×
login
ഒരു തെരുവിന്റെ കഥ‍...

പരമ്പരാഗത പ്രതീകങ്ങള്‍ സംരക്ഷിക്കാന്‍ പഴമയുടെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ നവീകരിച്ച സൂഖ് വാഖിഫ് ആണ് ഈ തെരുവ്.

ഖത്തറിന്റെ പാരമ്പര്യവും ജീവിതത്തുടിപ്പുകളും ഇഴുകിച്ചേര്‍ന്ന ഒരു തെരുവിന്റെ കഥയാണിത്. ഏകദേശം 250 വര്‍ഷം പഴക്കമുള്ള ഈ തെരുവിന് പറയാനുള്ളത് ഖത്തറികള്‍ ജീവിതം പടുത്തുയര്‍ത്തിയ കഥ. പരമ്പരാഗത പ്രതീകങ്ങള്‍ സംരക്ഷിക്കാന്‍ പഴമയുടെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ നവീകരിച്ച സൂഖ് വാഖിഫ് ആണ് ഈ തെരുവ്.

രാവിലെ 11 മണിയോടെയാണ് സൂഖിലെത്തിയത്. ലോകകപ്പിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ആഡംബര ട്രാമിലായിരുന്നു യാത്ര. മെട്രൊയുടെ ബോഗിയില്‍ കയറുന്ന അനുഭവം. ലോകകപ്പ് ഗാനത്തിന്റെ അകമ്പടിയോടെ പ്രത്യേക ട്രാക്കിലൂടെ അവയൊഴുകിയോടുന്നു. ഹയ കാര്‍ഡുള്ളവര്‍ക്കെല്ലാം ട്രാം യാത്ര സൗജന്യമാണ്. ഡ്രൈവര്‍ ഖത്തറിയും കണ്ടക്ടര്‍ ആഫ്രിക്കന്‍ വംശജനും. അങ്ങനെ വിവിധ സംസ്‌കാരങ്ങളുടെ സമ്മേളനം കൂടിയാണ് ട്രാമുകള്‍. അധികം തിരക്കില്ലാത്ത വീഥി. രാത്രിയുടെ സുഗന്ധമാസ്വദിച്ച് പകല്‍ ദീര്‍ഘനേരം ഉറങ്ങുന്നവരാണ് ഖത്തറികള്‍. അതുകൊണ്ട് സൂഖ് ഉണരുന്നതേയുള്ളൂ. ഖത്തറിലെത്തിയ എല്ലാവരുടെയും പ്രിയപ്പെട്ട ഇടമാണിത്. മെക്‌സിക്കന്‍ ആരാധകര്‍ ഉയര്‍ത്തിയ ആരവം ദൂരെനിന്ന് കേട്ടു. ദ്യോഗോ എന്ന ആരാധകന്റെ നേതൃത്വത്തിലായിരുന്നു ഒരു സംഘമെത്തിയത്. മെക്

സിക്കോ ജയിക്കണമെന്നാണ് ആഗ്രഹമെങ്കിലും അര്‍ജന്റീന അവരെ തോല്‍പ്പിക്കുമെന്നാണ് ഇവര്‍ വിഷമത്തോടെ പറയുന്നത്. തൊട്ടപ്പുറത്ത് ഓറഞ്ച് വേഷധാരികളായ വേറെ കുറെ ആരാധകര്‍. ആദ്യമോര്‍ത്തു അവര്‍ നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ളവരാണെന്ന്. ലോകകപ്പിനായി ഖത്തറിലെത്തിയ ക്രൂസ് കപ്പലുകളിലെ ഇറ്റലിക്കാരായ ജീവനക്കാരായിരുന്നു അവര്‍. ലോകകപ്പില്‍ ഇറ്റലി കളിക്കാനില്ലാത്തതിന്റെ സങ്കടം പങ്കുവച്ച് അവരും കപ്പലിലേക്ക് മടങ്ങി.

മലയാളികള്‍ നടത്തുന്ന നിരവധി സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഹോട്ടലുകളാണ് പ്രധാനം. മലപ്പുറത്തുനിന്നും കോഴിക്കോടുനിന്നും ദശാബ്ദങ്ങള്‍ക്കു മുമ്പ് ഉരുവില്‍ ഇവിടെയത്തി ഹോട്ടല്‍ തുടങ്ങിയവരുമുണ്ട്. ഇവിടത്തെ പ്രസിദ്ധമായ ബിസ്മില്ല എന്ന ഹോട്ടല്‍ ഏതാണ്ട് 80 വര്‍ഷം മുന്‍പ് ഇവിടെയെത്തിയ ഒരു മലയാളിയുടേതാണ്. സ്റ്റാന്‍ഡിങ് മാര്‍ക്കറ്റ് എന്നൊരു പേരുകൂടി ഈ തെരുവിനുണ്ട്. കച്ചവടക്കാര്‍ എഴുന്നേറ്റുനിന്ന് സാധനങ്ങള്‍ വില്‍ക്കുന്നു എന്നേ ഇതിനര്‍ഥമുള്ളൂ. എക്‌സലേറ്റര്‍ ഉയര്‍ന്നുപൊങ്ങിചെല്ലുന്നത് സൂഖ് വാഖിഫിന്റെ പ്രധാന കവാടത്തിലേക്കാണ്. ഖത്തര്‍ ആര്‍ട്ട് സെന്ററാണ് ഇവിടെ ആദ്യം കാണുക. മലയാളിയടക്കം ധാരാളം കലാകാരന്മാര്‍ ഇവിടെ ചിത്രരചനയിലും പെയിന്റിങ്ങുകളിലും ഏര്‍പ്പെട്ടിട്ടുണ്ട്. മെസിയും നെയ്മറും റൊണാള്‍ഡോയും എംബാപ്പയും എന്നു വേണ്ട എല്ലാ സൂപ്പര്‍ താരങ്ങളുടെയും വരച്ച ചിത്രങ്ങളും പഴയകാല ഖത്തറിന്റെ ജീവിതശൈലിയെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങളും ആര്‍ട്ട് ഗാലറിയുടെ ഭംഗി കൂട്ടുന്നു.

സൂഖിന്റെ രണ്ടു വശത്തും നിരവധി കച്ചവടക്കാരുണ്ട്. ഖത്തറിന്റെ പരമ്പരാഗത വസ്ത്രങ്ങള്‍, മധുര പലഹാരങ്ങള്‍, ഭക്ഷണപദാര്‍ഥങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍ എന്നുവേണ്ട എല്ലാം ഇവിടെ ലഭിക്കും. സീഷ ലോഞ്ചുകളാണ് മറ്റൊരു മുഖ്യാകര്‍ഷണം.


1990കളിലാണ് ഖത്തറിന്റെ സാമ്പത്തിക മേഖല വന്‍ കുതിപ്പ് നടത്തുന്നത്. ഇതോടെ സൂഖ് തകര്‍ച്ചയിലേക്ക് വീണു. 2003-ല്‍ ഉണ്ടായ അഗ്‌നിബാധയില്‍ സൂഖിന്റെ ഭൂരിഭാഗവും നശിച്ചു. 2006-ല്‍ സര്‍ക്കാര്‍ ഒരു പുനരുദ്ധാരണ പരിപാടിക്ക് തുടക്കമിട്ടു. ഏഷ്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത മരവും മുളയുമാണ് നവീകരണത്തിന് ഉപയോഗിച്ചത്.  

 

 

 

 

 

  comment

  LATEST NEWS


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.