×
login
ഫൈനലില്‍ നേപ്പാളിനെ മൂന്നു ഗോളിന് മുട്ടുകുത്തിച്ചു; സാഫ് കപ്പില്‍ മുത്തമിട്ട് ഇന്ത്യ; ഗോള്‍ വേട്ടയില്‍ ലയണല്‍ മെസ്സിയെ മറികടന്ന് സുനില്‍ ഛേത്രി

കഴിഞ്ഞ ദിവസം ഇന്ത്യ നേപ്പാള്‍ മത്സരത്തിലെ ഗോളോടെ ഛേത്രി പെലെയ്ക്ക് (77) ഒപ്പമെത്തിയിരുന്നു.124 മത്സരങ്ങളില്‍നിന്നാണ് ഛേത്രി 79 ഗോളുകള്‍ നേടിയത്. ഗോള്‍ ശരാശരിയില്‍ മെസ്സി ഛേത്രിയെക്കാള്‍ പിന്നിലാണ്; മെസ്സിക്ക് 80 ഗോള്‍ നേടാന്‍ വേണ്ടിവന്നത് 155 മത്സരങ്ങളാണ്. മന്‍വീര്‍ സിങ്ങാണ് മാലദ്വീപിനെതിരെ ഇന്ത്യയുടെ 3ാം ഗോള്‍ േനടിയത്

മാലൈ: ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഫൈനലില്‍ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇന്ത്യ നേപ്പാളിനെ തകര്‍ത്തത്. കളിയുടെ ആദ്യഅവസാനം മേധാവിത്വം പുലര്‍ത്തിയാണ് ഇന്ത്യയുടെ വിജയം. എട്ടാം തവണയാണ് ഇന്ത്യ സാഫ് കിരീടത്തില്‍ മുത്തമിടുന്നത്.

 49ാം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ നേടിയത്. ഇതോടെ അന്താരാഷ്്രടമത്സരത്തില്‍ 80 ഗോള്‍ നേട്ടം അദേഹം സ്വന്തമാക്കി. അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിക്കൊപ്പമാണ് ഛേത്രിയുടെ ഇപ്പോഴത്തെ സ്ഥാനം.  50ാം മിനിറ്റില്‍ സുരേഷ് സിങ്ങും 91-ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദും ഗോള്‍ നേടി. അഞ്ചു ഗോള്‍ നേടിയ സുനില്‍ ഛേത്രി ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയി.  

കഴിഞ്ഞ ദിവസം ഇന്ത്യ  നേപ്പാള്‍ മത്സരത്തിലെ ഗോളോടെ ഛേത്രി പെലെയ്ക്ക് (77) ഒപ്പമെത്തിയിരുന്നു.124 മത്സരങ്ങളില്‍നിന്നാണ് ഛേത്രി 79 ഗോളുകള്‍ നേടിയത്. ഗോള്‍ ശരാശരിയില്‍ മെസ്സി ഛേത്രിയെക്കാള്‍ പിന്നിലാണ്; മെസ്സിക്ക് 80 ഗോള്‍ നേടാന്‍ വേണ്ടിവന്നത് 155 മത്സരങ്ങളാണ്. മന്‍വീര്‍ സിങ്ങാണ് മാലദ്വീപിനെതിരെ ഇന്ത്യയുടെ 3ാം ഗോള്‍ േനടിയത്.  

മികച്ച ഗോള്‍ വേട്ടക്കാര്‍

 

ക്രിസ്റ്റ്യാനോ (പോര്‍ച്ചുഗല്‍): 115 (182)

അലി ദേയി (ഇറാന്‍): 109 (149)

മുഖ്താര്‍ ദഹാരി (മലേഷ്യ): 89 (142)

ഫെറങ്ക് പുസ്‌കാസ് (ഹംഗറി): 84 (85)

സുനില്‍ ഛേത്രി (ഇന്ത്യ): 80 (124)

ലയണല്‍ മെസ്സി (അര്‍ജന്റീന): 80 (155)

ഗോഡ്‌ഫ്രെ ചിറ്റാലു (സാംബിയ): 79 (111)

 

 

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.