×
login
മധ്യനിര ശക്തിപ്പെടുത്താന്‍ നീക്കം; ഉക്രയ്ന്‍ യുവതാരം ഇവാന്‍ കലിയൂഷ്‌നി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍

ടീമിനായി യുവേഫ യൂത്ത് ലീഗില്‍ പ്രതിനിധീകരിക്കുകയും ചെയ്തു. മെറ്റലിസ്റ്റ് 1925 ഖര്‍കിവുമായി വായ്പാടിസ്ഥാനത്തില്‍ തന്റെ സീനിയര്‍ കരിയര്‍ ആരംഭിച്ച അദ്ദേഹം ആദ്യ സീസണില്‍ അവര്‍ക്കായി 27 മത്സരങ്ങളിലാണ് കളിച്ചത്. അടുത്ത സീസണില്‍ ഉക്രയ്ന്‍ സംഘമായ റൂഖ് ലിവിനൊവില്‍ വായ്പാടിസ്ഥാനത്തില്‍ കളിച്ച് അദ്ദേഹം കൂടുതല്‍ അനുഭവ സമ്പത്ത് നേടി. 32 കളിയില്‍ രണ്ട് ഗോളുകളടിക്കുകയും ചെയ്തു.

കൊച്ചി: ഉക്രയ്‌നില്‍ നിന്നുള്ള മധ്യനിര താരം ഇവാന്‍ കലിയൂഷ്‌നിയെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി. കലിയൂഷ്‌നിയുമായി കരാര്‍ ഒപ്പിട്ട  വിവരം ക്ലബ്ബ് സന്തോഷപൂര്‍വം പ്രഖ്യാപിച്ചു. എഫ്‌കെ ഒലക്‌സാണ്ട്രിയയില്‍നിന്ന് വായ്പാടിസ്ഥാനത്തിലാണ് യുവ മധ്യനിര താരം കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുന്നത്. ഇരുപത്തിനാലുകാരനായ ഇവാന്‍ ഉക്രയ്ന്‍ ക്ലബ്ബ് മെറ്റലിസ്റ്റ് ഖാര്‍കിവിനൊപ്പമാണ് തന്റെ യൂത്ത് കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് ഉക്രയ്ന്‍ ഭീമന്‍മാരായ ഡൈനാമോ കീവിനുവേണ്ടിയും കളിച്ചു.

ടീമിനായി യുവേഫ യൂത്ത് ലീഗില്‍ പ്രതിനിധീകരിക്കുകയും ചെയ്തു. മെറ്റലിസ്റ്റ് 1925 ഖര്‍കിവുമായി വായ്പാടിസ്ഥാനത്തില്‍ തന്റെ സീനിയര്‍ കരിയര്‍ ആരംഭിച്ച അദ്ദേഹം ആദ്യ സീസണില്‍ അവര്‍ക്കായി 27 മത്സരങ്ങളിലാണ് കളിച്ചത്. അടുത്ത സീസണില്‍ ഉക്രയ്ന്‍ സംഘമായ റൂഖ് ലിവിനൊവില്‍ വായ്പാടിസ്ഥാനത്തില്‍ കളിച്ച് അദ്ദേഹം കൂടുതല്‍ അനുഭവ സമ്പത്ത് നേടി. 32 കളിയില്‍ രണ്ട് ഗോളുകളടിക്കുകയും ചെയ്തു.

ഉക്രയ്ന്‍ ഫസ്റ്റ് ഡിവിഷനില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത ഊര്‍ജസ്വലനും ഓള്‍റൗണ്ട് മധ്യനിരക്കാരനുമായ താരം 2021 ഫെബ്രുവരിയില്‍ എഫ്‌കെ ഒലെക്‌സാണ്ട്രിയയില്‍ എത്തി. ക്ലബ്ബിനൊപ്പം തന്റെ മികച്ച ഫോം തുടര്‍ന്ന അദ്ദേഹം 23 മത്സരങ്ങളില്‍ രണ്ട് ഗോളുകളടിക്കുകയും നാല് ഗോളുകള്‍ക്ക് വഴിയൊുക്കുകയും ചെയ്തു. ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുന്നതിന് മുമ്പ് ഉക്രയ്ന്‍ ലീഗ് റദ്ദാക്കിയതിനാല്‍ കലിയൂഷ്‌നി കുറച്ചുകാലം ഐസ്‌ലന്‍ഡ് ടോപ് ഡിവിഷന്‍ ക്ലബ്ബായ കെഫ്‌ളാവിക് ഐഎഫിലും വായ്പാടിസ്ഥാനത്തില്‍ കളിച്ചു.


Facebook Post: https://www.facebook.com/keralablasters/videos/613302640367734/

'ഞങ്ങളുടെ ക്ലബ്ബില്‍ ചേര്‍ന്നതിന് ഇവാനെ അഭിനന്ദിക്കാനും അദ്ദേഹത്തെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതിലുള്ള വലിയ സന്തോഷം പ്രകടിപ്പിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഈ മികച്ച കളിക്കാരന്‍ ടീമിന് വലിയ കരുത്ത് നല്‍കും. ഇവാന്‍ ക്ലബ്ബുമായി വേഗത്തില്‍ പൊരുത്തപ്പെടുകയും ഇവിടെ മികവ് പുലര്‍ത്തുകയും  ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' ഈ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാമത്തെ വിദേശ താരവുമായുള്ള കരാറിനെക്കുറിച്ച് സ്‌പോര്‍ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

'ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബില്‍ ചേരുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്, എന്റെ പുതിയ വെല്ലുവിളിക്കായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രശസ്തമായ മഞ്ഞപ്പടയെ കാണാനും അവര്‍ക്കും ക്ലബ്ബിനും വേണ്ടി എന്റെ എല്ലാം നല്‍കാനും എനിക്ക് അതിയായ ആവേശമുണ്ട്  ഇവാന്‍ കലിയൂഷ്‌നി പറഞ്ഞു.

കഴിഞ്ഞ ആഴ്ച മുന്നേറ്റ താരം അപ്പോസ്‌തൊലോസ് ജിയാനുവിനെയും, പ്രതിരോധ താരം  വിക്ടര്‍ മോംഗിലിനെയും പ്രഖ്യാപിച്ചതിന് ശേഷം ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ ഒപ്പുവെക്കുന്ന മൂന്നാമത്തെ വിദേശ താരമാണ്  ഇവാന്‍ കലിയൂഷ്‌നി.  വരാനിരിക്കുന്ന ഹീറോ ഐഎസ്എല്‍ 202223 സീസണിനായി തയ്യാറെടുക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരയ്ക്ക് ഇവാന്‍ കലിയുഷ്‌നിയുടെ സാന്നിധ്യം മറ്റൊരു മാനം നല്‍കും.

  comment

  LATEST NEWS


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.