ബാംബോലിം: ഐഎസ്എല്‍ ഏഴാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് നിര്‍ണായ മത്സരത്തിനിറങ്ങുന്നു. പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന മുംബൈ സിറ്റിയാണ് എതിരാളികള്‍. നാളെ രാത്രി 7.30നാണ് കിക്കോഫ്. ജയം നേടിയാലേ ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് സാധ്യത നിലനിര്‍ത്താനാകൂ.
നാളെത്തേതുള്പ്പെടെ അഞ്ചു മത്സരങ്ങളാണ് ഇനി ബ്ലാസ്റ്റേഴ്സിനുള്ളത്. ഈ അഞ്ചു മത്സരങ്ങളിലും വിജയിച്ചാലും പ്ലേ ഓഫ് ഉറപ്പ് പറയാനാകില്ല. പിന്നെ അല്‍പ്പം ഭാഗ്യവും മറ്റ് ടീമുകളുടെ മത്സരഫലങ്ങളും അനുകൂലമായാല്‍ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിലെത്തനായേക്കും. 15 മത്സരങ്ങളില്‍ 15 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്.
തുടക്കത്തില്‍ വീരശൂര പരാക്രമികളെപ്പോലെ പൊരുതുകയും ലീഡ് പിടിക്കുകയും ചെയ്തശേഷം അവസാന നിമിഷങ്ങളില്‍ അലസമായി കളിക്കുന്ന രീതി ഒഴിവാക്കിയലേ ബ്ലാസ്റ്റേഴ്സിന് വിജയത്തിലേക്ക് പിടിച്ചുകയറാനാകൂ. ഗാരി ഹൂപ്പറും ജോര്‍ദാന്‍ മറെയും നയിക്കുന്ന മുന്നേറ്റനിര ശക്തം തന്നെ. എന്നാല്‍ പ്രതിരോധം പാടെ പരാജയം. ഈ കുറവ് നികയത്തിയാലേ മുംബൈയെ വീഴത്താനാകൂ.
ശക്തരായ ടീമാണ് മുംബൈ സിറ്റി. ഇതുവരെ കളിച്ച 14 മത്സരങ്ങളില്‍ തോറ്റത് രണ്ടെണ്ണത്തില്‍ മാത്രം. ഒമ്പത് മത്സരങ്ങളില്‍ വിജയിച്ചു. മൂന്ന് മത്സരങ്ങള്‍ സമനിലയായി. 30 പോയിന്റുമായി ഏറ്റവും മുന്നിലാണ്.
എന്നാല്‍ 14-ാമത്തെ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. ഈ തോല്‍വി ഏല്‍പ്പിച്ച ആഘാതവുമായാണ് മുംബൈ ഇന്ന് കളിക്കളത്തിലിറങ്ങുന്നത്. അവസരം മുതലാക്കി തകര്ത്തുകളിച്ചാല് ബ്ലാസ്റ്റേഴ്സിന് മുംബൈയെ വീഴ്ത്താനാകും. അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സും തോല്‍വി ഏറ്റുവാങ്ങി. എടികെ മോഹന്‍ ബഗാനോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: