×
login
കെയ്ന്‍ മിന്നി; ടോട്ടനത്തിന് തകര്‍പ്പന്‍ ജയം

പതിനാലാം മിനിറ്റില്‍ എവര്‍ട്ടണിന്റെ മൈക്കിള്‍ കീനാണ് സെല്‍ഫ് ഗോള്‍ അടിച്ചത്. മൂന്നു മിനിറ്റുകള്‍ക്ക് ശേഷം സണ്‍ ഹിയൂങ് മിന്‍ ടോട്ടനത്തിന്റെ ലീഡ് 2- 0 ആക്കി. മുപ്പത്തിയേഴാം മിനിറ്റില്‍ ഹാരി കെയ്ന്‍ ടോട്ടനത്തിന്റെ മൂന്നാം ഗോള്‍ കുറിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ റെഗുയിലോണ്‍ നാലാം ഗോള്‍ നേടി.

ലണ്ടന്‍: ഹാരി കെയ്‌നിന്റെ ഇരട്ട ഗോളില്‍ ടോട്ടനത്തിന് തകര്‍പ്പന്‍ വിജയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് എവര്‍ട്ടണെ പരാജയപ്പെടുത്തി. 37, 55 മിനിറ്റുകളിലാണ് കെയ്ന്‍ ഗോളുകള്‍ നേടിയത്. റെഗുയിലോണ്‍, സണ്‍ ഹിയുങ് മിന്‍ എന്നിവര്‍ ഓരോ ഗോള്‍ നേടി. ഒരു ഗോള്‍ എവര്‍ട്ടണിന്റെ ദാനമായിരുന്നു.

പതിനാലാം മിനിറ്റില്‍ എവര്‍ട്ടണിന്റെ മൈക്കിള്‍ കീനാണ് സെല്‍ഫ് ഗോള്‍ അടിച്ചത്. മൂന്നു മിനിറ്റുകള്‍ക്ക് ശേഷം സണ്‍ ഹിയൂങ് മിന്‍ ടോട്ടനത്തിന്റെ ലീഡ് 2- 0 ആക്കി. മുപ്പത്തിയേഴാം മിനിറ്റില്‍ ഹാരി കെയ്ന്‍ ടോട്ടനത്തിന്റെ മൂന്നാം ഗോള്‍ കുറിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ റെഗുയിലോണ്‍ നാലാം ഗോള്‍ നേടി.

പത്തു മിനിറ്റുകള്‍ക്ക് ശേഷം കെയ്ന്‍ ടോട്ടനത്തിന്റെ അഞ്ചാം ഗോളും കുറിച്ചു. ഈ വിജയത്തോടെ  26 മത്സരങ്ങളില്‍ 45 പോയിന്റുമായി ടോട്ടനം ഏഴാം സ്ഥാനത്തെത്തി. അതേസമയം, എവര്‍ട്ടണ്‍ 25 മത്സരങ്ങളില്‍ 22 പോയിന്റുമായി പതിനേഴാം സ്ഥാനത്താണ്.

    comment
    • Tags:

    LATEST NEWS


    മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


    പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


    ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


    ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


    12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


    തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.