×
login
മധ്യപ്രദേശ്‍ സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം‍; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്

ഭാരതീയ സംസ്കാരവും ധാർമ്മിക, സാമൂഹ്യ മൂല്യങ്ങളും കുട്ടികൾക്ക് പകർന്നു നൽകുന്നത് പരിഗണിച്ചാണ് ബാലഗോകുലത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

ഉജ്ജയിനി: മധ്യപ്രദേശ് സാംസ്‌കാരിക വകുപ്പിന്‍റെ അമർ ഷഹീദ് ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ സമ്മാൻ പുരസ്‌കാരം ബാലഗോകുലത്തിന്. ഉജ്ജയിനിൽ നടന്ന ചടങ്ങിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനാണ് പുരസ്‌കാരം സമ്മാനിച്ചു. ബാലഗോകുലം മുൻ അദ്ധ്യക്ഷൻ കെ.പി.ബാബുരാജ്, നിർവ്വാഹക സമിതി അംഗം പി. ശ്രീകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.  

ക്ഷ്രിപ്ര നദീ തീരത്ത് ഇരു കരകളിലുമായി തടിച്ചു കൂടിയ അരലക്ഷത്തിലധികം ആളുകളെ സാക്ഷി നിർത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ചന്ദ്രശേഖർ ആസാദിന്റെ പേരിലുള്ള പുരസ്കാരം ബാലഗോകുലത്തിന് സമ്മാനിച്ചപ്പോൾ അത് സംഘടനയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലായി മാറി. ഭഗവാൻ ശ്രീകൃഷ്ണൻ വിദ്യ അഭ്യസിച്ച സാന്ദീപനി മഹർഷിയുടെ ആശ്രമ ഭൂമിയിൽ വെച്ച് ബാലഗോകുലം ആദരിക്കപ്പെടുന്നു എന്ന പ്രത്യേകതയും വേറെ.  


സംസ്കാരവും ദേശീയതയും കുട്ടികൾക്ക് പകർന്നു കൊടുക്കുന്ന സംഘടനകളെ ആദരിക്കുന്നതിൽ സർക്കാറിന് ഏറെ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിക്രമാദിത്യ മഹാരാജാവിന്റെ പ്രസക്തിയും 16 പ്രാധാന്യവും ലോകത്തെ ബോധ്യപ്പെടുത്താൻ മധ്യപ്രദേശ് സർക്കാർ നടത്തുന്ന വിക്രമോത്സവിന്റെ സമാപന ചടങ്ങിലായിരുന്നു പുരസ്കാരദാനം. ഭാരതീയ സംസ്കാരവും ധാർമ്മിക, സാമൂഹ്യ മൂല്യങ്ങളും കുട്ടികൾക്ക് പകർന്നു നൽകുന്നത് പരിഗണിച്ചാണ് ബാലഗോകുലത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.  

സംസ്ഥാനത്ത് ഇനി മുതൽ പിൻതുടരുക വിക്രമാദിത്യ കലണ്ടറായിരിക്കുമെന്ന് അറിയിച്ച മുഖ്യമന്ത്രി സാംസ്കാരിക ദേശീയതയിൽ അധിഷ്ടിതമായ ഭരണമാണ് സംസ്ഥാനത്ത് നടത്തുന്നതെന്നും പറഞ്ഞു. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.