×
login
ഗോസന്‍സിന്റെ പ്രതികാരം

അന്നത്തെ അപമാനത്തിനാണ്, റൊണാള്‍ഡോ നയിച്ച പോര്‍ച്ചുഗല്‍ ടീമിനെതിരെ മിന്നുന്ന പ്രകടനം കാഴ്ചവച്ച്് ഗോസന്‍സ് പക വീട്ടിയത്.

മ്യൂണിക്ക്: സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയോട് മധരുമായി പ്രതികാരം ചെയ്ത് ജര്‍മ്മന്‍ താരം  റോബിന്‍ ഗോസന്‍സ് . യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ഗ്രൂപ്പ്്്  എഫ് മത്സരത്തില്‍ റോണോയുടെ പോര്‍ച്ചുഗലിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക്് തകര്‍ത്തുവിട്ടാണ് ഗോസന്‍സ് പക വീട്ടിയത്.കളം നിറഞ്ഞു കളിച്ച ഗോസന്‍സാണ് ജര്‍മനിയുടെ വിജയശില്‍പ്പി.  

റോണോയും ഗോസന്‍സും ഇറ്റലിയിലാണ ്ക്ലബ്ബ് ഫുട്‌ബോള്‍ കളിക്കുന്നത്്. റോണോ യുവന്റസിന്റെയും ഗോസന്‍സ് അ്റ്റ്‌ലാന്റയുടെയും താരങ്ങളാണ്.  കഴിഞ്ഞ സീസണിലെ ഇറ്റാലിയന്‍ കപ്പില്‍ യുവന്റസും അറ്റ്‌ലാന്റയും ഏറ്റുമുട്ടിയിരുന്നു. മത്സരത്തിനുശേഷം ഗോസന്‍സ് റോണോയുടെ സമീപത്തെത്തി ജേഴ്‌സി തരുമോയെന്ന് ചോദിച്ചു.  

ജേഴ്‌സി തരില്ലെന്ന് പറഞ്ഞ റോണോ ഗോസന്‍സിനെ ഗൗനിച്ചതുകൂടിയില്ല.  അപമാനിതനായ ഗോസന്‍സ് ഉടന്‍ തന്നെ തലതാഴ്ത്തി കളിക്കളത്തില്‍ നിന്ന് മടങ്ങി. ഈ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും നാണം കെടുത്തിയെന്നും ഗോസന്‍സ് ആത്മകഥയിലെഴുതി.

അന്നത്തെ അപമാനത്തിനാണ്, റൊണാള്‍ഡോ നയിച്ച പോര്‍ച്ചുഗല്‍ ടീമിനെതിരെ മിന്നുന്ന പ്രകടനം കാഴ്ചവച്ച്് ഗോസന്‍സ് പക വീട്ടിയത്.  

മത്സരത്തില്‍ ഒരു ഗോള്‍ അടിക്കുകയും മറ്റൊരു ഗോളിന് വഴിയും ഒരുക്കിയ ഗോസന്‍സാണ് കളിയിലെ കേമന്‍. പോര്‍ച്ചുഗല്‍ വഴങ്ങിയ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയതും ഗോസന്‍സാണ്. ഗോസന്‍സിന് പുറമെ ഹാവെര്‍ട്‌സും ജര്‍മനിക്കായി സ്‌കോര്‍ ചെയ്തു. രണ്ട് ഗോളുകള്‍ പോര്‍ച്ചുഗലിന്റെ ദാനമായിരുന്നു. പോര്‍ച്ചുഗലിനായി റൊണാള്‍ഡോ ഡിയാഗോ ജോറ്റ എന്നിവരാണ് ഗോളുകള്‍ നേടിയത്.  

ഈ വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റുമായി ജര്‍മ്മനി ഗ്രൂപ്പ് എഫില്‍ നിന്ന്് പ്രീ ക്വാര്‍ട്ടറില്‍ കടക്കാനുള്ള സാധ്യത സജീവമാക്കി. പോര്‍ച്ചുഗലിനും രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ അവര്‍ ജര്‍മ്മനിക്ക് പിന്നിലാണ്.

 

 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.