കൊല്‍ക്കത്ത: ഐ ലീഗ് രണ്ടാംഘട്ട മത്സരങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കും. ഉദ്ഘാടന ദിനത്തില്‍ ഗോകുലം കേരള എഫ്്സി , റൗണ്ട്ഗ്ലാസ് പഞ്ചാബുമായി ഏറ്റുമുട്ടും. വൈകിട്ട് ഏഴിനാണ് മത്സരം. ഉച്ചയ്ക്ക് രണ്ടിന് റിയല്‍ കശ്മീര്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെയും വൈകിട്ട്് നാലിന് മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ട്രാവു എഫ്സിയെയും നേരിടും.
രണ്ടാം ഘട്ടത്തില്‍ പതിനൊന്ന് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ആദ്യ ഘട്ടത്തില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തിയ ആറു ടീമുകള്‍ ഗ്രൂപ്പ് എ യിലും ശേഷിക്കുന്ന ടീമുകള്‍ ഗ്രൂപ്പ് ബിയിലും മത്സരിക്കും. ഗ്രൂപ്പ് എയിലെ ടീമുകളാണ് ഐ ലീഗ് കിരീടത്തിനായി പോരാടുക. ഗ്രൂപ്പ് ബിയിലെ ടീമുകള്‍ ഐലീഗ് അടുത്ത സീസണില്‍ സ്ഥാനമുറപ്പിക്കാനായി പൊരുതും.
റൗണ്ട് റോബിന് ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. ഗ്രുപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ മാര്‍ച്ച് ആറിന് ചെന്നൈ സിറ്റി സുദേവ ദല്‍ഹി എഫ്സിയെ നേരിടും. ഗോകുലത്തിന്റെ മത്സരങ്ങള്‍: മാര്‍ച്ച് 5 : ഗോകുലം – റൗണ്ട്ഗ്ലാസ് പഞ്ചാബ്, 10: ഗോകുലം- ചര്‍ച്ചില്‍ ബ്രദേഴ്സ്, 15: ഗോകുലം – റിയല്‍ കശ്മീര്‍, 21: ഗോകുലം – മുഹമ്മദന്‍സ്, 27: ഗോകുലം- ട്രാവു എഫ്സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: