×
login
അത്‌ലറ്റികോ കുതിക്കുന്നു; ബാഴ്‌സയ്ക്കും ജയം

വലന്‍സിയക്കെതിരായ കളിയില്‍ 11-ാം മിനിറ്റില്‍ അത്‌ലറ്റികോ പിന്നിലായി. റാചിചിന്റെ ഒരു ലോങ് റേഞ്ച് അത്‌ലറ്റികോ ഗോളി ഒബ്ലകിനെ കീഴടക്കി വലയുടെ ടോപ് കോര്‍ണറില്‍ പതിച്ചു. എന്നാല്‍ ശക്തമായി പൊരുതിയ അത്‌ലറ്റികോ 23-ാം മിനിറ്റില്‍ സമനില നേടി. യുവതാരം ജാവൊ ഫെലിക്‌സാണ് ഗോള്‍ നേടിയത്. ലെമാറിന്റെ പാസില്‍ നിന്നാണ് ഫെലിക്‌സ് ലക്ഷ്യം കണ്ടത്. ആദ്യപകുതിയില്‍ ഇരു ടീമുകളും 1-1ന് സമനില പാലിച്ചു.

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ അത്‌ലറ്റികോ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വലന്‍സിയയെ തകര്‍ത്തു. സ്വന്തം തട്ടകത്തില്‍ പിന്നിട്ടുനിന്ന ശേഷമാണ് അത്‌ലറ്റികോ വിജയം നേടിയത്. മെസ്സിയില്ലാതെ കളത്തിലിറിങ്ങിയ ബാഴ്‌സലോണ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എല്‍ച്ചെയെ തകര്‍ത്തു.

വലന്‍സിയക്കെതിരായ കളിയില്‍ 11-ാം മിനിറ്റില്‍ അത്‌ലറ്റികോ പിന്നിലായി. റാചിചിന്റെ ഒരു ലോങ് റേഞ്ച് അത്‌ലറ്റികോ ഗോളി ഒബ്ലകിനെ കീഴടക്കി വലയുടെ ടോപ് കോര്‍ണറില്‍ പതിച്ചു. എന്നാല്‍ ശക്തമായി പൊരുതിയ അത്‌ലറ്റികോ 23-ാം മിനിറ്റില്‍ സമനില നേടി. യുവതാരം ജാവൊ ഫെലിക്‌സാണ് ഗോള്‍ നേടിയത്. ലെമാറിന്റെ പാസില്‍ നിന്നാണ് ഫെലിക്‌സ് ലക്ഷ്യം കണ്ടത്. ആദ്യപകുതിയില്‍ ഇരു ടീമുകളും 1-1ന് സമനില പാലിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ സുവാരസ് അത്‌ലറ്റിക്കോയ്ക്ക് ലീഡ് നല്‍കി. ഫെലിക്‌സിന്റെ പാസില്‍ നിന്നായിരുന്നു ഈ ഗോള്‍. സുവാരസിന്റെ ലീഗിലെ ഈ സീസണിലെ 12-ാം ഗോളായിരുന്നു ഇത്. 72-ം മിനുട്ടില്‍ കൊറേയ അത്‌ലറ്റിക്കോയുടെ മൂന്നാം ഗോളും നേടി. ഈ വിജയത്തോടെ 18 മത്സരങ്ങളില്‍ 47 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ് അത്‌ലറ്റിക്കോ മാഡ്രിഡ്. സിമിയോണിയുടെ ടീമിന്റെ തുടര്‍ച്ചയായ എട്ടാം ജയമാണിത്. രണ്ടാമതുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ ഏഴു പോയിന്റ് ലീഡ് ഉണ്ട് അത്‌ലറ്റിക്കോ മാഡ്രിഡിന്.

മറ്റൊരു മത്സരത്തില്‍ 39-ാം മിനിറ്റില്‍ ഡി ജോങും 89-ാം മിനിറ്റില്‍ റിഖ്വി പ്യുഗും നേടിയ ഗോളുകള്‍ക്കാണ് ബാഴ്‌സ എല്‍ച്ചെ തോല്‍പ്പിച്ചത്. ജയത്തോടെ പത്തൊന്‍പത് കളികളില്‍ നിന്ന് മുപ്പത്തിയേഴ് പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു. മറ്റൊരു മത്സരത്തില്‍ ഒസാസുന ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗ്രനാഡയെ തകര്‍ത്തു.

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.