റോം: അടുത്ത സീസണില്‍ ജോസ് മൗറീഞ്ഞോ ഇറ്റാലിയന്‍ ലീഗ് ക്ലബ്ബായ റോമയെ പരിശീലിപ്പിക്കും. മൗറീഞ്ഞോയെ മുഖ്യ പരിശീലകനാക്കിയതായി ക്ലബ്ബ് അറിയിച്ചു.
നിലവിലെ പരിശീലകന് പാവ്ലോ ഫോണ്‍സെക്ക ഈ സീണണിന്റെ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജോസ് മൗറീഞ്ഞോയെ റോമയുടെ പരിശീലകനാക്കിയത്. അടുത്ത മൂന്ന് സീസണിലേക്കാണ് കരാര്‍.
ജോസ് മൗറീഞ്ഞോയെ പരിശീലകനായി ലഭിച്ചതില്‍ അതിയായ സന്തേഷമുണ്ടെന്നും അദ്ദേഹത്തെ റോമാ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുന്നുയെന്നും ക്ലബ്ബ് പ്രസിഡന്റ് റയാന് പറഞ്ഞു.
യൂറോപ്പ് ലീഗ് സെമിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടുന്നതിന് രണ്ട് ദിവസം മുമ്പാണ് ക്ലബ്ബ് വിടുമെന്ന്് പാവ്ലോ ഫോണ്‍സെക്ക പ്രഖ്യാപിച്ചത്. സെമിയില്‍ റോമ രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക്് തോറ്റു.
ഇറ്റാലിയന്‍ ലീഗായ സീരീ എയില്‍ റോമ തകര്‍ച്ചയെ നേരിടുകയാണ്. നാലു മത്സരങ്ങള്‍ കൂടി ശേഷിക്കെ അവര്‍ പോയിന്റ് നിലയില്‍ ഏഴാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: