×
login
വര്‍ണ വെളിച്ചം വിതറി ടോര്‍ച്ച് ടവര്‍

ദോഹ നഗരത്തില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയാണ് ഈ സ്റ്റേഡിയവും ടോര്‍ച്ച് ടവറും. രാത്രിയിലാണ് ടവറിന്റെ ഭംഗി പൂര്‍ണമായി ആസ്വദിക്കാനാകുക. ലോകകപ്പ് പ്രമാണിച്ച് എല്ലാ സ്റ്റേഡിയങ്ങളും ദീപപ്രഭയില്‍ തിളങ്ങുന്നു. അതുപോലെ ദീപാലംകൃതമാണ് ഈ ടവറും.

ദോഹയ്ക്കിപ്പോള്‍ വര്‍ണക്കാഴ്ചകളുടെ സൗന്ദര്യമാണ്. പല രാജ്യങ്ങളുടെ... സംസ്‌കാരങ്ങളുടെ നിറങ്ങളാല്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു ഈ നഗരം. ആ വര്‍ണക്കാഴ്ചയില്‍ തലയെടുപ്പോടെ ഒന്നുണ്ട്... ടോര്‍ച്ച് ടവര്‍.  

2006ലെ ഏഷ്യന്‍ ഗെയിംസിന് പ്രധാന വേദിയായ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിനു സമീപാണ് ഈ ടോര്‍ച്ച് ടവര്‍. ആ ഏഷ്യന്‍ ഗെയിംസിന്റെ ദീപശിഖ വാനിലുയര്‍ന്നു കാണുന്നതിനായി നിര്‍മ്മിച്ച അംബരചുംബിയായ സ്തൂപം. ഗെയിംസ് കഴിഞ്ഞ് വര്‍ഷം 16 വര്‍ഷമായിട്ടും ഈ ടോര്‍ച്ച് ടവര്‍ സന്ദര്‍ശകരുടെ മനംകുളിര്‍പ്പിക്കുന്നു.  

ദോഹ നഗരത്തില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയാണ് ഈ സ്റ്റേഡിയവും ടോര്‍ച്ച് ടവറും. രാത്രിയിലാണ് ടവറിന്റെ ഭംഗി പൂര്‍ണമായി ആസ്വദിക്കാനാകുക. ലോകകപ്പ് പ്രമാണിച്ച് എല്ലാ സ്റ്റേഡിയങ്ങളും ദീപപ്രഭയില്‍ തിളങ്ങുന്നു. അതുപോലെ ദീപാലംകൃതമാണ് ഈ ടവറും. 17.5 കോടി ഡോളര്‍ ചിലവിട്ട് 300 മീറ്റര്‍ ഉയരത്തില്‍ (51 നില) നിര്‍മ്മിച്ചതാണ് ടവര്‍. ഇതുപോലെയാണ് ഖത്തറിലെ പല പഴയകാല നിര്‍മ്മിതിയും. 


ഏറെ പഴക്കമുള്ള ഇത്തരം നിര്‍മ്മിതികള്‍ തനിമ ചോരാതെ സംരക്ഷിക്കുന്നതില്‍ ഖത്തര്‍ ഭരണകൂടം കാണിക്കുന്ന താല്‍പ്പര്യം പ്രശംസനീയം.

 

 

    comment

    LATEST NEWS


    ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


    ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


    വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


    രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


    അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


    സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.