×
login
എംബോള ഗോളില്‍ സ്വിസ് ജയം; മികച്ച കളി കാഴ്ചവച്ച് കാമറൂണ്‍; ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്സര്‍ലന്‍ഡിന് വിജയത്തുടക്കം

സ്വിറ്റ്സലന്‍ഡ് 4-2-3-1 എന്ന ശൈലിയിലും കാമറൂണ്‍ ആക്രമണത്തിന് മുന്‍തൂക്കം നല്‍കി 4-3-3 ശൈലിയിലുമാണ് മൈതാനത്തിറങ്ങിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചത് കാമറൂണായിരുന്നു. നിരവധി തവണ അവര്‍ എതിര്‍ ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചെങ്കിലും ഗോള്‍ വിട്ടുനിന്നു. ഇടയ്ക്ക് സ്വിറ്റ്സര്‍ലന്‍ഡും ചില മുന്നേറ്റങ്ങള്‍ നടത്തി.

ദോഹ: ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്സര്‍ലന്‍ഡിന് വിജയത്തുടക്കം. വാശിയേറിയ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കാമറൂണിനെ തോല്‍പ്പിച്ചു. കളിയില്‍ മികച്ചുനിന്നത് ആഫ്രിക്കന്‍ കരുത്തരായ കാമറൂണായിരുന്നെങ്കിലും മികച്ചൊരു സ്ട്രൈക്കറുടെ അഭാവം അവരുടെ മുന്നേറ്റത്തില്‍ നിഴലിച്ചു നിന്നു. പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം സ്വിസിനായിരുന്നെങ്കില്‍ ഷോട്ടുകള്‍ പായിച്ചതില്‍ മുന്നിട്ടുനിന്നത് കാമറൂണും. വിജയത്തോടെ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വിറ്റസര്‍ലന്‍ഡിന് സ്വന്തമായി.

സ്വിറ്റ്സലന്‍ഡ് 4-2-3-1 എന്ന ശൈലിയിലും കാമറൂണ്‍ ആക്രമണത്തിന് മുന്‍തൂക്കം നല്‍കി 4-3-3 ശൈലിയിലുമാണ് മൈതാനത്തിറങ്ങിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചത് കാമറൂണായിരുന്നു. നിരവധി തവണ അവര്‍ എതിര്‍ ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചെങ്കിലും ഗോള്‍ വിട്ടുനിന്നു. ഇടയ്ക്ക് സ്വിറ്റ്സര്‍ലന്‍ഡും ചില മുന്നേറ്റങ്ങള്‍ നടത്തി. പത്താം മിനിറ്റില്‍ കാമറൂണ്‍ ഗോളടിച്ചെന്ന് ഉറപ്പിച്ചെങ്കിലും സ്വിസ് ഗോളി രക്ഷകനായി. ബ്രയാന്‍ ബ്യുമോ തൊടുത്ത ഷോട്ടാണ് സ്വിസ് ഗോളി തട്ടിയിട്ടത്. റീബൗണ്ട് പന്ത് കാള്‍ ടോകോ എകാംബി പോസ്റ്റിനെ ലക്ഷ്യം വച്ചെങ്കിലും പോസ്റ്റിന് മുകളിലൂടെ പറന്നു.


തൊട്ടുപിന്നാലെ വീണ്ടും കാമറൂണ്‍ ആക്രമണം. എറിക് മോടിങ് സ്വിസ് പ്രതിരോധനിര താരത്തെ മറികടന്ന് ഷോട്ട് ഉതിര്‍ത്തെങ്കിലും യാന്‍ സൊമ്മര്‍ വീണ്ടും രക്ഷകനായി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സ്വിസ്ടീമിന് അനുകൂലമായി കോര്‍ണര്‍ കിക്ക് ലഭിച്ചെങ്കിലും അവസരം മുതലെടുക്കാന്‍ കഴിഞ്ഞില്ല. കരുത്തുറ്റ കാമറൂണ്‍ പ്രതിരോധത്തെ ഭേദിച്ച് നല്ല ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആദ്യപകുതിയില്‍ സ്വിസ് താരങ്ങള്‍ക്ക് കഴിഞ്ഞതുമില്ല. ഇതോടെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. കളിയുടെ ഗതിക്കെതിരായി സ്വിറ്റ്സര്‍ലന്‍ഡിന്റെ എംബോളയാണ് കാമറൂണ്‍ പ്രതിരോധം തകര്‍ത്ത ഗോളടിച്ചത്. കാമറൂണില്‍ ജനിച്ച് സ്വിറ്റസര്‍ലന്‍ഡിലേക്ക് ചേക്കേറിയ താരമാണ് ബ്രീല്‍ എംബോളോ. പിന്നീട് സമനിലഗോളിനായി കാമറൂണ്‍ വാശിയോടെ പൊരുതിയെങ്കിലും സ്വിസ്് പ്രതിരോധവും ഗോളി യാന്‍ സൊമ്മറും ചേര്‍ന്ന് അതെല്ലാം വിഫലമാക്കി. 28ന് നടക്കുന്ന മത്സരത്തില്‍ ബ്രസീലാണ് സ്വിസിന് എതിരാളികള്‍. അന്നുതന്നെ കാമറൂണ്‍ സെര്‍ബിയയെയും നേരിടും.

  comment

  LATEST NEWS


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


  മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍


  ബഹിരാകാശ മേഖലയിലെ പ്രധാന ആഗോള ശക്തിയാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി; 'അബുദാബി സ്‌പേസ് ഡിബേറ്റ്' ചടങ്ങില്‍ ഭാഗമായി ഡോ. ജിതേന്ദ്ര സിംഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.