×
login
പോഗ്ബയുടെ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ടോട്ടനം പുറത്ത്

രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിനാണ് എസി മിലാനെ തോല്‍പ്പിച്ചത്. നാല്‍പ്പത്തിയെട്ടാം മിനിറ്റില്‍ പോള്‍ പോഗ്ബയാണ് വിജയ ഗോള്‍ നേടിയത്. രണ്ട് പാദങ്ങളിലായി നടന്ന പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-1 ന്റെ വിജയം നേടി. ആദ്യ പാദ മത്സരം സമനില (1-1) യായിരുന്നു.

ലണ്ടന്‍: പരിക്കില്‍ നിന്ന് മോചിതനായി കളിക്കളത്തില്‍ തിരിച്ചെത്തിയ പോള്‍ പോഗ്ബയുടെ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം മറ്റൊരു പ്രീമിയര്‍ ലീഗ് ടീമായ ടോട്ടനം പുറത്തായി.  

രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിനാണ് എസി മിലാനെ തോല്‍പ്പിച്ചത്. നാല്‍പ്പത്തിയെട്ടാം മിനിറ്റില്‍ പോള്‍ പോഗ്ബയാണ് വിജയ ഗോള്‍ നേടിയത്. രണ്ട് പാദങ്ങളിലായി നടന്ന പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-1 ന്റെ വിജയം നേടി. ആദ്യ പാദ മത്സരം സമനില (1-1) യായിരുന്നു.

ടോട്ടനത്തെ പ്രീ ക്വാര്‍ട്ടറില്‍ ഡൈനാമോ സഗ്‌രേബ് അട്ടിമറിച്ചു. ആദ്യ പാദത്തില്‍ 2-0 ന് മുന്നിട്ടുനിന്ന ടോട്ടനത്തെ രണ്ടാം പാദത്തില്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഡൈനാമോ ക്വാര്‍ട്ടറില്‍ കടന്നത്. മിസ്‌ലേവ് ഒര്‍സിച്ചിന്റെ ഹാട്രിക്കാണ് ഡൈനാമോക്ക് വിജയമൊരുക്കിയത്.  


ആഴ്‌സണല്‍, റോമ, അയാക്‌സ്, വിയാ റയല്‍ ടീമുകളും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടാം പാദത്തില്‍ ആഴ്‌സണല്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഒളിമ്പിയാകോസ് പിറീയസിനെ തോല്‍പ്പിച്ചു. ഇതോടെ രണ്ട് പാദങ്ങളിലുമായി ആഴ്‌സണല്‍ 3-2 ന്റെ വിജയം സ്വന്തമാക്കി.

റോമ ശക്തര്‍ ഡോണ്‍സ്‌കിനെ തോല്‍പ്പിച്ചു. രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റോമ വിജയിച്ചത്. ഇതോടെ രണ്ട് പാദങ്ങളിലുമായി അവര്‍ 5-1 ന്റെ വിജയം നേടി.

വിയാ റയല്‍ രണ്ടാം പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഡൈനാമോ കീവിനെ തോല്‍പ്പിച്ചു. ഇതോടെ രണ്ട് പാദങ്ങളിലുമായി അവര്‍ 4-0 ന് വിജയിച്ചു.

  comment
  • Tags:

  LATEST NEWS


  രോഹിത് ശര്‍മ്മ, വിരാട് കൊഹ്ലി, ജസ്പ്രീത് ബുമ്ര; ആവേശം വിതറിയ മൂന്നുപേര്‍ വീണ്ടും കളത്തിലിറങ്ങും


  തായ് ലാന്‍റിലേക്കും മ്യാന്‍മറിലേക്കും പോകല്ലേ...ഐടിക്കാരെ ചൈനീസ് കമ്മ്യൂണിസ്റ്റ് അധോലോകം ഷ്വെ കൊക്കോയിലേക്ക് കൊണ്ടുപോകും...


  സുനില്‍ ഗവാസ്‌കറിന് എസ്‌ജെഎഫ്‌ഐ ഗോള്‍ഡ് മെഡല്‍ സമ്മാനിച്ചു; ജനമനസുകളില്‍ തന്നെ പ്രതിഷ്ഠിച്ചത് അച്ചടിമാധ്യമങ്ങളെന്ന് ഗവാസ്‌കര്‍


  ഒക്ടോബര്‍ മൂന്നു അവധി ദിവസമാക്കണം; പൂജവയ്പ്പ് ദിനത്തിലെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മാറ്റണം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ബാലഗോകുലം


  വീഡിയോ പകര്‍ത്തിയ ജീവനക്കാരന് മര്യാദയില്ല; സഹപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തി; കെഎസ്ആര്‍ടിസി ക്രിമിനലുകള്‍ക്കായി വീണ്ടും ആനത്തലവട്ടം ആനന്ദന്‍


  ഗുജറാത്തിൽ നവരാത്രി ഉത്സവത്തിന് ഒരുങ്ങുന്ന സൂറത്തിലെ യുവതികൾ മുതുകിൽ വരയ്ക്കുന്ന ടാറ്റൂവില്‍ മോദിയും ചീറ്റയും...

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.