×
login
കൊച്ചിയില്‍ കളിയാരവം; ഐഎസ്എല്ലിന് മറ്റെന്നാള്‍ തുടക്കം; കൊമ്പന്മാര്‍ക്ക് ആദ്യ എതിരാളികള്‍ ഈസ്റ്റ് ബംഗാള്‍

രണ്ട് സീസണുകള്‍ക്ക് ശേഷമാണ് ഇത്തവണ ഹോം ആന്‍ഡ് എവേ മത്സരങ്ങള്‍. കഴിഞ്ഞ രണ്ട് സീസണിലും കൊവിഡ് കാരണം ഗോവയില്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു കളി. കഴിഞ്ഞ സീസണില്‍ ഫൈനലിന് മാത്രമാണ് കാണികള്‍ക്ക് പ്രവേശനം നല്‍കിയത്

കൊച്ചി: നവംബറില്‍ ഖത്തറില്‍ ലോകകപ്പ് ഫുട്ബോളിന് ലോകമെങ്ങുമുള്ള ആരാധകര്‍ കാത്തിരിക്കുന്നതിനിടെ ഇന്ത്യന്‍ ആരാധകര്‍ക്ക് നാളെ മുതല്‍ കാല്‍പ്പന്തുകളിയുടെ മാമാങ്കം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഒന്‍പതാം പതിപ്പിന് മറ്റെന്നാള്‍ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പന്തുരുളുന്നതോടെയാണ് ഇന്ത്യന്‍ ആരാധകര്‍ ഫുട്ബോളിന്റെ മാസ്മരികതയിലേക്ക് ഇറങ്ങുന്നത്. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികള്‍ കൊല്‍ക്കത്ത ഈസ്റ്റ് ബംഗാള്‍. രാത്രി 7.30നാണ് കിക്കോഫ്.

രണ്ട് സീസണുകള്‍ക്ക് ശേഷമാണ് ഇത്തവണ ഹോം ആന്‍ഡ് എവേ മത്സരങ്ങള്‍. കഴിഞ്ഞ രണ്ട് സീസണിലും കൊവിഡ് കാരണം ഗോവയില്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു കളി. കഴിഞ്ഞ സീസണില്‍ ഫൈനലിന് മാത്രമാണ് കാണികള്‍ക്ക് പ്രവേശനം നല്‍കിയത്.

മൂന്ന് തവണ ഫൈനല്‍ കളിച്ചിട്ടും കിരീടം സ്വന്തമാക്കാന്‍ കഴിയാത്തതിന്റെ കോട്ടം തീര്‍ക്കാനുറച്ചാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. കഴിഞ്ഞ തവണ അപ്രതീക്ഷിത പ്രകടനത്തിലൂടെ ടീമിനെ ഫൈനല്‍ വരെയെത്തിച്ച പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചാണ് ഇത്തവണയും കോച്ച്. കഴിഞ്ഞ തവണ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച സ്പാനിഷ് താരം ആല്‍വാരോ വാസ്‌ക്വസും അര്‍ജന്റീന താരം പെരേര ഡയസും ടീം വിട്ടെങ്കിലും മികച്ച ചില വിദേശതാരങ്ങളെ സ്വന്തമാക്കിയാണ് വുകുമനോവിച്ച് ടീം പുതിയ സീസണിലേക്ക് കണ്ണുവച്ചിരിക്കുന്നത്.

ലീഗിന്റെ ചരിത്രത്തില്‍ മൂന്ന് തവണ ഫൈനല്‍ കളിച്ചിട്ടും കിരീടം സ്വന്തമാക്കാന്‍ കഴിയാത്ത ഏക ടീമാണ് ബ്ലാസ്റ്റേഴ്സ്. 2014, 2016, 2021-22 സീസണുകളിലായിരുന്നു ഫൈനലില്‍ കളിച്ചത്. രണ്ട് തവണ എടികെയോടും കഴിഞ്ഞ സീസണില്‍ ഹൈദരാബാദ് എഫ്സിയോടും തോറ്റു. ലീഗില്‍ എടികെ മൂന്ന് തവണയും ചെന്നൈയിന്‍ എഫ്സി രണ്ട് തവണയും മുംബൈ സിറ്റി, ബെംഗളൂരു എഫ്സി, ഹൈദരാബാദ് എഫ്സി ടീമുകള്‍ ഓരോ തവണയും ചാമ്പ്യന്മാരായി.

 

 

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരക്രമം

ഒക്ടോബര്‍ ഏഴ്: ഈസ്റ്റ് ബംഗാള്‍ (ഹോം)

16: എടികെ മോഹന്‍ ബഗാന്‍ (ഹോം)

23: ഒഡിഷ എഫ്‌സി (എവേ)

28: മുംബൈ സിറ്റി എഫ്‌സി (ഹോം)

നവംബര്‍ അഞ്ച്: നോര്‍ത്ത് ഈസ്റ്റ് (എവേ)

13: എഫ്‌സി ഗോവ (ഹോം)

19: ഹൈദരാബാദ് എഫ്‌സി (എവേ)


ഡിസംബര്‍ നാല്: ജംഷഡ്പൂര്‍ എഫ്‌സി (എവേ)

11: ബെംഗളൂരു എഫ്‌സി (ഹോം)

19: ചെന്നൈയിന്‍ എഫ്‌സി (എവേ)

26: ഒഡീഷ എഫ്‌സി (ഹോം)

മൂന്ന്: ജംഷഡ്പൂര്‍ എഫ്‌സി (ഹോം)

എട്ട്: മുംബൈ സിറ്റി എഫ്‌സി (എവേ)

22: എഫ്‌സി ഗോവ (എവേ)

29: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് (ഹോം)

ഫെബ്രുവരി മൂന്ന്: ഈസ്റ്റ് ബംഗാള്‍  

(എവേ)

ഏഴ്: ചെന്നൈയിന്‍ എഫ്‌സി (ഹോം)

11: കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)

18: എടികെ മോഹന്‍ ബഗാന്‍ (എവേ)

26: ഹൈദരാബാദ് എഫ്‌സി (ഹോം)

  comment

  LATEST NEWS


  വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


  മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.