×
login
അര്‍ജന്‍റീനയ്ക്കെതിരെ വിജയം: പൊതു അവധി ആഘോഷിച്ച് സൗദി അറേബ്യ: പരീക്ഷകളില്ല, പാര്‍ക്കില്‍ ഫീസിളവായതിനാല്‍ തിരക്ക്

മെസിയുടെ അര്‍ജന്‍റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ച സൗദി അറേബ്യയില്‍ ബുധനാഴ്ച പൊതു അവധി. രാജ്യത്തിന്‍റെ അമ്പരിപ്പിക്കുന്ന വിജയം കണ്ട് സൗദി രാജാവ് സല്‍മാനാണ് ബുധനാഴ്ച രാജ്യത്തിന് പൊതു അവധി പ്രഖ്യാപിച്ചത്.

റിയാദ് :മെസിയുടെ അര്‍ജന്‍റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ച സൗദി അറേബ്യയില്‍ ബുധനാഴ്ച പൊതു അവധി. രാജ്യത്തിന്‍റെ അമ്പരിപ്പിക്കുന്ന വിജയം കണ്ട് സൗദി രാജാവ് സല്‍മാനാണ് ബുധനാഴ്ച രാജ്യത്തിന് പൊതു അവധി പ്രഖ്യാപിച്ചത്.  

സ്കൂളുകളും ഓഫീസുകളും ബുധനാഴ്ച അടഞ്ഞുകിടന്നു. സ്വകാര്യ ഓഫീസുകള്‍ക്കും അവധിയായിരുന്നു. പരീക്ഷ നടക്കുന്നതിനിടയിലാണ് അവധി പ്രഖ്യാപിച്ചത് എന്നതിനാല്‍ വീണ്ടും പരീക്ഷകള്‍ പുനക്രമീകരിക്കേണ്ടതായി വരും.  

മാത്രമല്ല, സൗദിയിലെ തീം പാര്‍ക്കുകളിലും വിനോദ കേന്ദ്രങ്ങളിലും ഫീസില്ലാതെ എല്ലാവര്‍ക്കും പ്രവേശനവും അനുവദിച്ചതിനാല്‍ ഒട്ടേറെപ്പേര്‍ സൗദിയുടെ ഫുട്ബാള്‍ വിജയം ആഘോഷിക്കാന്‍ എത്തിയിരുന്നു.  


കളിയുടെ തുടക്കത്തില്‍ മെസ്സിയുടെ പെനാല്‍റ്റി കിക്ക് ഗോളായതോടെ പിന്നില്‍ നിന്ന സൗദി പിന്നീട് കുതിച്ചുയര്‍ന്ന് രണ്ടു ഗോളാണ് അര്‍ജന്‍റീനയുടെ വലയില്‍ അടിച്ചുകയറ്റിയത്. . സ്റ്റേഡിയത്തില്‍ അന്തിമവിസില്‍ മുഴങ്ങിയതോടെ പച്ചക്കൊടികള്‍ എങ്ങും വിജയാഹ്ളാദത്താല്‍ പാറിപ്പറക്കുകയായിരുന്നു. ഫുട്ബാളിന്‍റെ ആഗോളഭൂപടത്തില്‍ സൗദി എത്തിയെന്നതിന്‍റെ പ്രഖ്യാപനം കൂടിയായിരുന്നു ഈ വിജയം. ഫൈനല്‍ വിസില്‍ മുഴങ്ങി സൗദി വിജയം വരിച്ചതോടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സഹോദരന്മാരെ ആലിംഗനം ചെയ്യുന്ന ചിത്രം വൈറലായിരുന്നു.  

മനുഷ്യാവകാശലംഘനത്തിന്‍റെ പേരിലുള്ള വിമര്‍ശനവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ഉലയ്ക്കുന്ന സൗദിയ്ക്ക് ഇത് രാജ്യനിര്‍മ്മാണത്തിന്‍റെ നിമിഷമായി മാറി ഈ വിജയം. ഒപ്പം ഏറെ പഴി കേള്‍ക്കുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഇത് കരുത്താര്‍ജ്ജിക്കാനും തന്‍റെ നയങ്ങള്‍ ശരിയായ ദിശയിലാണെന്ന് തെളിയിക്കാനുമുള്ള നിമിഷമായി മാറി.  

 

  comment

  LATEST NEWS


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.