×
login
ദോഹയിലെ പത്രമാരണങ്ങള്‍

സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിച്ചു കളികാണാന്‍ വരേണ്ടിവരും എന്നാണു ചിലരുടെ വിഷമം. മദ്യം സുലഭമല്ലാത്തതാണ് മറ്റു ചിലരുടെ പ്രശ്നം. മദ്യം കിട്ടിയാലോ, അതിനു വില കൂടുതല്‍ ആണെന്ന് വേറെ ചിലര്‍. യൂറോപ്പിലൊക്കെ ഇതെല്ലാം സൗജന്യമാണല്ലോ.

പാശ്ചാത്യ മാധ്യമങ്ങളുടെയും സ്ഥിരം കുത്തിത്തിരുപ്പു മനുഷ്യാവകാശ സംഘങ്ങളുടെയും പന്ത്രണ്ടു വര്‍ഷത്തെ നിരന്തര അധിക്ഷേപശ്രമങ്ങള്‍ക്കൊടുവില്‍ അറബ് ലോകത്തെയും മിഡില്‍ ഈസ്റ്റിലെയും ആദ്യത്തെ ലോകകപ്പിനു ദോഹയില്‍ കൊടി ഉയരുന്നു. ലോകകപ്പ് ഇതുവരെ നടത്തിയതില്‍ വച്ച് ഏറ്റവും ചെറിയ രാജ്യമാകും ഖത്തര്‍. വോക് ലിബറലുകള്‍ക്ക്,  ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റമായതു കൊണ്ട് പാശ്ചാത്യ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ ദിവസങ്ങളില്‍ പിടിപ്പതു പണിയുണ്ട്. ഡെസ്‌ക്കില്‍ ഇരുന്നുള്ള പഴശ്ശിയുടെ കളി കാണാനിരിക്കുന്നതേയുള്ളൂ.

തൊഴില്‍ നിയമങ്ങളെപ്പറ്റിയും മരിച്ചുപോയ വിദേശ തൊഴിലാളികളെപ്പറ്റിയുമൊക്കെയായിരുന്നു ഇതുവരെ കണ്ണീര്‍ ഒഴുക്കലെങ്കില്‍ ഇപ്പോള്‍ വിദേശ, കുടിയേറ്റ തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തിലേക്കെത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ഫാന്‍സ് ആയി പ്രകടനം നടത്തിയവരില്‍ പലരും  മലയാളികളാണ്. പാശ്ചാത്യരുടെ വാദം അനുസരിച്ച് മലയാളികള്‍ എങ്ങനെയാണ് അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ഇംഗ്ലണ്ടിന്റെയും ഒക്കെ   ഫാന്‍സ് ആകുന്നത്? അവര്‍ക്ക് ഇന്ത്യയുടെ മാത്രം ഫാന്‍സ് ആയാല്‍ പോരെ? സ്വന്തം കാശ് ചിലവാക്കി കളി കാണാനുള്ള കഴിവില്ലാത്തവരാണത്രെ ഇവരൊക്കെ. ഖത്തര്‍ കാശ് നല്‍കി പങ്കെടുപ്പിക്കുകയാണെന്നു സൂചന. കടുത്ത വംശീയ അധിക്ഷേപമാണ് ഇപ്പോള്‍ നടക്കുന്നത്.

സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിച്ചു കളികാണാന്‍ വരേണ്ടിവരും എന്നാണു ചിലരുടെ വിഷമം. മദ്യം സുലഭമല്ലാത്തതാണ് മറ്റു ചിലരുടെ പ്രശ്നം. മദ്യം കിട്ടിയാലോ, അതിനു  വില കൂടുതല്‍ ആണെന്ന് വേറെ ചിലര്‍.  യൂറോപ്പിലൊക്കെ ഇതെല്ലാം സൗജന്യമാണല്ലോ. എന്നാല്‍ സൗജന്യമായി ലഭിക്കുന്നതിനെപ്പറ്റിയൊന്നും പരാമര്‍ശമില്ല. മെട്രോയിലും ബസ്സിലും യാത്ര സൗജന്യമാണ്. ഹോട്ടല്‍ നിരക്കുകള്‍ യൂറോപ്യന്‍ നിലവാരത്തില്‍ ആണെങ്കിലും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നല്‍കുന്ന ചില താമസ സൗകര്യങ്ങള്‍ക്കു കുറഞ്ഞ നിരക്കാണ്. ഇതൊക്കെയാണെങ്കിലും നല്ല കാര്യങ്ങളും യൂറോപ്പില്‍ നിന്ന് വരുന്നുണ്ട്. ഫ്രഞ്ച് പത്രങ്ങള്‍ പലതും ഖത്തറിനെതിരാണെങ്കിലും സ്‌പോര്‍ട്‌സില്‍ രാഷ്ട്രീയം വേണ്ടെന്നാണ്, അത്ര ലിബറല്‍ അല്ലാത്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അഭിപ്രായം. ഫ്രാന്‍സ് സെമിയിലെത്തിയാല്‍ ദോഹയില്‍ പോയി കളി കാണാനാണ് മാക്രോണിന്റെ തീരുമാനം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ നായകന്‍ ഹ്യൂഗോ ലോറിസ് പത്രക്കാരോട് പ്രതികരിച്ചത് ഇങ്ങനെയാണ്. 'ഫ്രാന്‍സില്‍ ഞങ്ങള്‍ വിദേശികളെ സ്വീകരിക്കുമ്പോള്‍ അവര്‍ ഇവിടത്തെ നിയമങ്ങളും സംസ്‌കാരവും ആദരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഖത്തറില്‍ പോകുമ്പോള്‍ ഞാനും അതുതന്നെയാണ് ചെയ്യാന്‍ പോകുന്നത്.'


 

 

 

 

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.