഉദ്ഘാടന മത്സരത്തിന് തൊട്ടു മുൻപുള്ള ബി.ബി.സിയുടെ അര മണിക്കൂർ ആമുഖ ചർച്ച മുഴുവനും ഖത്തറിനെതിരെയുള്ള പലതവണ ആവർത്തിച്ചിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളായിരുന്നു. നടക്കാൻ പോകുന്ന കളിയെപ്പറ്റി കാര്യമായൊന്നും ഉണ്ടായില്ല. ഇംഗ്ലണ്ടിന്റെ എല്ലാക്കാലത്തേയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിരുന്ന ഗാരി ലിനേക്കർ നയിച്ച ചർച്ചയെപ്പറ്റി ഇംഗ്ലണ്ടിലെ പ്രേക്ഷകർ തന്നെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തങ്ങൾ കളി കാണാനാണ് ഇരിക്കുന്നതെന്നും, മനുഷ്യാവകാശത്തെപ്പറ്റി ഇത്ര ആശങ്ക ഉള്ളവർ കാശ് വാങ്ങി എന്തിനാണ് ഖത്തറിൽ പോകുന്നത് എന്നൊക്കെയാണ് വിമർശനങ്ങൾ. ഉദ്ഘാടന ചടങ്ങു ബി.ബി.സി. കാണിച്ചില്ല. കളി മാത്രമേ കാട്ടിയുള്ളൂ.

തങ്ങളാണ് ലോകത്തെ ഏറ്റവും വലിയ ഹൂളിഗൻസ് എന്ന് അഭിമാനിച്ചിരുന്ന ഇംഗ്ലണ്ടുകാരെ റഷ്യൻ തെമ്മാടികൾ അടിച്ചു പഞ്ചറാക്കിയ ചരിത്രമുണ്ട്. യൂറോ 2017ൽ  ഫ്രാൻസിൽ വെച്ച്. അതിനെത്തുടർന്ന് റഷ്യൻ ഹൂളിഗൻസിനെതിരെ സ്റ്റോറി ചെയ്ത ബി.ബി.സിക്കെതിരെ 'ബ്ളാ ബ്ളാ ചാനൽ' എന്ന് എഴുതിയ പോസ്റ്ററുമായാണ് മോസ്‌കോ സ്പാർട്ടക്കിന്റെ ആരാധകർ പ്രതികരിച്ചത്.  

അലമ്പുണ്ടാക്കുന്നത് തെരുവിലോ സ്റ്റേഡിയത്തിലോ ഇരുന്നാകണമെന്നില്ല, സ്റ്റുഡിയോയിൽ ഇരുന്നും ആകാം.  

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.