തിരുവനന്തപുരം: ഭഗവത് ഗീതാ ജയന്തി ദിനത്തില്‍ ബാലഗോകുലം സംസ്ഥാന വ്യാപകമായി ജ്ഞാനയജ്ഞം സംഘടിപ്പിച്ചു. ഗോകുലങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ വീടുകളിലെത്തി സാംസ്ക്കാരിക പുസ്തകങ്ങള്‍ കൈമാറി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഡോ ഓണക്കൂര്‍ നിര്‍വഹിച്ചു. ശ്രീകാരം സുഭാഷ് നഗറിലെ ആലിലക്കണ്ണന് ഗോകുലത്തിലെ കുട്ടികള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി പുസ്തകങ്ങള്‍ കൈമാറി. ബാലസാഹിതീ പ്രകാശന് ചെയര്മാന് .എന്‍. ഹരീന്ദ്രന്‍, ബാലഗോകുലം മേഖല കാര്യദര്‍ശി എ. രാജന്, ഖജാന്‍ജി വിജുകുമാര്‍, ശ്രീകാര്യം നഗര്‍ കാര്യദര്‍ശി രതീഷ് വി എന്നിവര്‍ പങ്കെടുത്തു.
പന്തളം ശ്രീസരസ്വതി ബാലഗോകുലത്തിന്റെ ജ്ഞാനയജ്ഞം കുട്ടികളില്‍ നിന്ന് പുസ്തകം വാങ്ങി കേന്ദ്രമന്ത്രി വി മുരളീധരന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ പുതുപ്പള്ളിയിലെ മഞ്ഞാടി, പാമ്പാടിയിലെ വെള്ളൂര്‍ എന്നിവിടങ്ങള്‍ ജ്ഞാനയജ്ഞത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: