×
login
കിട്ടാനില്ല... മെസ്സി‍യുടെ 10ാം നമ്പര്‍ ജേഴ്സി

പ്രസിദ്ധ സ്പോര്‍ട് സ് ചരക്ക് നിര്‍മ്മാതാക്കളായ അഡിഡാസിന്‍റെ ലോകമെമ്പാടുമുള്ള ഷോറൂമുകളിലെ മെസ്സി 10ാം നമ്പര്‍ ജേഴ്സി വിറ്റു തീര്‍ന്നതായി അഡിഡാസ് കമ്പനി. എല്ലായിടത്തും അര്‍ജന്‍റീന ജേഴ്സിയിലുള്ള മെസ്സിയുടെ 10ാം നമ്പര്‍ ടീ ഷര്‍ട്ട് വിറ്റുതീര്‍ന്നു.

ബെര്‍ലിന്‍: പ്രസിദ്ധ സ്പോര്‍ട് സ് ചരക്ക് നിര്‍മ്മാതാക്കളായ അഡിഡാസിന്‍റെ ലോകമെമ്പാടുമുള്ള ഷോറൂമുകളിലെ മെസ്സി 10ാം നമ്പര്‍ ജേഴ്സി വിറ്റു തീര്‍ന്നതായി അഡിഡാസ് കമ്പനി. ലോകമെമ്പാടുമുള്ള അഡിഡാസ് ഷോറൂമുകളില്‍  അര്‍ജന്‍റീന ജേഴ്സിയിലുള്ള മെസ്സിയുടെ 10ാം നമ്പര്‍ ടീ ഷര്‍ട്ട് വിറ്റുതീര്‍ന്നു. മെസ്സിയുടെ അവസാനലോകകപ്പ് ആണെന്നതും ആരാധകര്‍ക്ക് മെസ്സിയുടെ 10ാം നമ്പര്‍ ജേഴ്സിയോട് പ്രത്യേക അഭിനിവേശം ഉണര്‍ത്താന്‍ കാരണമായി. 1990ലും 2014ലും ഫൈനലില്‍ തോറ്റ ശേഷമാണ് മെസ്സിയുടെ അവസാനലോകകപ്പില്‍ അര്‍ജന്‍റീന ഫൈനലിലെത്തുന്നത്. 

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന ഫൈനലില്‍ എത്തിയതോടെയാണ് മെസ്സിയുടെ 10ാം നമ്പര്‍ ജേഴ്സിക്ക് വില്‍പനയില്‍ വന്‍ തള്ളിക്കയറ്റം ഉണ്ടായത്. അര്‍ജന്‍റീന എക്കാലത്തും അഡിഡാസ് വില്‍പനയിലെ രത്നമായിരുന്നുവെന്നും കമ്പനി വക്താവ് പറഞ്ഞു.  


ലോകത്തെല്ലായിടത്തും ഇത്രയും ആവേശത്തോടെ ജര്‍മ്മന്‍ ബ്രാന്‍റായ അഡിഡാസ് നിര്‍മ്മിച്ച മെസ്സിയുടെ 10ാം നമ്പര്‍ ജേഴ്സി ഒരേ ആവേശത്തോടെ വിറ്റഴിയുന്നത് അത്ഭുതകരമാണെന്നും കമ്പനി അവകാശപ്പെടുന്നു. ഇനി മെസ്സി ടീഷര്‍ട്ടുകളുടെ ഉല്‍പാദനം ഒരൊറ്റ രാത്രികൊണ്ട് വര്‍ധിപ്പിക്കാനാവില്ല. മെസ്സി 10ാം നമ്പര്‍ ടീ ഷര്‍ട്ടുകളുടെ വില്‍പനയില്‍ കുതിപ്പുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും ഓണ്‍ലൈനും സ്റ്റോറുകളിലും ഇത്രയും അഭൂതപൂര്‍വ്വമായ വില്‍പനയുണ്ടാകുമെന്ന് കണക്കുകൂട്ടാന്‍ കമ്പനിക്കായില്ല.  

എന്തായാലും അധികസമയം ഉല്‍പാദനം ചെയ്യുക വഴി ഞായറാഴ്ച അര്‍ജന്‍റീന ജയിച്ചുകഴിഞ്ഞാല്‍ വില്‍ക്കാന്‍ വേണ്ടി അര്‍ജന്‍റീന കിറ്റും മെസ്സി കിറ്റും തയ്യാറായിട്ടുണ്ടെന്നും കമ്പനി പറഞ്ഞു. 

  comment

  LATEST NEWS


  ജാതിക്കലാപം ആളിക്കത്തിച്ച് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം; റിഹേഴ്സല്‍ നടന്നത് കര്‍ണ്ണാടകയില്‍; യെദിയൂരപ്പയുടെ വീടാക്രമിച്ചു


  നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


  പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


  മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


  നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


  ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.