×
login
ഡെന്മാര്‍ക്കിനൊപ്പം പിടിച്ച് ടുണീഷ്യ; ആദ്യ പകുതി സമനിലയില്‍

ആറാം ലോകകപ്പിനിറങ്ങിയ ഡാനിഷ് ടീമിലെ സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ എറികസണ്‍ എന്ന മിഡ്ഫീല്‍ഡ് മാന്ത്രികന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഈ ലോകകപ്പിലെ കറുത്ത കുതിരകളാകാന്‍ ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ഡെന്മാര്‍ക്ക് യോഗ്യതാ റൗണ്ടിലെ 10 മത്സരങ്ങളില്‍ ഒമ്പതിലും ജയിച്ചു.

ദ്യ പകുതിയില്‍ ഡെന്മാര്‍ക്കിനോട് പിടിച്ചനിന്ന് ആഫ്രിക്കന്‍ കരുത്തന്മാരായ ടുണീഷ്യ. അല്‍ റയാനിലെ എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലെ പോരാട്ടം ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും സമനിലയിലാണ്. ആറാം ലോകകപ്പിനിറങ്ങിയ ഡാനിഷ് ടീമിലെ സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ എറികസണ്‍ എന്ന മിഡ്ഫീല്‍ഡ് മാന്ത്രികന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഈ ലോകകപ്പിലെ കറുത്ത കുതിരകളാകാന്‍ ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ഡെന്മാര്‍ക്ക് യോഗ്യതാ റൗണ്ടിലെ 10 മത്സരങ്ങളില്‍ ഒമ്പതിലും ജയിച്ചു.

ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കല്‍, പ്രതിരോധത്തിലെ കരുത്തനും നായകനുമായ സിമോണ്‍ കെയര്‍, ആന്‍ഡ്രെ ക്രിസ്റ്റ്യന്‍സെന്‍, ജെന്‍സ് ലാര്‍സണ്‍, ഡാനിയേല്‍ വാസ്, മധ്യനിരയില്‍ എറിക്സണിനൊപ്പം മാത്യാസ് ജെന്‍സണ്‍, തോമാസ് ഡെല്‍നെയ്, ക്രിസ്റ്റ്യന്‍ നൊഗാര്‍ഡ് എന്നിവരും എത്തുമ്പോള്‍ സ്ട്രൈക്കര്‍മാരാമാര്‍ട്ടിന്‍ ബ്രാത്ത്വെയ്റ്റ്, കാസ്പര്‍ ഡോള്‍ബെര്‍ഗ്, യോനാസ് വിന്‍ഡ്, യൂസഫ് പോള്‍സണ്‍ എന്നിവരുണ്ട്.

ആറാം ലോകകപ്പ് കളിക്കാനിറങ്ങിയ ടുണീഷ്യ ഒരിക്കല്‍പോലും ഗ്രൂപ്പ് ഘട്ടം പിന്നിട്ട് മുന്നേറിയിട്ടില്ല. ഇത്തവണ മികച്ച പ്രകടനം നടത്തുമെന്നുറച്ചാണ് അവരുടെ വരവ്. എല്ലിസ് ഷഖരി, യൂസഫ് മക്‌നി, വഹ്ബി ഖസ്രി, അലി മാലൗല്‍, നയിം സ്ലിറ്റി, ഫെര്‍ജാനി സാസി, അനിസ് ബെന്‍ സ്ലിമാനെ, യാസനെ മെറിയ, മുഹമ്മദ് ഡ്രാഗര്‍ എന്നിവരാണ് ടീമിലെ പ്രധാനികള്‍.

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.