×
login
രാഹുല്‍ രക്ഷകന്‍; ഗോവ‍യെ തളച്ച് ബ്ലാസ്‌റ്റേഴ്‌സ്

ഈ സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പതിമൂന്ന് മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന് പതിനാല് പോയിന്റായി. അതേസമയം ഗോവ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. പതിമൂന്ന് മത്സരങ്ങളില്‍ അവര്‍ക്ക് ഇരുപത് പോയിന്റുണ്ട്. ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴച്ചവച്ചത്.

ബാംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം പതിപ്പിന്റെ രണ്ടാം പാദത്തില്‍ കരുത്തരായ എഫ്‌സി ഗോവയെ കേരള ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ തളച്ചു (1-1) . ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങി പിന്നാക്കാം പോയ ബ്ലാസ്‌റ്റേഴ്‌സിനെ മലയാളി താരം കെ.പി. രാഹുലിന്റെ ഗോളാണ് തോല്‍വിയില്‍ നിന്ന് കരകയറ്റിയത്. ജോര്‍ഗെ ഓര്‍ട്ടിസാണ് ഗോവക്കായി ഗോള്‍ നേടിയത്.

ഈ സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പതിമൂന്ന് മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന് പതിനാല് പോയിന്റായി. അതേസമയം ഗോവ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. പതിമൂന്ന് മത്സരങ്ങളില്‍ അവര്‍ക്ക് ഇരുപത് പോയിന്റുണ്ട്. ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴച്ചവച്ചത്. തുടക്കത്തില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലെത്താന്‍ അവസരവും ലഭിച്ചു. പക്ഷെ ഗാരി ഹൂപ്പറിന് പന്ത് വലയിലാക്കാനായില്ല. ഇരുപത്തിയഞ്ചാം മിനിറ്റില്‍ എഫ്‌സി ഗോവ മുന്നിലെത്തി. ജോര്‍ഗെ ഓര്‍ട്ടിസാണ് ഗോള്‍ അടിച്ചത്. ഓര്‍ട്ടിസ് എടുത്ത ഫ്രീകിക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ കയറി നിന്നു. ബ്ലാസ്‌റ്റേഴസ് താരം ജീക്‌സണ്‍ , ഓര്‍ട്ടിസിനെ ഫൗള്‍ ചെയ്തതിനാണ് ഗോവയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചത്.

ഗോള്‍ വീണതോടെ പോരാട്ടം മുറുക്കിയ ബ്ലാസ്‌റ്റേഴ്‌സ് നാല്‍പ്പതാം മിനിറ്റില്‍ ബിക്കാരി കോനയിലൂടെ ഗോള്‍ നേടിയതാണ്. പക്ഷെ റഫറി ഹാന്‍ഡ്‌ബോള്‍ വിളിച്ച് ഗോള്‍ അസാധുവാക്കി. ഇടവേളയ്ക്ക്് ഗോവ 1-0 ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിലും ബ്ലാസ്‌റ്റേഴ്‌സിന് നല്ലൊരു അവസരം കിട്ടി. ഫക്കുണ്ടോ പെരേരയുടെ ക്രോസില്‍ ബിക്കാരെ കൊന തലവെച്ചെങ്കിലും പന്ത് പോസ്റ്റിന് മുകളിലൂടെ പറന്നുപോയി. അമ്പത്തിയേഴാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മടക്കി സമനില പിടിച്ചു. മലയാളി താരം കെ.പി. രാഹുലാണ് സ്‌കോര്‍ ചെയ്തത്. പെരേര നല്‍കിയ ക്രോസ് ഹെഡ് ചെയ്ത് രാഹുല്‍ വലയിലാക്കി (1-1). ഈ സീസണില്‍ രാഹുലിന്റെ മൂന്നാം ഗോളാണിത്. കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിക്കെതിരെയും രാഹുല്‍ ഗോള്‍ നേടിയിരുന്നു

അറുപത്തിയഞ്ചാം മിനിറ്റില്‍ ഗോവയുടെ ഇവാന്‍ ഗോണ്‍സാലസ് രണ്ടാം തവണ മഞ്ഞകാര്‍ഡ് കണ്ടതോടെ പുറത്തായി. പിന്നീട് പത്ത് പേരുമായാണ് ഗോവ പൊരുതിയത്. എന്നാല്‍ ഈ ആനുകൂല്യം മുതലാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞില്ല.

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.