×
login
ബാലണ്‍ ഡി' ഓര്‍; 30 അംഗ ചുരുക്കപ്പട്ടികയില്‍ മെസിയില്ല; 2005ന് ശേഷം ഇതിഹാസത്തിന്റെ പേരില്ലാത്തത് ഇതാദ്യം

കഴിഞ്ഞ വര്‍ഷം കരിയറിലെ ഏഴാം ബാലണ്‍ ഡി' ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയ മെസ്സിക്ക് കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം കഴിഞ്ഞ സീസണില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി തിളങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുരുക്കപ്പട്ടികയില്‍ ഇടംനേടി.

പാരിസ്: പോയ സീസണിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി' ഓര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പുറത്തുവിട്ട് ഫ്രാന്‍സ് ഫുട്ബോള്‍. 30 അംഗ പട്ടികയില്‍ പിഎസ്ജിയുടെ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇത്തവണ ഉള്‍പ്പെട്ടിട്ടില്ല. 2005-ന് ശേഷം ഇതാദ്യമായാണ് മെസ്സിയുടെ പേരില്ലാതെ ചുരുക്കപ്പട്ടിക പുറത്തിറങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം കരിയറിലെ ഏഴാം ബാലണ്‍ ഡി' ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയ മെസ്സിക്ക് കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം കഴിഞ്ഞ സീസണില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി തിളങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുരുക്കപ്പട്ടികയില്‍ ഇടംനേടി.


തിബൗട്ട് കുര്‍ട്ടോ, റാഫേല്‍ ലിയോ, ക്രിസ്റ്റഫര്‍ എന്‍കുങ്കു, മുഹമ്മദ് സലാ, ജോഷ്വ കിമ്മിച്ച്, ട്രെന്റ് അലക്സാണ്ടര്‍-അര്‍നോള്‍ഡ്, വിനീഷ്യസ് ജൂനിയര്‍, ബെര്‍ണാഡോ സില്‍വ, ലൂയിസ് ഡയസ്, റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, റിയാദ് മഹ്രെസ്, കാസെമിറോ, ഹ്യൂങ്-മിന്‍ സണ്‍, ഹാരി കെയ്ന്‍, ഡാര്‍വിന്‍ ന്യൂനസ്, ഫില്‍ ഫോഡന്‍, സാദിയോ മാനെ, സെബാസ്റ്റ്യന്‍ ഹാലര്‍, ലൂക്കാ മോഡ്രിച്ച്, അന്റോണിയോ റൂഡിഗര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കെവിന്‍ ഡി ബ്രൂയ്ന്‍, ഡ്യുസന്‍ വ്ളാഹോവിച്ച്, വിര്‍ജില്‍ വാന്‍ ഡൈക്ക്, ജോവോ കാന്‍സലോ, കൈലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാളണ്ട് എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്.

 

  comment

  LATEST NEWS


  സ്പാനിഷ് വലയറുക്കാന്‍ ആഫ്രിക്കന്‍ കരുത്തുമായി മൊറോക്കോ; പ്രീ ക്വാര്‍ട്ടര്‍ നാളെ


  വനിതാ ട്വന്റി20 ലോകകപ്പ്: ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ഷെഫാലി നയിക്കും


  വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.