×
login
മനസ് നിറച്ചെന്ന് ലെവന്‍ഡോസ്‌കി; റോണോയ്ക്കും ടച്ചലിനും പുരസ്‌കാരം

ബുണ്ടസ്‌ലിഗയില്‍ നടത്തിയ മികച്ച പ്രകടനമാണ് ലെവന് കരുത്തായത്. കഴിഞ്ഞ സീസണില്‍ 40 ബുണ്ടസ് ലിഗ ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

സൂറിച്ച്: ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം മനസ് നിറയ്ക്കുന്നതായെന്ന് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ലെവന്‍ഡോസ്‌കി ഫിഫയുടെ മികച്ച പുരുഷ താരമാകുന്നത്. ലയണല്‍ മെസിയെയും, മുഹമ്മദ് സലയെയും മറികടന്നായിരുന്നു നേട്ടം. മാസങ്ങള്‍ക്ക് മുമ്പ് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ചെറിയ വത്യാസത്തിനാണ് ലെവന്‍ഡോസ്‌കിക്ക് നഷ്ടമായത്.  

ബുണ്ടസ്‌ലിഗയില്‍ നടത്തിയ മികച്ച പ്രകടനമാണ് ലെവന് കരുത്തായത്. കഴിഞ്ഞ സീസണില്‍ 40 ബുണ്ടസ് ലിഗ ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. 49 വര്‍ഷം പഴക്കമുള്ള ജെര്‍ഡ് മുള്ളറുടെ റെക്കോഡ് മറികടന്നായിരുന്നു ഗോളടി. വനിതകളില്‍ ബാഴ്‌സലോണയുടെ അലക്‌സിയ പുറ്റല്ലസും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. യുഇഎഫ്എ കിരീടം നേടിയ ടീമില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.  


ഗോളടിയില്‍ പുത്തന്‍ റെക്കോഡ് നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പ്രത്യേക പുരസ്‌കാരം നല്‍കിയും ആദരിച്ചു. 184 മത്സരങ്ങളില്‍ നിന്ന് 115 ഗോളുകള്‍ അടിച്ചുകൂട്ടിയ താരം രാജ്യാന്തര മത്സരങ്ങളില്‍ കൂടുതല്‍ ഗോള്‍ നേടിയ താരമായി മാറി. ചെല്‍സിയുടെ തോമസ് ടച്ചല്‍ മികച്ച പരിശീലകനായും തെരഞ്ഞെടുക്കപ്പെട്ടു.  

 

 

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.