27, 65 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് ഇരുപതുവയസുകാരനായ വിനീഷ്യസ് ഡബിള്‍ തികച്ചത്. റയലിനായി അസെന്‍സിയോ ഒരു ഗോള്‍ നേടി. സൂപ്പര്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലയാണ് ലിവര്‍പൂളിന്റെ ആശ്വാസ ഗോള്‍ നേടിയത്.
ലണ്ടന്‍: വിനീഷ്യസ് ജൂനിയറിന്റെ കളിമിടുക്കില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം. ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്് ലിവര്‍പൂളിനെ തോല്‍പ്പിച്ചു. റയലിന്റെ രണ്ട് ഗോളുകളും വിനീഷ്യസിന്റെ ബൂട്ടില്‍ നിന്നാണ് പിറന്നത്. ഇതാദ്യമായാണ് ഈ ബ്രസീലിയന്‍ മുന്നേറ്റനിര താരം റയലിനായി ഇരട്ട ഗോള്‍ നേടിയത്.
ലിവര്‍പൂളിന്റെ പ്രതിരോധനിരയെ കിറീമുറിച്ച് മുന്നേറിയ വിനീഷ്യസ് ഗോളടിക്കുന്നതിലും മികവ് കാട്ടി. ഈ വിജയത്തോടെ , രണ്ട് വര്‍ഷത്തിനുശേഷം റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലിന് തൊട്ടരികിലെത്തി. രണ്ടാം പാദത്തില്‍ ലിവര്‍പൂളിനെ സമനിലയില്‍ പിടിച്ചുനിര്‍ത്തിയാലും റയലിന് സെമിയില്‍ കടക്കാം.
27, 65 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് ഇരുപതുവയസുകാരനായ വിനീഷ്യസ് ഡബിള്‍ തികച്ചത്. റയലിനായി അസെന്‍സിയോ ഒരു ഗോള്‍ നേടി. സൂപ്പര്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലയാണ് ലിവര്‍പൂളിന്റെ ആശ്വാസ ഗോള്‍ നേടിയത്.
2018 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ തനിയാവര്‍ത്തനമായി ഈ പോരാട്ടം. അന്ന്് ഇതേ സ്കോറിന് (3-1) റയല്‍ ലിവര്‍പൂളിനെ മറികടന്നു. പിന്നീട് തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളിലും റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.
കളിയുടെ ഇരുപത്തിയേഴാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ ആദ്യ ഗോള്‍ അടിച്ചു. ടോണി ക്രൂസിന്റെ ലോങ് പാസ് പിടിച്ചെടുത്ത വിനീഷ്യസ് ലിവര്‍പൂള്‍ പ്രതിരോധ നിരക്കാരായ അലെക്സാണ്ടര്‍ അര്‍നോള്‍ഡിനെയും നഥാനില്‍ ഫിലിപ്പ്സിനെയും കബളിപ്പിച്ച്് പന്ത് ഗോള്‍ വലയിലേക്ക് അടിച്ചുകയറ്റി.
ഒമ്പത് മിനിറ്റുകള്‍ക്ക് ശേഷം റയല്‍ ലീഡ് ഉയര്‍ത്തി. ഇത്തവണ അസെന്‍സിയോയാണ് ലക്ഷ്യം കണ്ടത്. ഇടവേളയ്ക്ക് റയല്‍ 2-0 ന് മുന്നില്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലിവര്‍പൂള്‍ ഒരു ഗോള്‍ മടക്കി. മുഹമ്മദ് സലയാണ് സ്കോര്‍ ചെയ്തത്്.
അറുപത്തിനാലാം മിനിറ്റില്‍ വിനീഷ്യസ് തന്റെ രണ്ടാം ഗോളിലൂടെ റയലിന്റെ വിജയമുറപ്പാക്കി. മോഡ്രിച്ച് നല്കിയ പാസുമായി പെനാല്‍റ്റി ബോക്സില്‍ കടന്ന വിനീഷ്യസ് ഒന്നാന്തരം ഷോട്ടിലൂടെ പന്ത് ഗോള്വരി കടത്തി.
കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്
ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്ക്കുന്നു
തനിക്കെതിരായ രാഷ്ട്രീയ മുതലെടുപ്പാണ് കേസ്: വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ കണക്കുകളുണ്ട്; രേഖകള്‍ വിജിലന്‍സിന് നല്‍കിയെന്ന് കെ.എം. ഷാജി
വാഹനങ്ങള്‍ക്ക് ഇനി താത്കാലിക രജിസ്ട്രേഷന് ഇല്ല; ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് നേരിട്ട് നിരത്തിലേക്ക്; പൂര്‍ണവിവരങ്ങള്‍ ഇങ്ങനെ
സൊണറില കാഞ്ഞിലശ്ശേരിയന്‍സിസ്; കേരളത്തില്‍ നിന്ന് ഒരു പുതിയ സസ്യം
ഉത്തർപ്രദേശിൽ ഞായറാഴ്ച ലോക്ഡൗണ്‍; മാസ്ക് ഉപയോഗിക്കാത്തവര്‍ക്ക് കനത്ത പിഴ, പ്രയാഗ് മെഡിക്കല്‍ കോളേജ് പ്രത്യേക കൊവിഡ് ആശുപത്രിയാവും
കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു; ആശുപതിയിലേക്ക് മാറ്റി
ട്രാക്റ്റര്‍ ഓടിച്ച രാഗേഷിനേയും ടിവിയിലെ സ്ഥിരം മുഖം റഹീമിനേയും വെട്ടി; ബ്രിട്ടാസ്, ശിവദാസന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ തെളിയുന്നത് പിണറായി അപ്രമാദിത്വം
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മറഡോണയ്ക്കായി മ്യൂസിയം സ്ഥാപിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍
ഇബ്രാഹിമോവിച്ച് വീണ്ടും സ്വീഡിഷ് ടീമില്‍
ബയേണ്‍ കുതിച്ചു; റയല്‍ വീണു
പോരാട്ട വീര്യമുയര്‍ത്തി മഞ്ഞപ്പട; ബക്കാരി കോനെ കേരള ബ്ലാസ്റ്റേഴ്സില്‍
യുവെയെ വീഴ്ത്തി ബാഴ്സ
യുവേഫ ചാമ്പ്യന്‍സ് ലീഗ്; റോയല്‍ റയല്‍