login
റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി‍; യുവേഫ‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി

കഴിഞ്ഞ ദിവസം രണ്ടാംപാദ ക്വാര്‍ട്ടറില്‍ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ആകെ 3-1 ജയത്തോടെ റയല്‍ മുന്നേറിയപ്പോള്‍, രണ്ടാം പാദം തോറ്റാണ് ചെല്‍സിയുടെ വരവ്. എഫ്‌സി പോര്‍ട്ടോയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റെങ്കിലും ആദ്യപാദത്തില്‍ നേടിയ 2-0 വിജയം ചെല്‍സിക്ക് തുണയായി. ഇരുപാദത്തിലുമായി 2-1ന്റെ ജയം. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ അവരുടെ തട്ടകത്തില്‍ 2-1ന് കീഴടക്കി ആകെ 4-2 ജയത്തോടെ സിറ്റിയുടെ മുന്നേറ്റം.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറിന്റെ ഗോള്‍ ശ്രമം തടയുന്ന ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ അലിസണ്‍

ലണ്ടന്‍:യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടത്തിനായി പോരാടാന്‍ ഇനി നാലു ടീം. ഈ മാസം 27ന് ആദ്യപാദ സെമിക്ക് അരങ്ങുണരുമ്പോള്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന് എതിരാളികള്‍ ഇംഗ്ലീഷ് ടീം ചെല്‍സി. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ ഫ്രഞ്ച് ടീം പിഎസ്ജിയോട് ഏറ്റുമുട്ടുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായി കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി. ആദ്യ പാദത്തിന് മാഡ്രിഡും പാരീസും വേദിയാകും. മെയ് നാലിന് രണ്ടാംപാദം.  

കഴിഞ്ഞ ദിവസം രണ്ടാംപാദ ക്വാര്‍ട്ടറില്‍ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ആകെ 3-1 ജയത്തോടെ റയല്‍ മുന്നേറിയപ്പോള്‍, രണ്ടാം പാദം തോറ്റാണ് ചെല്‍സിയുടെ വരവ്. എഫ്‌സി പോര്‍ട്ടോയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റെങ്കിലും ആദ്യപാദത്തില്‍ നേടിയ 2-0 വിജയം ചെല്‍സിക്ക് തുണയായി. ഇരുപാദത്തിലുമായി 2-1ന്റെ ജയം. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ അവരുടെ തട്ടകത്തില്‍ 2-1ന് കീഴടക്കി ആകെ 4-2 ജയത്തോടെ സിറ്റിയുടെ മുന്നേറ്റം. സ്വന്തം തട്ടകത്തിലെ രണ്ടാം പാദത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ ബയേണ്‍ മ്യൂണിക്കിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റെങ്കിലും എവേ ഗോളിന്റെ കരുത്തില്‍ പിഎസ്ജി മുന്നേറി, ആകെ സ്‌കോര്‍ 3-3. കഴിഞ്ഞ തവണ ഫൈനലില്‍ കീഴടക്കിയ ബയേണിനോടുള്ള മധുരപ്രതികാരവുമായി പിഎസ്ജിക്ക് മുന്നേറ്റം.  

പിടിച്ചുകെട്ടി റയല്‍

തട്ടകമായ ആന്‍ഫീല്‍ഡില്‍ ജയിക്കാനുറച്ചെത്തിയ യുര്‍ഗന്‍ ക്ലോപ്പിന്റെ ചെമ്പടയെ പിടിച്ചുകെട്ടി സിനദിന്‍ സിദാന്റെ റയല്‍. ആദ്യ പാദത്തിലെ 3-1 ജയം മുന്‍ ചാമ്പ്യന്മാര്‍ക്ക് തുണ. മുഹമ്മദ് സല, ജയിംസ് മില്‍നര്‍, ജോര്‍ജിനൊ വിനാല്‍ദം എന്നിവരുടെ ലക്ഷ്യബോധമില്ലായ്മയാണ് ലിവര്‍പൂളിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. ഉറച്ച ഗോളവസരങ്ങളാണ് ഇവര്‍ തുലച്ചത്.  

ഒരു ദശകത്തിനിടെ അഞ്ചാം കിരീടമാണ് റയല്‍ ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ റയല്‍ സെമിയിലെത്തുന്നത് 30-ാം തവണ. മറ്റൊരു ടീമിനുമില്ലാത്ത നേട്ടം. 2016നു ശേഷം ആദ്യമായാണ് റയല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍രഹിത സമനില വഴങ്ങുന്നത്. ലിവര്‍പൂളിനിത് റയലിനോട് ജയിക്കാത്ത തുടര്‍ച്ചയായ അഞ്ചാം മത്സരം.  

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌പെയിനിലെ സെവിയ്യയിലാണ് ചെല്‍സി-പോര്‍ട്ടൊ രണ്ടു പാദ മത്സരവും അരങ്ങേറിയത്. മെഹ്ദി ടരേമി ഇഞ്ചുറി ടൈമില്‍ നേടിയ ഗോളാണ് രണ്ടാം പാദത്തില്‍ പോര്‍ട്ടൊയ്ക്ക് ജയമൊരുക്കിയത്. എന്നാല്‍, ആദ്യ പാദത്തിലെ രണ്ടു ഗോള്‍ തോല്‍വി അവര്‍ക്ക് തിരിച്ചടിയായി.  

പിഎസ്ജിക്ക് മധുരപ്രതികാരം

കഴിഞ്ഞ വര്‍ഷത്തെ കിരീട പോരാട്ടത്തില്‍ ബയേണിനോട് തോറ്റതിന്റെ ക്ഷീണം ഇത്തവണ ക്വാര്‍ട്ടറില്‍ തീര്‍ത്തു പിഎസ്ജി. പാരീസിലെ രണ്ടാം പാദത്തില്‍ എറിക് മാക്‌സിം ചൗപൊ മോട്ടിങ്ങിന്റെ ഗോളില്‍ ബയേണ്‍ ജയിച്ചെങ്കിലും മ്യൂണിക്കിലെ ആദ്യ പാദത്തിലെ 3-2 തോല്‍വി ബയേണിന് തിരിച്ചടിയായി. രണ്ട് എവേ ഗോളുകള്‍ പിഎസ്ജിയെ തുണച്ചു.  

രണ്ടാം പാദത്തിലും 2-1ന് ബൊറൂസിയയെ തോല്‍പ്പിച്ച സിറ്റിക്ക് പരിശീലകന്‍ പെപ് ഗാര്‍ഡിയോളയുടെ കീഴില്‍ ആദ്യ സെമി. ഇതിനു മുന്‍പ് 2015-16 സീസണില്‍ സെമിയിലെത്തിയ സിറ്റി, റയലിനു മുന്നില്‍ കീഴടങ്ങി മടങ്ങി.

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.