×
login
ആദ്യ ഗോള്‍ നിഷേധിച്ച് റഫറി, ഇരട്ട ഗോള്‍ മറുപടി നല്‍കി ഇക്വഡോര്‍‍; ആതിഥേയരേ അടിച്ചൊതുക്കി; ഉദ്ഘാടന മത്സരത്തില്‍ ഖത്തറിന് നിരാശ

ഗോള്‍കീപ്പറിനെ ചാലഞ്ചുചെയ്ത് ഗോളടിക്കാന്‍ ലഭിച്ച അവസരം മുതലാക്കാന്‍ അല്‍മോയസ് അലിക്ക് കഴിഞ്ഞതുമില്ല. ജെഗ്‌സന്‍ മെന്‍ഡസിന്റെ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കടന്ന ഇക്വഡോര്‍ ക്യാപ്റ്റന്‍ വലന്‍സിയയെ ഖത്തര്‍ ഗോള്‍കീപ്പര്‍ സാദ് അല്‍ ഷീബ് ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനാണ് 16ാം മിനിറ്റില്‍ റഫറി ഇക്വഡോറിന് പെനല്‍റ്റി അനുവദിച്ചത്. പെനല്‍റ്റി എടുക്കാനെത്തിയ വലന്‍സിയ അനായാസമാണ് ആദ്യ ഗോള്‍ നേടിയത്.

ദോഹ: അല്‍ ബൈത്ത് സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ ഇരട്ടഗോളില്‍ തളച്ച് ഇക്വഡോര്‍. 90ാം മിനിറ്റ് പൂര്‍ത്തിയായപ്പോള്‍ മികച്ച പ്രകടനമാണ് ഇക്വഡോര്‍ കാഴ്ചവച്ചത്. ക്യാപ്റ്റന്‍ എന്നര്‍ വലന്‍സിയയാണ് ഇക്വഡോറിനായി 16, 31 മിനിറ്റുകളില്‍ വല നിറച്ചത്. പന്ത് കൈവശം വയ്ക്കുന്നതിലും പാസിങ്ങിലുമെല്ലാം ആധിപത്യം സ്ഥാപിച്ചാണ് ഇക്വഡോറിന്റ് വിജയം.

അതേസമയം ഗോള്‍കീപ്പറിനെ ചാലഞ്ചുചെയ്ത് ഗോളടിക്കാന്‍ ലഭിച്ച അവസരം മുതലാക്കാന്‍ അല്‍മോയസ് അലിക്ക് കഴിഞ്ഞതുമില്ല. ജെഗ്‌സന്‍ മെന്‍ഡസിന്റെ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കടന്ന ഇക്വഡോര്‍ ക്യാപ്റ്റന്‍ വലന്‍സിയയെ ഖത്തര്‍ ഗോള്‍കീപ്പര്‍ സാദ് അല്‍ ഷീബ് ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനാണ് 16ാം മിനിറ്റില്‍ റഫറി ഇക്വഡോറിന് പെനല്‍റ്റി അനുവദിച്ചത്. പെനല്‍റ്റി എടുക്കാനെത്തിയ വലന്‍സിയ അനായാസമാണ് ആദ്യ ഗോള്‍ നേടിയത്.


തുടര്‍ന്ന് കളിക്കളം അടക്കിവാഴ്ന്ന് 31ാം മിനിറ്റിലും ഇക്വഡോറിനായി വലന്‍സിയ പിന്നെയും ലക്ഷ്യം കണ്ടു. ഇത്തവണ വലതുവശത്തു നിന്ന് എയ്ഞ്ചലോ പ്രസിയാഡോ നല്‍കിയ മികച്ചൊരു ക്രോസില്‍ നിന്നാണ് വലന്‍സിയ തൊടുത്ത കിടിലന്‍ ഹെഡര്‍ രണ്ടാം ഗോളിനും കാരണമായി. സമാനമായ രീതിയിലാണ് അഞ്ചാം മിനിറ്റിലെ മുന്നേറ്റത്തിലൂടെ വലന്‍സിയ ഇക്വഡോറിനായി ഗോള്‍ നേടിയത്. കാണികളുടെ ആഘോഷം കെട്ടടങ്ങും മുമ്പേ വീണ ഗോള്‍ ഓഫ്‌സൈഡ് ചൂണ്ടിക്കാട്ടി നഷ്ടമാകുകയായിരുന്നു. മികച്ച പ്രകടനത്തിനു ശേഷം 75ാം മിനിറ്റില്‍ വലന്‍സിയ കളംവിട്ടു.

ഫിഫ റാങ്കിങ്ങില്‍ 50ാം സ്ഥാനത്തുള്ള ഖത്തര്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍ക്ക് നിരാശയാണ് വരുത്തിയത്. മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിനൊപ്പം കാലില്‍ ലഭിച്ച പന്ത് കൈവശം വയ്ക്കുന്നതിലും ഖത്തറിന് പിഴവുകള്‍ സംഭവിച്ചു. ടീമിന്റെ പ്രകടനം ഖത്തര്‍ കോച്ച് ഫെലിക്‌സ് സാന്‍ചസിന്റെ മുഖത്ത് പ്രകടമായിരുന്നു.  ഇരു ടീമുകള്‍ക്കുമായി ആറിലേറെ മഞ്ഞ കാര്‍ഡുകള്‍ കിട്ടിയ മത്സരം കൂടിയായിരുന്നു ഇന്നു നടന്നത്. ഫിഫ റാങ്കിങ്ങില്‍44ാം സ്ഥാനക്കാരാണ് ഇക്വഡോര്‍. നാളെ രണ്ടു മത്സരങ്ങളാണ് നടക്കുന്നത്.

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.