×
login
അവസാന മിനിറ്റുകളില്‍ മഞ്ഞപ്പട പൊരുതിയത് എട്ടുപേരുമായി; ഡ്യൂറന്‍ഡ് കപ്പിലെ രണ്ടാം മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി; രണ്ടു ഗോളുമായി ബെംഗളൂരു

ആദ്യ 15 മിനിറ്റില്‍ ഇരുഭാഗത്ത് നിന്നും കാര്യമായ മുന്നേറ്റങ്ങളുണ്ടായില്ല. 25-ാം മിനിറ്റില്‍ സന്ദീപ് സിങ് ശ്രീക്കുട്ടനെ ലക്ഷ്യംവച്ച് മികച്ച ക്രോസ് പായിച്ചെങ്കിലും ബെംഗളൂരു പ്രതിരോധം തടഞ്ഞു. 33-ാം മിനിറ്റില്‍ ബ്ലസേ്റ്റേഴ്സിന് ആദ്യ കോര്‍ണര്‍ ലഭിച്ചു. പ്യൂട്ടിയയുടെ കോര്‍ണര്‍ ലാറ തട്ടിയകറ്റി. പന്ത് ശ്രീക്കുട്ടന്റെ കാലിലാണ് കിട്ടിയത്.

കൊല്‍ക്കത്ത: അവസാന മിനിറ്റുകളില്‍ എട്ടുപേരുമായി പൊരുതിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഡ്യൂറന്‍ഡ് കപ്പിലെ രണ്ടാം മത്സരത്തില്‍ തോല്‍വി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്് ബെംഗളൂരു എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്.  45-ാം മിനിറ്റില്‍ ഭൂട്ടിയയും 71-ാം മിനിറ്റില്‍ ലിയോണ്‍ അഗസ്റ്റിനും  വലകുലുക്കി. രണ്ടാം പകുതിയില്‍ മൂന്ന് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. വിജയത്തോടെ ഗ്രൂപ്പ് സിയില്‍ ബെംഗളൂരു എഫ്സിക്കും മൂന്ന് പോയിന്റായി. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നേവിയെ തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്സ് 21ന് ഡല്‍ഹി എഫ്സിയെ നേരിടും.  

ആദ്യ 15 മിനിറ്റില്‍ ഇരുഭാഗത്ത് നിന്നും കാര്യമായ മുന്നേറ്റങ്ങളുണ്ടായില്ല. 25-ാം മിനിറ്റില്‍  സന്ദീപ് സിങ് ശ്രീക്കുട്ടനെ ലക്ഷ്യംവച്ച് മികച്ച ക്രോസ് പായിച്ചെങ്കിലും ബെംഗളൂരു പ്രതിരോധം തടഞ്ഞു. 33-ാം മിനിറ്റില്‍ ബ്ലസേ്റ്റേഴ്സിന്  ആദ്യ കോര്‍ണര്‍ ലഭിച്ചു. പ്യൂട്ടിയയുടെ കോര്‍ണര്‍ ലാറ തട്ടിയകറ്റി. പന്ത് ശ്രീക്കുട്ടന്റെ കാലിലാണ് കിട്ടിയത്. ശ്രീക്കുട്ടന്‍ ഷോട്ട് പായിച്ചെങ്കിലും ലാറ കൈകളിലൊതുക്കി. 45-ാം മിനിറ്റില്‍ ബെംഗളൂരു എഫ്സി  മുന്നിലെത്തി. ബോക്സിന് തൊട്ട് സമീപത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് നംഗായല്‍ ഭൂട്ടിയ മികച്ചൊരു ഷോട്ടിലൂടെ വലയിലാക്കി.  

രണ്ടാം പകുതിയുടെ തുടക്കത്തില്‍ സഞ്ജീവ് സ്റ്റാലിന്റെ  ശ്രമം ലാറ തടുത്തിട്ടു.  ഇതിനിടെ തുടര്‍ച്ചയായ രണ്ടു മഞ്ഞക്കാര്‍ഡുകള്‍ കണ്ട ഹോര്‍മിപാമിനെ ബ്ലാസ്റ്റേഴ്സിന് നഷ്ടമായി.  71-ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ ലിയോണ്‍ അഗസ്റ്റിനിലൂടെ ബെംഗളൂരു ലീഡുയര്‍ത്തി. ഹര്‍മന്‍പ്രീതിന്റെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. 83, 86 മിനിറ്റുകളില്‍ സന്ദീപ് സിങും, ധെനെചന്ദ്രമെയ്ട്ടെയും ചുവപ്പ് കണ്ട് പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് എട്ടുപേരായി ചുരുങ്ങി.

  comment

  LATEST NEWS


  സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍


  മനുഷ്യഗണ വിശേഷങ്ങള്‍


  വാക്സിനേഷന്‍ 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില്‍ നല്‍കിയത് രണ്ടരക്കോടി വാക്സിന്‍; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ


  ജലാലാബാദില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാന്‍ തമ്മിലടിയെന്ന് അഭ്യൂഹം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.