×
login
അതിശയിപ്പിക്കുന്ന ആരാധകരെക്കുറിച്ചും ടീമിന്റെ ചരിത്രത്തെക്കുറിച്ചും കേട്ടിട്ടുണ്ടെന്ന്‌ ഡയമാന്റകോസ്; ഗ്രീക്ക് താരത്തെസ്വന്തമാക്കി കേരളബ്ലാസ്‌റ്റേഴ്‌സ്

ഗ്രീക്ക് ക്ലബ്ബ് അട്രോമിറ്റോസ് പിറായുസിനൊപ്പമായിരുന്നു ഈ സ്‌െ്രെടക്കറുടെ യൂത്ത് കരിയര്‍ ആരംഭിച്ചത്. 2009ല്‍ ഒളിന്പിയാകോസിന്റെ യൂത്ത് ടീമില്‍ ചേര്‍ന്നു. അണ്ടര്‍ 19 ലീഗിലെയും യൂത്ത് ചാന്‍പ്യന്‍സ് ലീഗിലെയും മികച്ച പ്രകടനം അദ്ദേഹത്തിന് ക്ലബ്ബിന്റെ സീനിയര്‍ ടീമുമായി കരാര്‍ നല്‍കി. 2012നും 2014നും ഇടയില്‍ വിവിധ ഗ്രീക്ക് ക്ലബ്ബുകളായ പനിയോനിയോസ് ഏതന്‍സ്, അറിസ് തെസലോനികി, എര്‍ഗോടെലിസ് എഫ്‌സി എന്നിവയ്ക്കായി വായ്പാടിസ്ഥാനത്തില്‍ കളിച്ചു. ഒളിന്പിയാകോസില്‍ തിരിച്ചെത്തുന്നതിന് മുന്പായി 49 മത്സരങ്ങളില്‍ 14 ഗോളും നേടി. ഒളിന്പിയാകോസില്‍ 17 കളിയില്‍ നാല് ഗോളും നേടി.

കൊച്ചി: ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍. ഡയമാന്റകോസുമായി കരാറിലെത്തിയതായി ക്ലബ്ബ് സന്തോഷപൂര്‍വം പ്രഖ്യാപിച്ചു. ക്രൊയേഷ്യന്‍ ടോപ് ഡിവിഷന്‍ ക്ലബ്ബ് എച്ച്എന്‍കെ ഹയ്ദുക് സ്പഌറ്റില്‍നിന്നാണ് ഇരപത്തൊമ്പതുകാരനായ മുന്നേറ്റ താരം കേരള ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയത്.  

ഗ്രീക്ക് ക്ലബ്ബ് അട്രോമിറ്റോസ് പിറായുസിനൊപ്പമായിരുന്നു ഈ സ്‌െ്രെടക്കറുടെ യൂത്ത് കരിയര്‍ ആരംഭിച്ചത്. 2009ല്‍ ഒളിന്പിയാകോസിന്റെ യൂത്ത് ടീമില്‍ ചേര്‍ന്നു. അണ്ടര്‍ 19 ലീഗിലെയും യൂത്ത് ചാന്‍പ്യന്‍സ് ലീഗിലെയും മികച്ച പ്രകടനം അദ്ദേഹത്തിന് ക്ലബ്ബിന്റെ സീനിയര്‍ ടീമുമായി കരാര്‍ നല്‍കി. 2012നും 2014നും ഇടയില്‍ വിവിധ ഗ്രീക്ക് ക്ലബ്ബുകളായ പനിയോനിയോസ് ഏതന്‍സ്, അറിസ് തെസലോനികി, എര്‍ഗോടെലിസ് എഫ്‌സി എന്നിവയ്ക്കായി വായ്പാടിസ്ഥാനത്തില്‍ കളിച്ചു. ഒളിന്പിയാകോസില്‍ തിരിച്ചെത്തുന്നതിന് മുന്പായി 49 മത്സരങ്ങളില്‍ 14 ഗോളും നേടി. ഒളിന്പിയാകോസില്‍ 17 കളിയില്‍ നാല് ഗോളും നേടി.

അദ്ദേഹത്തിന്റെ കരിയറിലെ പുതിയതും നീണ്ടതുമായ ഒരു അധ്യായം 2015ലാണ് സംഭവിച്ചത്. ജര്‍മന്‍ ബുണ്ടസ് ലീഗ് രണ്ടാം ഡിവിഷന്‍ ക്ലബ്ബ് കാള്‍ഷ്രുഹെര്‍ എസ്‌സിയില്‍ ഡയമാന്റകോസ് വായ്പാടിസ്ഥാനത്തിലെത്തി. തുടര്‍ന്നുള്ള സമ്മറില്‍ ജര്‍മന്‍ ക്ലബ്ബുമായി സ്ഥിരം കരാറിലുമെത്തി. ജര്‍മനിയില്‍ ആറ് വര്‍ഷത്തെ കളിജീവിതത്തിന്റെ തുടക്കമായിരുന്നു അത്. വിഎഫ്എല്‍ ബോചും, എഫ്‌സി സെന്റ് പോളി ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചു. ഈ കാലയളവില്‍ 100ല്‍ കൂടുതല്‍ മത്സരങ്ങളില്‍നിന്ന് 34 ഗോളും എട്ട് അവസരമൊരുക്കലുകളും അദ്ദേഹം നടത്തി.  


2020 ജൂലൈയില്‍ ക്രൊയേഷ്യന്‍ ടോപ് ഡിവിഷന്‍ ക്ലബ്ബ് ഹയ്ദുക് സ്പഌറ്റുമായി മൂന്ന് വര്‍ഷത്തെ കരാറിലൊപ്പിട്ടു. 30ല്‍ കൂടുതല്‍ മത്സരങ്ങളില്‍ ഇറങ്ങുകയും ചെയ്തു. ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുന്നതിന് മുന്പ് ഇസ്രയേലി ക്ലബ്ബ് എഫ്‌സി അസ്ഹഡോഡിനൊപ്പം വായ്പാടിസ്ഥാനത്തില്‍ കളിക്കുകയായിരുന്നു ദിമിത്രിയോസ്. ഗ്രീസിനായി എല്ലാ യൂത്ത് വിഭാഗങ്ങളിലും ദിമിത്രിയോസ് പ്രതിനിധീകരിച്ചിട്ടുണ്ട്. 46 മത്സരങ്ങളില്‍ 19 ഗോളുംനേടി. യൂറോപ്യന്‍ അണ്ടര്‍ 19 ചാന്‍പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ ടീമിനൊപ്പമുണ്ടായിരുന്നു. ടൂര്‍ണമെന്റിലെ രണ്ടാമത്തെ ടോപ് സ്‌കോററുമായി. ഡയമാന്റകോസ് ഗ്രീസ് ദേശീയ ടീമിനായി അഞ്ച് തവണ കളിച്ചിട്ടുണ്ട്. മുന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ കോച്ച് ക്‌ളോഡിയോ റനിയേരിക്ക് കീഴിലാണ് കളിച്ചത്.

'ദിമിത്രിയോസിനെ ഏറ്റവും മികച്ച രീതിയില്‍ അഭിനന്ദിക്കാന്‍ എല്ലാ കേരള ആരാധകരെയും ഞാന്‍  ക്ഷണിക്കുന്നു. അഭിമാനകരമായ ഈ ക്ലബില്‍ ഞങ്ങള്‍ അര്‍ഹിക്കുന്ന മികവ് ഇതാണ്. ഈ സീസണില്‍ ദിമിത്രിയോസിന് എല്ലാ ആശംസകളും നേരുന്നു,' കേരള ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

'എന്റെ കരിയറിലെ പുതിയൊരു അധ്യായം തുടങ്ങുന്നതില്‍ ഞാന്‍ അതിയായ ആവേശത്തിലാണ്. ഇതൊരു വലിയ വെല്ലുവിളിയാണ് എനിക്ക്. ഞാന്‍ ക്ലബ്ബിനെ കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. ഇവിടുത്തെ അതിശയിപ്പിക്കുന്ന ആരാധകരെക്കുറിച്ചും ടീമിന്റെ ചരിത്രത്തെക്കുറിച്ചും കേട്ടിട്ടുണ്ട്. നമ്മുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഞാന്‍ എല്ലാം ചെയ്യും.' ദിമിത്രിയോസ് സന്തോഷപൂര്‍വം പറഞ്ഞു.

ഈ സമ്മറിലെ കെബിഎഫ്‌സിയുടെ അവസാനത്തെ വിദേശ താര കരാറാണ് ദിമിത്രിയോസ് ഡയമാന്റകോസിന്റേത്. മുന്നേറ്റനിരയ്ക്ക് ദിമിത്രിയോസ് കൂടുതല്‍ കരുത്ത് പകരുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷിക്കുന്നു. നേരത്തെ കരാറായതില്‍ അദ്ദേഹത്തിന്റെ ഗ്രീക്ക്  എതിരാളി  അപോസ്‌തോലോസ് ജിയാന്നുവും ഉള്‍പ്പെടും. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022/23 സീസണിന് മുന്നോടിയായുള്ള പ്രീ സീസണ്‍ മുന്നൊരുക്കത്തിനായി ക്ലബ്ബ് നിലവില്‍ യുഎഇയിലാണ്. യാത്രാ അനുമതി, മെഡിക്കല്‍ പരിശോധന എന്നിവക്ക് ശേഷം ഡയമാന്റകോസ് ദുബായില്‍ സഹതാരങ്ങള്‍ക്കൊപ്പം ചേരും.

    comment

    LATEST NEWS


    മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


    പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


    ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


    ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


    12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


    തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.