ലീഗില്‍ ഒരു കളി കൂടി അവശേഷിക്കെ ന്യൂകാസിലിനെ മറികടന്നാണ് യുണൈറ്റഡ് മൂന്നാമതെത്തിയത്. 70 പോയിന്റുമായി ന്യൂകാസില്‍ നേരത്തെ തന്നെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ചു. ലിവര്‍പൂള്‍ തങ്ങളുടെ കഴിഞ്ഞ മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയോട് സമനിലയിലായതോടെ ടീമിന് അഞ്ചാം സ്ഥാനത്തിനപ്പുറത്തേക്ക് പോവാനാവില്ലെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു.
ചെല്‍സിക്കെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കസെമിറോ(വലത് നിന്ന് മൂന്നാമത്) ഗോള്‍ നേടുന്നു
മാഞ്ചസ്റ്റര്‍: സ്വന്തം തട്ടകത്തില്‍ കരുത്തന്‍ ടീം ചെല്‍സിയെ 4-1ന് തകര്‍ത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വരും സീസണ്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ യോഗ്യത. പ്രീമിയര്‍ ലീഗില്‍ ഇന്നലെ അത്യുഗ്രന്‍ കളിയിലൂടെയാണ് യുണൈറ്റഡ് ചെല്‍സിയെ കീഴടക്കിയത്. ജയത്തോടെ പട്ടികയില്‍ 37 കളികളില്‍ നിന്ന് 72 പോയിന്റുമായി യുണൈറ്റഡ് മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്നു.
ലീഗില്‍ ഒരു കളി കൂടി അവശേഷിക്കെ ന്യൂകാസിലിനെ മറികടന്നാണ് യുണൈറ്റഡ് മൂന്നാമതെത്തിയത്. 70 പോയിന്റുമായി ന്യൂകാസില്‍ നേരത്തെ തന്നെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ചു. ലിവര്‍പൂള്‍ തങ്ങളുടെ കഴിഞ്ഞ മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയോട് സമനിലയിലായതോടെ ടീമിന് അഞ്ചാം സ്ഥാനത്തിനപ്പുറത്തേക്ക് പോവാനാവില്ലെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്നലെ ചെല്‍സിക്കെതിരെ ഒരു സമനില പിടിച്ചാല്‍ പോലും ടോപ്പ് ഫോറില്‍ ഉള്‍പ്പെടാന്‍ യുണൈറ്റഡിന് സാധിക്കുമായിരുന്നു.
ആറാം മിനിറ്റില്‍ ബ്രസീലിന്‍ പ്രതിരോധക്കാരന്‍ കസെമിറോയുടെ ഗോളിലാണ് യുണൈറ്റഡ് തുടങ്ങിയത്. ഇടവേള പിരിയും മുമ്പേ ആന്തണി മാര്‍ഷ്യല്‍ നേടിയ ഗോളില്‍ സ്‌കോര്‍ ഇരട്ടിപ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോള്‍ ലീഡില്‍ യുണൈറ്റഡ് ആദ്യപകുതിയില്‍ മുന്നിട്ടു നിന്നു. ഇടവേളയ്ക്ക് ശേഷം ഇരുഭാഗത്ത് നിന്നും വാശിയോടെയുള്ള മുന്നേറ്റങ്ങളുണ്ടായി. 73-ാം മിനിറ്റില്‍ യുണൈറ്റഡിന് ലഭിച്ച പെനല്‍റ്റി കിക്കെടുത്തത് ബ്രൂണോ ഫെര്‍ണാണ്ടസ് പന്ത് വലയ്ക്കകത്ത് എത്തിച്ചു.
അഞ്ച് മിനിറ്റിനകം മാര്‍കസ് റാഷ്‌ഫോഡിലൂടെ മത്സരത്തിലെ നാലാം ഗോള്‍ നേടി യുണൈറ്റഡ് വിജയവും ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ഉറപ്പാക്കി. ചെല്‍സിയുടെ പോരാട്ടവീര്യം കെട്ടടങ്ങാതെ നിലകൊണ്ടെങ്കിലും ഒരു ഗോള്‍ നേടിയെടുക്കാന്‍ 89-ാം മിനിറ്റ് വരെ കാക്കേണ്ടവന്നു. മുന്നേറ്റങ്ങളൊന്നും ഫലത്തിലെത്തിക്കാന്‍ സാധിക്കാതിരുന്നതാണ് ചെല്‍സിയെ തകര്‍ച്ചയിലാക്കിയത്. ജാവോ ഫെലിക്‌സ് ആണ് ഏകഗോള്‍ നേടിയത്.
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
വിശ്രമമില്ലാതെ മൂന്ന് രാപകല്‍ ദുരന്തഭൂമിയില്‍ അശ്വിനി വൈഷ്ണവ്; ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് റെയില്‍വേ മന്ത്രി
യോഗത്തിനില്ലെന്ന് ഖാര്‍ഗെയും സ്റ്റാലിനും; കല്ലുകടിയെ തുടര്‍ന്ന് പ്രതിപക്ഷ നേതൃയോഗം മാറ്റിവച്ചു
സമ്പര്‍ക്ക് കാ സമര്ത്ഥന് കോഴിക്കോട്ട് തുടക്കം
സുമേഷിന് ജന്മനാടിന്റ അന്ത്യാഞ്ജലി
സുമേഷ് വധം സിപിഎം ആസൂത്രണം ചെയ്തത്: പി.കെ. കൃഷ്ണദാസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
2022 ഫിഫ ലോകകപ്പില്‍ 'സെക്സ്' നിരോധനം: ഫുട്ബോള്‍ ആരാധകര്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍; നിയമം ലംഘിച്ചാല്‍ ഏഴ് വര്‍ഷം ജയില്‍ ശിക്ഷ
അര്‍ജന്റീനയ്ക്കെതിരെ വിജയം: പൊതു അവധി ആഘോഷിച്ച് സൗദി അറേബ്യ: പരീക്ഷകളില്ല, പാര്‍ക്കില്‍ ഫീസിളവായതിനാല് തിരക്ക്
'ഖത്തറിന്റെ' ലോകകപ്പ്
സുനില്‍ ഛേത്രിയ്ക്കില്ല കിരീടം; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബാംഗ്ലൂരിനെ തകർത്ത് എ.ടി.കെ മോഹന്‍ ബഗാന് ഐഎസ് എല്‍ കിരീടം
ഖത്തര്‍ ലോകകപ്പ്; ടീമുകളെ കാത്തിരിക്കുന്നത് ശതകോടികള്‍; അറിയാം ടീമുകള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക എത്രയെന്ന്
ജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; കേരള ബ്ലാസ്റ്റേഴ്സ് 3, ജംഷദ്പൂര്‍ 1