login
ഐഎസ്എല്‍: ആദ്യ ഇലവനില്‍ ഏഴ് ഇന്ത്യന്‍ താരങ്ങള്‍ നിര്‍ബന്ധം

2017-18 സീസണ്‍ മുതല്‍ ആറു ഇന്ത്യന്‍ താരങ്ങളെ ആദ്യ ഇലവനില്‍ നിര്‍ബന്ധമാക്കിയിരുന്നു. രണ്ടു സീസണുകള്‍ക്ക് ശേഷമാണ് വീണ്ടും എണ്ണം വര്‍ധിപ്പിക്കുന്നത്. ഈ സീസണില്‍ ക്ലബുകള്‍ക്ക് പരമാവധി ആറ് വിദേശ താരങ്ങളെ ടീമിലെത്തിക്കാം. ഇതില്‍ ഒരാള്‍ എ.എഫ്.സി അംഗരാജ്യങ്ങളില്‍ നിന്നുള്ളവരായിരിക്കണം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍  ടീമുകളുടെ പ്ലെയിങ് ഇലവനില്‍ മാറ്റം വരും. 2021-22 സീസണില്‍ പ്ലെയിങ് ഇലവനില്‍ ഇന്ത്യന്‍ താരങ്ങളുടെ എണ്ണം ഏഴാക്കി വര്‍ധിപ്പിച്ചു. വിദേശ താരങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് നാലാക്കി കുറച്ചു. ഐ.എസ്.എല്‍ ഉദ്ഘാടന സീസണില്‍ 6 വിദേശ താരങ്ങള്‍ക്കും 5 ഇന്ത്യന്‍ താരങ്ങള്‍ക്കുമായിരുന്നു പ്ലെയിങ് ഇലവനില്‍ അനുമതി.  

2017-18 സീസണ്‍ മുതല്‍ ആറു ഇന്ത്യന്‍ താരങ്ങളെ ആദ്യ ഇലവനില്‍ നിര്‍ബന്ധമാക്കിയിരുന്നു. രണ്ടു സീസണുകള്‍ക്ക് ശേഷമാണ് വീണ്ടും എണ്ണം വര്‍ധിപ്പിക്കുന്നത്. ഈ സീസണില്‍ ക്ലബുകള്‍ക്ക് പരമാവധി ആറ് വിദേശ താരങ്ങളെ ടീമിലെത്തിക്കാം. ഇതില്‍ ഒരാള്‍ എ.എഫ്.സി അംഗരാജ്യങ്ങളില്‍ നിന്നുള്ളവരായിരിക്കണം. ഒരു വിദേശ മാര്‍ക്യൂ താരത്തെ ഒപ്പിടാനും ക്ലബിന് അവസരമുണ്ട്.  ടീമില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട അണ്ടര്‍-21 താരങ്ങളുടെ എണ്ണം രണ്ടില്‍ നിന്ന് നാലാക്കി. ഇതില്‍ രണ്ട് താരങ്ങളെ മത്സര ദിവസങ്ങളിലെ ടീമിലും ഉള്‍പ്പെടുത്തണം. മൂന്ന് ഗോള്‍കീപ്പര്‍മാര്‍ അടക്കം ഒരു ക്ലബ്ബിന് പരമാവധി 35 താരങ്ങളെ വരെ ടീമില്‍ ഉള്‍പ്പെടുത്താം . എല്ലാ താരങ്ങള്‍ക്കുമായി ചെലവഴിക്കാവുന്ന തുകയുടെ പരിധി 16.5 കോടിയായി തുടരും.

  comment

  LATEST NEWS


  ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


  കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


  കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.