×
login
സെക്‌സ് ടേപ്പ് വിവാദം: ഒരു വര്‍ഷം തടവും 75000 യൂറോ പിഴയും; കരീം ബെന്‍സേമ കുറ്റക്കാരനാണെന്ന് കോടതി

ഫ്രഞ്ച് ഫുട്‌ബോള്‍ താരം മാത്യു വെല്‍ബ്യുനയെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ പുറത്തുവിട്ട സെക്‌സ് ടേപ്പിന് പിന്നില്‍ ബെന്‍സേമയ്ക്കും പങ്ക് ഉണ്ടായിരുന്നെന്നാണ് വിവാദം. 2015 ലാണ് കേസിനാസ്പദമായ സംഭവം. ബെന്‍സേമയും വെല്‍ബ്യൂനയും അന്ന് ഫ്രഞ്ച്് ടീമില്‍ അംഗങ്ങളായിരുന്നു. ദേശീയ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് വെല്‍ബ്യുനയുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് താരത്തെ ചിലര്‍ ഭീഷണിപ്പെടുത്തി.

പാരീസ്: ഫ്രഞ്ച് ഫുട്ബോളിനെ പിടിച്ചുകുലുക്കിയ സെക്‌സ് ടേപ്പ് വിവാദത്തില്‍ റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ കുറ്റക്കാരനാണെന്ന് കോടതി. ഒരു വര്‍ഷത്തെ തടവും 75000 യൂറോയുമാണ് (ഏകദേശം 62.5 ലക്ഷം രൂപ) പിഴയുമാണ് ശിക്ഷ. സസ്‌പെന്‍ഡഡ് തടവു ശിക്ഷയായതിനാല്‍ ബെന്‍സേമയ്ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക്് ജയിലില്‍ കിടക്കേണ്ടതില്ല. പ്രൊബേഷന്‍ കാലത്ത് കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ മാത്രം ജയില്‍ ശിക്ഷ അനുഭവിച്ചാല്‍ മതി. കേസില്‍ ഉള്‍പ്പെട്ട മറ്റു നാലുപേരെയും കോടതി ശിക്ഷിച്ചിട്ടുണ്ട്.  

ഫ്രഞ്ച് ഫുട്‌ബോള്‍ താരം മാത്യു വെല്‍ബ്യുനയെ  ബ്ലാക്‌മെയില്‍ ചെയ്യാന്‍ പുറത്തുവിട്ട സെക്‌സ് ടേപ്പിന് പിന്നില്‍ ബെന്‍സേമയ്ക്കും പങ്ക് ഉണ്ടായിരുന്നെന്നാണ് വിവാദം. 2015 ലാണ് കേസിനാസ്പദമായ സംഭവം. ബെന്‍സേമയും വെല്‍ബ്യൂനയും അന്ന് ഫ്രഞ്ച്് ടീമില്‍ അംഗങ്ങളായിരുന്നു. ദേശീയ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച്  വെല്‍ബ്യുനയുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് താരത്തെ ചിലര്‍ ഭീഷണിപ്പെടുത്തി.

ഇവര്‍ക്ക് പണം നല്‍കണമെന്ന്് ബെന്‍സേമ നിര്‍ബന്ധിച്ചെന്നാണ് കേസ്്. മറ്റ് നാലുപേര്‍ ചേര്‍ന്ന്് വെല്‍ബ്യുനയില്‍ നിന്ന്് പണം തട്ടാന്‍ ആസൂത്രണം ചെയ്ത പദ്ധതിയില്‍ ബെന്‍സേമയും ഭാഗമായിരുന്നെന്നായിരുന്നു ആരോപണം.  എന്നാല്‍ ഈ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന്് തുടക്കം മുതലേ ബെന്‍സേമ വ്യക്തമാക്കിയിരുന്നു. കോടതി വിധിക്കെതിരെ ബെന്‍സേമ അപ്പീല്‍ പോകുമെന്ന്് അദ്ദേഹത്തിന്റെ വക്കീല്‍ വെളിപ്പെടുത്തി.  

  comment

  LATEST NEWS


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു


  കണ്ണന്‍ താമരക്കുളത്തിന്റെ 'ഉടുമ്പ്'നാളെ പുറത്തിറങ്ങും; ഡിസംബര്‍ അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കും


  നിര്‍മ്മിച്ചത് രണ്ടു വര്‍ഷം എടുത്ത്; ഗുരുവായൂരപ്പന് മയില്‍പ്പീലി വയലിനുമായി പ്രിയന്‍


  ഒരു വര്‍ഷം നീണ്ട കര്‍ഷകസമരം അവസാനിച്ചു; കര്‍ഷകര്‍ ഡിസംബര്‍ 11ന് ദല്‍ഹി അതിര്‍ത്തികള്‍ വിട്ട് നാട്ടിലേക്ക് മടങ്ങും


  കുട്ടനാട്ടില്‍ വീണ്ടും പക്ഷി പനി; താറാവുകളെ കൂട്ടമായി തീയിട്ട് കൊന്നൊടുക്കും; ആശങ്കയോടെ കര്‍ഷകര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.