×
login
കേരള ബ്ലാസ്റ്റേഴ്സില്‍ ആകെ ഏഴ് മലയാളി താരങ്ങള്‍; മഞ്ഞപ്പടയെ നയിക്കാന്‍ ജെസെല്‍ കര്‍ണെയ്റോ; ആദ്യ പോരാട്ടത്തിന് അവേശമേകാന്‍ ആരാധകര്‍

കഴിഞ്ഞ സീസണില്‍ കളിച്ച 16 താരങ്ങള്‍ വീണ്ടും ടീം പട്ടികയില്‍ ഇടംപിടിച്ചു. കിരീടം നേടുകയെന്ന സ്വപ്നവുമായാണ് പുതിയ സീസണിലേക്ക് പ്രവേശിക്കുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. ഇവാന്‍ വുകുമനോവിച്ച് പരിശീലകനായ ടീമിനെ പ്രതിരോധത്തിലെ കരുത്തന്‍ ജെസെല്‍ കര്‍ണെയ്റോയാണ് നയിക്കുന്നത്. കഴിഞ്ഞ സീസണില്‍ കളിച്ച 16 താരങ്ങള്‍ വീണ്ടും ടീം പട്ടികയില്‍ ഇടംപിടിച്ചു. കിരീടം നേടുകയെന്ന സ്വപ്നവുമായാണ് പുതിയ സീസണിലേക്ക് പ്രവേശിക്കുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

യുവാക്കളുടെയും പരിചയസമ്പന്നരായ താരങ്ങളും അടങ്ങിയതാണ് ടീമെന്നും കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു. 28 അംഗ ടീമില്‍ ഏഴ് മലയാളി താരങ്ങള്‍. രാഹുല്‍. കെ.പി, സഹല്‍ അബ്ദുള്‍ സമദ്, ശ്രീക്കുട്ടന്‍, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, ബിജോയ് വര്‍ഗീസ്, വിബിന്‍ മോഹനന്‍. ഓസ്‌ട്രേലിയന്‍ ഫോര്‍വേഡ് അപ്പൊസ്‌തോലസ് ജിയാനു ആണ് ടീമിലെ ഏക വിദേശ ഏഷ്യന്‍ താരം.


കേരള ബ്ലാസ്റ്റേഴ്സ് ടീം:

 • ഗോള്‍കീപ്പര്‍മാര്‍:പ്രഭ്‌സുഖന്‍ ഗില്‍, കരണ്‍ജിത് സിങ്, മുഹീത് ഷാബിര്‍ ഖാന്‍, സച്ചിന്‍ സുരേഷ്.
 • പ്രതിരോധം:വിക്ടര്‍ മോംഗില്‍, മാര്‍കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം റുയ്വ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസെല്‍ കര്‍ണെയ്‌റോ, ഹര്‍മന്‍ജോത് ഖബ്ര.
 • മധ്യനിര:ജീക്‌സണ്‍ സിങ്, ഇവാന്‍ കലിയുസ്‌നി, ലാല്‍തംഗ ഖാല്‍റിങ്, ആയുഷ് അധികാരി, സൗരവ് മണ്ഡല്‍, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുസമദ്, ബ്രൈസ് മിറാന്‍ഡ, വിബിന്‍ മോഹനന്‍, നിഹാല്‍ സുധീഷ്, ഗിവ്‌സണ്‍ സിങ്.
 • മുന്നേറ്റനിര:ദിമിട്രിയോസ് ഡയമന്റകോസ്, രാഹുല്‍. കെ.പി, അപ്പോസ്‌തോലോസ് ജിയാനോ, ബിദ്യാസാഗര്‍ സിങ്, ശ്രീക്കുട്ടന്‍. എം.എസ്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരക്രമം:

 • ഒക്ടോബര്‍   07: ഈസ്റ്റ് ബംഗാള്‍ (ഹോം)
 • ഒക്ടോബര്‍   16: എടികെ മോഹന്‍ ബഗാന്‍ (ഹോം)
 • ഒക്ടോബര്‍   23: ഒഡിഷ എഫ്‌സി (എവേ)
 • ഒക്ടോബര്‍   28: മുംബൈ സിറ്റി എഫ്‌സി (ഹോം)
 • നവംബര്‍       05: നോര്‍ത്ത് ഈസ്റ്റ് (എവേ)
 • നവംബര്‍       13: എഫ്‌സി ഗോവ (ഹോം)
 • നവംബര്‍       19: ഹൈദരാബാദ് എഫ്‌സി (എവേ)
 • ഡിസംബര്‍   04: ജംഷഡ്പൂര്‍ എഫ്‌സി (എവേ)
 • ഡിസംബര്‍   11: ബെംഗളൂരു എഫ്‌സി (ഹോം)
 • ഡിസംബര്‍   19: ചെന്നൈയിന്‍ എഫ്‌സി (എവേ)
 • ഡിസംബര്‍   26: ഒഡീഷ എഫ്‌സി (ഹോം)
 • ജനുവരി        03: ജംഷഡ്പൂര്‍ എഫ്‌സി (ഹോം)
 • ജനുവരി        08: മുംബൈ സിറ്റി എഫ്‌സി (എവേ)
 • ജനുവരി        22: എഫ്‌സി ഗോവ (എവേ)
 • ജനുവരി        29: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് (ഹോം)
 • ഫെബ്രുവരി 03: ഈസ്റ്റ് ബംഗാള്‍ (എവേ)
 • ഫെബ്രുവരി 07: ചെന്നൈയിന്‍ എഫ്‌സി (ഹോം)
 • ഫെബ്രുവരി 11: കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
 • ഫെബ്രുവരി 18: എടികെ മോഹന്‍ ബഗാന്‍ (എവേ)
 • ഫെബ്രുവരി 26: ഹൈദരാബാദ് എഫ്‌സി (ഹോം)
  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.