×
login
ജയിച്ചുവരൂ: കേരള ബ്ലാസ്‌റ്റേഴ്‌സ് നാളെ നോര്‍ത്ത് ഈസ്റ്റിനെതിരെ

എടികെ മോഹന്‍ ബഗാനെതിരായ ആദ്യ മത്സരത്തില്‍ പരിക്കേറ്റ മലയാളി താരം രാഹുല്‍ കെ.പി. ഇന്ന് കളിക്കില്ല. രാഹുലിന്റെ അഭാവം ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തെ ബാധിച്ചേക്കും. എടികെ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ഈ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഒരു ഗോളിന് വഴിയൊരുക്കിയത് രാഹുല്‍ കെ.പി.യാണ്.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണില്‍ ആദ്യ വിജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നു. ഉദ്ഘാടന മത്സരത്തില്‍  എടികെ മോഹന്‍ ബഗാനോട് തോറ്റ ബ്ലാസ്‌റ്റേഴ്‌സ് നാളെ നോര്‍ത്ത്  ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രാത്രി 7.30 ന് ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം.

എടികെ മോഹന്‍ ബഗാനെതിരായ ആദ്യ മത്സരത്തില്‍ പരിക്കേറ്റ മലയാളി താരം രാഹുല്‍ കെ.പി. ഇന്ന് കളിക്കില്ല. രാഹുലിന്റെ അഭാവം ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തെ ബാധിച്ചേക്കും. എടികെ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ഈ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഒരു ഗോളിന് വഴിയൊരുക്കിയത് രാഹുല്‍ കെ.പി.യാണ്. 

പ്രതിരോധത്തിലെ പിഴവുകളാണ് എടികെ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിക്ക് കാരണമായത്.  പിഴവുകള്‍ തിരുത്തി വിജയം കൊയ്യാനുള്ള ഒരുക്കത്തിലാണ് സെര്‍ബിയന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്റെ ബ്ലാസ്‌റ്റേഴ്‌സ്.  

ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയോട് രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ആദ്യ വിജയം തേടിയാണ് കളിക്കളത്തിലിറങ്ങുന്നത്. മലാളികള്‍ തമ്മിലുള്ള പോരാട്ടമാകും നോര്‍ത്ത് ഈസ്റ്റ്് യുണൈറ്റഡ് - കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരം. ആറു മലയാളി താരങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമിലുണ്ട്. വി.പി. സുഹൈര്‍, മിര്‍ഷാദ് മിച്ചു, മാഷുല്‍ ഷെരീഫ്, ജെസ്റ്റിന്‍ ജോര്‍ജ്, മുഹമ്മദ് ഇര്‍ഷാദ് , ഗനി മുഹമ്മദ് നീഗം എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി താരങ്ങള്‍. ഇന്ത്യന്‍ പരിശീലകന്‍ ഖാലിദ് ജമീലിന്റെ ശിക്ഷണത്തിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കളിക്കാനിറങ്ങുന്നത്.  

  comment

  LATEST NEWS


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു


  കണ്ണന്‍ താമരക്കുളത്തിന്റെ 'ഉടുമ്പ്'നാളെ പുറത്തിറങ്ങും; ഡിസംബര്‍ അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കും


  നിര്‍മ്മിച്ചത് രണ്ടു വര്‍ഷം എടുത്ത്; ഗുരുവായൂരപ്പന് മയില്‍പ്പീലി വയലിനുമായി പ്രിയന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.