×
login
1963 റിപ്പബ്ലിക് ദിന പരേഡ്: ആര്‍എസ്എസ്‍ പ്രവര്‍ത്തകരുടെ ദേശസ്‌നേഹത്തെ നെഹ്‌റു സര്‍ക്കാര്‍ ബഹുമാനിച്ചു: കെ എല്‍ പത്തേല

89-ാം വയസ്സിലും 1963 ജനുവരി 26ലെ ആ ദിവസം ഞാന്‍ മറന്നിട്ടില്ല. അന്നത്തെ ഓരോ നിമിഷവും എനിക്ക് ഓര്‍മിക്കാന്‍ കഴിയും

ന്യൂദല്‍ഹി: 1963 ജനുവരി 26ന് രാജ്പഥില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത ആര്‍എസ്എസ് സ്വയംസേവകനാണ് കെ എല്‍ പത്തേല. ഭാരതീയ മസ്ദൂര്‍ സംഘിന്റെ മുഖപത്രമായ'വിശ്വകര്‍മ സങ്കേതം' എഡിറ്റ് ചെയ്യുന്ന കെ എല്‍ പത്തേല ആ അഭിമാന മുഹൂര്‍ത്തത്തെ അനുസ്മരിക്കുന്നു.

'89-ാം വയസ്സിലും 1963 ജനുവരി 26ലെ ആ ദിവസം ഞാന്‍ മറന്നിട്ടില്ല. അന്നത്തെ ഓരോ നിമിഷവും എനിക്ക് ഓര്‍മിക്കാന്‍ കഴിയും. ജനക്പുരി (ന്യൂഡല്‍ഹി) ശാഖയിലെ ചില സ്വയംസേവകര്‍ ഈ വാര്‍ത്ത പറഞ്ഞപ്പോള്‍, അത് ഞങ്ങളെ ആവേശഭരിതരാക്കി. പരേഡില്‍ പങ്കെടുക്കുന്നതിനു പുറമേ, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ദേശസ്‌നേഹത്തെ നെഹ്‌റു സര്‍ക്കാര്‍ ബഹുമാനിക്കുന്നു എന്നതായിരുന്നു പ്രധാന വികാരം. ജനക്പുരിയില്‍ നിന്നുള്ള ഞങ്ങള്‍ രണ്ട് സ്വയംസേവകര്‍ മാര്‍ച്ച് പാസ്റ്റില്‍ ചേര്‍ന്നത് ഓര്‍ക്കുന്നു. ഞങ്ങളുടെ സംഘം സലാമി മഞ്ചിലൂടെ കടന്നുപോയപ്പോള്‍ സദസ്സ് വലിയ കയ്യടികളോടെ സ്വീകരിച്ചു. ഞങ്ങള്‍ ഇന്ത്യാ ഗേറ്റ് വരെ മാര്‍ച്ച് ചെയ്തു.


എന്തുകൊണ്ടാണ് നെഹ്‌റു സര്‍ക്കാര്‍ സംഘ സ്വയംസേവകരെ പരേഡിന് ക്ഷണിച്ചതെന്ന് ചോദിച്ചപ്പോള്‍, പത്തേല പറയുന്നു: '1962 ലെ യുദ്ധകാലത്ത് സംഘ സ്വയംസേവകര്‍ രാജ്യത്തോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഞങ്ങള്‍ സൈന്യത്തെ അവരുടെ ബങ്കറുകളില്‍ പോലും സഹായിച്ചു. ഒരു ദിവസം സ്വയംസേവകര്‍ 'പായസവുമായി' ബങ്കറുകളില്‍ എത്തിയപ്പോള്‍ വെടിവയ്പ്പ് നടക്കുന്നുണ്ടായിരുന്നു, പക്ഷേ സ്വയംസേവകര്‍ ബങ്കറുകള്‍ക്കുള്ളില്‍ എത്തി ജവാന്‍മാര്‍ക്ക് 'പായസം' വിളമ്പി.

യുദ്ധത്തിന്റെ മറ്റൊരു സംഭവം പഥേല ഓര്‍ക്കുന്നു: 'ട്രെയിനുകളിലും ട്രക്കുകളിലും മറ്റും ജവാന്മാര്‍ അതിര്‍ത്തിയിലേക്ക് കുതിച്ചപ്പോള്‍ ജനങ്ങള്‍ അവര്‍ക്ക് എല്ലായിടത്തും പൂര്‍ണ്ണ പിന്തുണ നല്‍കി. ഡല്‍ഹിയിലെ ചില സ്വയംസേവകര്‍ ജവാന്മാരെ സഹായിക്കാന്‍ 697 രൂപ സമാഹരിച്ചു. ജവാന്‍മാര്‍ക്കായി പഴങ്ങള്‍ വാങ്ങി, ആ പഴങ്ങളുമായി ഞങ്ങള്‍ ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ എത്തി. ഒരു തീവണ്ടി നിറയെ ജവാന്മാര്‍ പഞ്ചാബിലേക്ക് പോവുകയായിരുന്നു. വിവിധ കമ്പാര്‍ട്ടുമെന്റുകളിലായി ഞങ്ങള്‍ അവര്‍ക്കിടയില്‍ പഴങ്ങള്‍ വിതരണം ചെയ്തു. നിങ്ങള്‍ ഇത്രയും പഴങ്ങള്‍ തന്നു, ഞങ്ങള്‍ക്ക് സൂക്ഷിക്കാന്‍ സ്ഥലമില്ല എന്ന് അവര്‍ പറഞ്ഞു. നല്ലത്, നിങ്ങള്‍ അവ ആവശ്യമുള്ള ആളുകള്‍ക്ക് വിതരണം ചെയ്യുക. ആര്‍എസ്എസ് സ്വയംസേവകര്‍ മാത്രമല്ല, ആര്‍എസ്എസ് അനുബന്ധ സംഘടനകളുടെ പ്രവര്‍ത്തകരും സര്‍ക്കാരിനെ പിന്തുണച്ചു. ഭാരതീയ മസ്ദൂര്‍ സംഘ് അതിന്റെ എല്ലാ പ്രക്ഷോഭങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്ന് ഞാന്‍ ഏതെങ്കിലും ശാഖ സന്ദര്‍ശിക്കുമ്പോള്‍, ആ അനുഭവം ഞാന്‍ സ്വയംസേവകരുമായി പങ്കിടുന്നു. നമുക്കെല്ലാവര്‍ക്കും രാഷ്ട്രമാണ് പ്രഥമസ്ഥാനമെന്ന് അറിയേണ്ടത് ആവശ്യമാണ്. ഒരു സംഘ സ്വയംസേവകന്റെ ഈ മനോഭാവം നമുക്ക് മറക്കാന്‍ കഴിയില്ല'

  comment

  LATEST NEWS


  മുസ്ലിം സംവരണം പാടില്ലെന്ന് അമിത് ഷാ; മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയ്ക്കെതിര്; ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം: അമിത് ഷാ


  ഹനുമാന്‍ ആദിവാസിയെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ പരാമര്‍ശം വിവാദത്തില്‍; പ്രതിഷേധവുമായി ബി ജെ പി


  72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


  ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


  സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


  പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.