×
login
ലോകകപ്പിന് ഇബ്രാ @ 41

നാല്‍പ്പത്തിയൊന്നാം വയസില്‍ 2022 ലെ ഖത്തര്‍ ലോകകപ്പില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് സ്വീഡന്‍ സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്.

സ്‌റ്റോക്‌ഹോം: നാല്‍പ്പത്തിയൊന്നാം വയസില്‍ 2022 ലെ ഖത്തര്‍ ലോകകപ്പില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് സ്വീഡന്‍ സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. വിരമിക്കല്‍ മതിയാക്കി മുപ്പത്തിയൊമ്പതാം വയസില്‍ കളിക്കളത്തിലേക്ക് തിരിച്ചുവന്ന ഇബ്രാ നാളെ ജോര്‍ജിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സ്വീഡനായി വീണ്ടും ബൂട്ടുകെട്ടും. 2016 നുശേഷം ഇതാദ്യമായാണ് ഇബ്രാ സ്വീഡനായി കളിക്കളത്തില്‍ ഇറങ്ങുന്നത്.

ജൂണില്‍ ആരംഭിക്കുന്ന യൂറോപ്യന്‍ ചാമ്പ്യഷിപ്പില്‍ സ്വീഡനായി കളിക്കണമെന്നാണ് ഇബ്രായുടെ ആദ്യ മോഹം. 2022 നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ ഖത്തറില്‍ അരങ്ങേറുന്ന ലോകകപ്പിലും ബൂട്ടണിയാന്‍ മോഹമുണ്ട്. ലോകകപ്പ് നടക്കുന്ന 2022 ല്‍ ഇബ്രായ്ക്ക് നാല്‍പ്പത്തിയൊന്ന് വയസാകും.  

ഇബ്രാ ഇത്‌വരെ രണ്ട് ലോകകപ്പ് ഫൈനല്‍സുകളില്‍ കളിച്ചിട്ടുണ്ട്. 2002 ലും 2006 ലും. പക്ഷെ ഈ രണ്ട് ലോകകപ്പിലും ഒരു ഗോള്‍ പോലും അടിക്കാനായില്ല. ഖത്തറില്‍ ഈ കുറവ് നികത്താമെന്ന പ്രതീക്ഷയിലാണ് ഇബ്രാ.

സ്വീഡനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ്. 112 രാജ്യാന്തര മത്സരങ്ങളില്‍ സ്വീഡന്റെ കുപ്പായമണിഞ്ഞ ഇബ്രാ 62 ഗോളുകള്‍ എതിരാളികളുടെ വലയില്‍ അടിച്ചുകയറ്റി.

2017 ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റ ഇബ്രായ്ക്ക് ഏഴു മാസം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. യുണൈറ്റഡിനായി ഏഴു മത്സരങ്ങള്‍ കൂടി കളിച്ച ശേഷം ലോസ് ഏയ്ഞ്ചല്‍സ് ഗാലക്‌സിയിലേക്ക് ചേക്കേറി. രണ്ട് സീസണില്‍ അവര്‍ക്കായി കളിച്ചു. 2019 ല്‍ ഇറ്റാലിയന്‍ ടീമായ എസി മിലാനില്‍ ചേര്‍ന്നു.

 

 

  comment
  • Tags:

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.