×
login
എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം

ലൂക്ക മെയ്‌സന്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ റിഷാദും ജിതിന്‍. എം.എസുമാണ് ഗോകുലത്തിന്റെ മറ്റ് ഗോളുകള്‍ നേടിയത്.

കൊല്‍ക്കത്ത: ഐ ലീഗ് കിരീടം സ്വന്തമാക്കിയ ശേഷം ആദ്യമായ കളത്തിലിറങ്ങിയ ഗോകുലം കേരള എഫ്‌സിക്ക് ചരിത്രനേട്ടം. എഎഫ്സി ചാമ്പ്യന്‍ഷിപ്പിലെ അരങ്ങേറ്റ പോരാട്ടത്തില്‍ ഐഎസ്എല്‍ കരുത്തുമായെത്തിയ എടികെയെ ഗ്രൂപ്പ് ഡിയിലെ ആദ്യ കളിയില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഗോകുലം തുടക്കം ഗംഭീരമാക്കി.

ലൂക്ക മെയ്‌സന്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ റിഷാദും ജിതിന്‍. എം.എസുമാണ് ഗോകുലത്തിന്റെ മറ്റ് ഗോളുകള്‍ നേടിയത്. പ്രീതം കോട്ടാലും ലിസ്റ്റന്‍ കൊളാസോയും എടികെയുടെ സ്‌കോറര്‍മാര്‍. ഗോള്‍രഹിത ആദ്യപകുതിക്കു ശേഷമാണ് ഗോളുകളെല്ലാം പിറന്നത്. ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ മൂന്ന് പോയിന്റുമായി ഗോകുലം കേരളയാണ് ഒന്നാമത്.


അമ്പതാം മിനിറ്റില്‍ ഗോകുലത്തിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലൂക്ക മെയ്‌സനാണ് ഗോളടി തുടങ്ങിയത്. താഹില്‍ സമാന്റെ പാസാണ് ലൂക്ക വലിലെത്തിച്ചത്. ലീഡ് നേടിയതിന്റെ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. മൂന്ന് മിനിറ്റിനുള്ളില്‍ എടികെ സമനില ഗോള്‍ കണ്ടെത്തി. ലിസ്റ്റന്‍ കൊളാസോയുടെ പാസില്‍ നിന്ന് പ്രീതം കോട്ടാലാണ് മറുപടി ഗോള്‍ നേടിയത്. ആ ഗോളിന്റെ ആവേശമടങ്ങും മുമ്പ് 57-ാം മിനിറ്റില്‍ ഗോകുലം വീണ്ടും ലീഡെടുത്തു. റിഷാദായിരുന്നു ഇത്തവണ ലക്ഷ്യം കണ്ടത്. ഫ്‌ളെച്ചറിന്റെ മികച്ച ഒരു പാസില്‍ നിന്നാണ് മലപ്പുറംകാരന്‍ റിഷാദ് എടികെ വല കുലുക്കിയത്. പിന്നാലെ 65-ാം മിനിറ്റില്‍ ജോര്‍ദെയ്ന്‍ ഫ്‌ളെച്ചറിന്റെ പാസ് വലയിലെത്തിച്ച ലൂക്ക കളിയിലെ തന്റെ രണ്ടാം ഗോളും ഗോകുലത്തിന്റെ മൂന്നാം ഗോളും കണ്ടെത്തി. മത്സരം ഗോകുലം സ്വന്തമാക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ 80-ാം മിനിറ്റിലെ ഫ്രീകിക്ക് വലയിലെത്തിച്ച ലിസ്റ്റന്‍ കൊളാസോ എടികെയ്ക്കായി രണ്ടാം ഗോള്‍ മടക്കി. പിന്നാലെ സമനില ഗോളിനായി എടികെ കിണഞ്ഞ് ശ്രമിക്കവെ 89-ാം മിനിറ്റില്‍ മലയാളി താരം ജിതിന്റെ ഗോളിലൂടെ ജയമുറപ്പിച്ചു.  

എഫ്‌സി കപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് ഗോകുലം. എടികെയെ കൂടാതെ ബംഗ്ലാദേശ് ക്ലബ് ബഷുന്ധര കിങ്സ്, മാലദ്വീപ് ക്ലബ് മാസിയ എന്നിവയാണുള്ളത്. ഗ്രൂപ്പ് ജേതാക്കള്‍ക്ക് ഇന്റര്‍സോണ്‍ പ്ലേ ഓഫ് സെമിഫൈനലിലേക്ക് യോഗ്യത ലഭിക്കും. 21ന് മാസിയക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

  comment

  LATEST NEWS


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.