×
login
ലെവന്റെ പോളണ്ട്, ഒച്ചാവൊയുടെ മെക്‌സിക്കോ; കണ്ടെയ്നര്‍കൊണ്ട് നിര്‍മിച്ച സ്റ്റേഡിയം 974ല്‍ നടക്കുന്ന പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം

റൗള്‍ ഗിമെനസ്, ഹിര്‍വിങ് ലൊസാനോ, അലക്സിസ് വേഗ എന്നിവരടങ്ങുന്ന സ്ട്രൈക്കിങ് നിര കരുത്തുറ്റത്. മധ്യനിരയില്‍ കളിമെനയാന്‍ നായകന്‍ ആന്‍ഡ്രെ ഗുര്‍ഡാഡോയും ഹെക്ടര്‍ ഹെരേരയും കാര്‍ലോസ് റോഡ്രിഗസും എഡ്സണ്‍ അല്‍വാരാസിനെയും പോലുള്ള പ്രഗത്ഭര്‍.

ദോഹ: ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ ലെവന്‍ഡോസ്‌കിയുടെ പോളണ്ട് ഇന്ന് മൈതാനത്ത്. രാത്രി 9.30ന് കണ്ടെയ്നര്‍കൊണ്ട് നിര്‍മിച്ച സ്റ്റേഡിയം 974ല്‍ നടക്കുന്ന പോരാട്ടത്തില്‍ ഹെക്ടര്‍ ഹെരേരയുടെ മെക്സിക്കോയെ നേരിടും. രണ്ട് തവണ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന മെക്സിക്കോ കഴിഞ്ഞ ഏഴ് ലോകകപ്പുകളിലും പ്രീ ക്വാര്‍ട്ടര്‍ കളിച്ചു.

റൗള്‍ ഗിമെനസ്, ഹിര്‍വിങ് ലൊസാനോ, അലക്സിസ് വേഗ എന്നിവരടങ്ങുന്ന സ്ട്രൈക്കിങ് നിര കരുത്തുറ്റത്. മധ്യനിരയില്‍ കളിമെനയാന്‍ നായകന്‍ ആന്‍ഡ്രെ ഗുര്‍ഡാഡോയും ഹെക്ടര്‍ ഹെരേരയും കാര്‍ലോസ് റോഡ്രിഗസും എഡ്സണ്‍ അല്‍വാരാസിനെയും പോലുള്ള പ്രഗത്ഭര്‍. ഹെക്ടര്‍ മൊറേന, വാസ്‌ക്വസ്, ജീസസ് ഗില്ലാര്‍ഡോ, നെസ്റ്റര്‍ അരാജു എന്നിവരാകും പ്രതിരോധത്തിലെ കരുത്തര്‍. ഗോള്‍വലയ്ക്ക് മുന്നില്‍ ഗ്വില്ലര്‍മോ ഒച്ചാവോ ഇറങ്ങാനാണ് സാധ്യത.


പേരിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തവരാണ് പോളണ്ടുകാര്‍. ഒന്‍പതാം ലോകകപ്പിനിറങ്ങുന്ന അവര്‍ 1974, 82 ടൂര്‍ണമെന്റുകളില്‍ മൂന്നാം സ്ഥാനം നേടിയതൊഴിച്ചാല്‍ മികച്ച പ്രകടനമുണ്ടായിട്ടില്ല. മിക്കവാറും അവസാന ലോകകപ്പിനിറങ്ങുന്ന സൂപ്പര്‍ സ്ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയുടെ പൊന്‍കാലുകളെ ആശ്രയിച്ചാകും പോളിഷ് കുതിപ്പ്.

ലെവനൊപ്പം അര്‍കാഡിയുസ് മിലിച്ചായിരിക്കും സ്ട്രൈക്കറുടെ റോളില്‍ ഇറങ്ങുക. ക്രിച്ചോവിയാക്, കാമില്‍ ഗ്രോസികി, സിലിന്‍സ്‌കി, ഫ്രാന്‍കോവ്സ്‌കി എന്നിവരാണ് മധ്യനിരയിലെ പ്രമുഖര്‍. പ്രതിരോധത്തില്‍ കാമില്‍ ഗ്ലിക്, അര്‍തുര്‍ ജെര്‍സെജിസിക്, ബാര്‍ടോസ് ബ്രെസെസിന്‍കി ഇറങ്ങാനാണ് സാധ്യത. ഗോള്‍വല കാക്കാന്‍ വോസിസെക്ക് സെസെന്സിയും.

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.