×
login
43 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; എ.എഫ്.സി വനിതാ ഏഷ്യന്‍ കപ്പിന് ഇന്ന് തുടക്കം; ഇറാനെതിരെയുള്ള ആദ്യ മത്സരത്തില്‍ കീരിടം ലക്ഷ്യമിട്ട് ഇന്ത്യ

1979ലാണ് ഇന്ത്യ അവസാനമായി ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചത്. ഇന്ത്യയ്ക്ക് ഇതുവരെ കോണ്ടിനെന്റല്‍ കീരിടം നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും 1979ലും, 1983ലും റണ്ണേഴ്‌സ് അപ്പ് ആകാന്‍ കഴിഞ്ഞിട്ടുണ്ട്.

മുംബൈ: 43 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എ എഫ് സി വനിതാ ഏഷ്യന്‍ കപ്പിന് ഇന്ന് ഇന്ത്യയില്‍ തുടക്കം. ഇന്ന് വൈകിട്ട് 7.30ന് മുംബൈ ഡീ വൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ ഇറാനെത്തിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചൈന, ചൈനീസ് തായ്‌പേയ്, ഇറാന്‍ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ.

അവസാന ഏട്ടില്‍ എത്തുക എന്നതിലുപരി ലോകകപ്പ് ലക്ഷ്യവുമായാണ് ഇന്ത്യ എ എഫ് സി പോരാട്ടത്തിന് ഇറങ്ങുന്നത്. ഫിഫ,എ എഫ് സി റാങ്കിങില്‍ ഇന്ത്യയെക്കാള്‍ പിന്നിലാണ് ഇറാന്‍. ഏഷ്യയിലെ തന്നെ മികച്ച ടീമുകളിലൊന്നായ ഇന്ത്യ  ലോക റാങ്കിംഗില്‍ 55-ാം സ്ഥാനത്തും ഏഷ്യയില്‍ 11-ാം സ്ഥാനത്തുമാണ്.


1979ലാണ് ഇന്ത്യ അവസാനമായി ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചത്. ഇന്ത്യയ്ക്ക് ഇതുവരെ കോണ്ടിനെന്റല്‍ കീരിടം നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും 1979ലും, 1983ലും റണ്ണേഴ്‌സ് അപ്പ് ആകാന്‍ കഴിഞ്ഞിട്ടുണ്ട്. എട്ട് കീരിടങ്ങളുമായി മുന്‍പന്തിയിലാണ് ചൈന. വനിതാ ടീമിന് ആശംസകളുമായി സുനില്‍ ഛേത്രി, ബൈചുങ് ബൂട്ടിയ, ഐ എം വിജയന്‍ മുതലായ ഫുട്‌ബോള്‍ താരങ്ങളും രംഗത്തെത്തി. 2023ല്‍ ഫിഫ വനിതാ ലോകകപ്പിന് യോഗ്യത നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞാല്‍ അത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നേട്ടമായി വാഴ്ത്തപ്പെടും. ഇറാനെതിരെ വിജയത്തോടെ മുന്നേറാന്‍  ഷീ പവറിന് കഴിയട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് കായികലോകം.

 

 

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.