×
login
ആദ്യ പതിനൊന്നില്‍ രാഹുലും സഹലും; ഹോം ഗ്രൗണ്ടില്‍ വിജയം പ്രതീക്ഷിച്ച് മഞ്ഞപ്പട; കേരള ബ്ലാസ്റ്റേഴ്‌സ്‍-മുംബൈ സിറ്റി മത്സരം വൈക്കിട്ട് 7.30ന്

കിക്കോഫ് രാത്രി 7.30ന്. ആദ്യ കളിയില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഗംഭീര തുടക്കം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ് തുടര്‍ന്നുള്ള കളികളില്‍ കൊച്ചിയില്‍ എടികെ മോഹന്‍ബഗാനോടും ഭുവനേശ്വറില്‍ എവേ പോരാട്ടത്തില്‍ ഒഡീഷ എഫ്സിയോടുമാണ് തോറ്റത്. രണ്ട് കളികളും പരാജയപ്പെട്ടത് ആദ്യം ലീഡ് നേടിയ ശേഷവും.

കൊച്ചി: തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കു ശേഷം ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും മൈതാനത്ത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികള്‍. കിക്കോഫ് രാത്രി 7.30ന്. ആദ്യ കളിയില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഗംഭീര തുടക്കം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ് തുടര്‍ന്നുള്ള കളികളില്‍ കൊച്ചിയില്‍ എടികെ മോഹന്‍ബഗാനോടും ഭുവനേശ്വറില്‍ എവേ പോരാട്ടത്തില്‍ ഒഡീഷ എഫ്സിയോടുമാണ് തോറ്റത്. രണ്ട് കളികളും പരാജയപ്പെട്ടത് ആദ്യം ലീഡ് നേടിയ ശേഷവും.

പ്രതിരോധത്തിലെ പാളിച്ചകളായിരുന്നു തിരിച്ചടിയായത്. രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ഒന്‍പതാം സ്ഥാനത്താണ്. സീസണില്‍ ഇതുവരെ തോല്‍വിയറിയാത്ത മുംബൈ സിറ്റി എഫ്‌സി മൂന്ന് കളികളില്‍ നിന്ന് അഞ്ച് പോയിന്റുമായി നാലാം സ്ഥാനത്തും. നേര്‍ക്കുനേര്‍ കണക്കുകളിലും മുംബൈയാണ് മുന്നില്‍. പതിനാറില്‍ ആറ് ജയം, ബ്ലാസ്റ്റേഴ്‌സ് നാലെണ്ണം ജയിച്ചു. അതില്‍ രണ്ടും കഴിഞ്ഞ സീസണില്‍.


കളിയുടെ തുടക്കം മുതല്‍ എതിരാളികളെ അമ്പരപ്പിക്കുന്ന ആക്രമണം നടത്തുന്നുണ്ടെങ്കിലും ആ മികവ് അവസാനം വരെ നിലനിര്‍ത്താനാവുന്നില്ല. ഒഡീഷക്കെതിരെയും ബഗാനെതിരെയും ആദ്യപകുതിയില്‍ മികച്ച കളിയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റേത്. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. കൗണ്ടര്‍ അറ്റാക്കുകള്‍ പ്രതിരോധിക്കുന്നതില്‍ ടീം പൂര്‍ണ പരാജയമാവുന്നു. ആക്രമണ ഫുട്‌ബോള്‍ കളിക്കാനാണ് തന്റെ ടീം ഇഷ്ടപ്പെടുന്നതെന്ന് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് സീസണിന്റെ തുടക്കത്തില്‍ പറഞ്ഞിരുന്നു. ഇത് മൂന്ന് കളികളിലും പ്രകടമായി. എന്നാല്‍ പ്രതിരോധം മറന്നത് തിരിച്ചടിയായി.

രണ്ട് മത്സരങ്ങളില്‍ ഒരേ ഇലവനെ പരീക്ഷിച്ച വുകോമനോവിച്ച് ഇന്ന് ടീമില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് പ്രതിരോധത്തില്‍. നിലവില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ടീം ബ്ലാസ്റ്റേഴ്‌സാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോള്‍. എതിര്‍വലയിലെ നിക്ഷേപം ആറ് ഗോളുകള്‍ മാത്രം. മാര്‍ക്കോ ലെസ്‌കോവിച്ചിനൊപ്പം പ്രതിരോധത്തില്‍ വിക്ടര്‍ മോംഗിലിനെ പരിഗണിച്ചാല്‍ വിദേശ സ്ട്രൈക്കര്‍മാരില്‍ ഒരാള്‍ സൈഡ് ബെഞ്ചിലാവും. മധ്യനിരയില്‍ മാറ്റമുണ്ടാവാന്‍ സാധ്യത കുറവ്. തന്റെ പ്രതിരോധ താരങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ആവര്‍ത്തിക്കുന്ന ഇവാന്‍ നിലവിലെ ടീമിനെ നിലനിര്‍ത്തിയാലും അത്ഭുതപ്പെടാനില്ല. മുംബൈ കരുത്തുറ്റ ടീമാണെങ്കിലും കഴിഞ്ഞ കളികളിലെ പരാജയം മറന്ന് ഇന്ന് വിജയിക്കാനുറച്ചായിരിക്കും ടീം മൈതാനത്തിറങ്ങുകയെന്ന് വുകുമനോവിച്ച് മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.

കളത്തില്‍ ശക്തരാണ് മുംബൈ സിറ്റി എഫ്‌സി. നിലവിലെ ചാമ്പ്യന്മാരെ 3-3ന് കുരുക്കി സീസണ്‍ തുടങ്ങിയ നീലപ്പട ഒഡീഷയെ 2-0ന് തോല്‍പ്പിച്ചു. ജംഷെഡ്പൂരിനോട് 1-1ന് സമനില വഴങ്ങിയാണ് കൊച്ചിയിലെത്തുന്നത്. തുടര്‍ച്ചയായി രണ്ടുവട്ടം കളിയിലെ താരമായ മെഹ്താബ് സിങ്ങാകും പ്രതിരോധത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തലവേദന. മറ്റു ടീമുകളുടെ പ്രകടനത്തില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നാണ് മുംബൈ കോച്ച് ഡെസ് ബക്കിങ്ഹാമിന്റെ പ്രതികരണം.

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.