×
login
ബാലഗോകുലം‍ സംസ്ഥാന ഭഗിനി ശില്പശാല 24 മുതല്‍ നോര്‍ത്ത് പറവൂരിൽ, ഔപചാരിക ഉദ്ഘാടനം 25ന്, അഞ്ഞൂറിലധികം പേര്‍ പങ്കെടുക്കും

സ്വതന്ത്ര്യ സമര നായികമാര്‍ എന്ന വിഷയത്തില്‍ ജയശ്രീ ഗോപീകൃഷ്ണന്‍ പ്രഭാഷണം നടത്തും. എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ സമര്‍പ്പിത ജീവിതം എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.

പറവൂര്‍(കൊച്ചി): ബാലഗോകുലം സംസ്ഥാന ഭഗിനി ശില്പശാല നോര്‍ത്ത് പറവൂര്‍ പുല്ലംകുളം എസ്എന്‍എച്ച്എസ് സ്‌കൂളില്‍ 24 മുതല്‍ 30 വരെ നടക്കും. അഞ്ഞൂറിലധികം പേര്‍ പങ്കെടുക്കും. 24 ന് വൈകിട്ട് 5ന് പതാക വന്ദനത്തോടെ ആരംഭിക്കുന്ന ശിബിരത്തിന്റെ ഔപചാരിക ഉദ്ഘാടനം 25ന് രാവിലെ 9ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന സമിതിയംഗവും തിരുവനന്തപുരം യൂണിവേഴ്‌സ്‌സിറ്റി കോളജ് ഫിലോസഫി വകുപ്പ് മുന്‍ മേധാവിയുമായ ഡോ.വി. സുജാത നിര്‍വഹിക്കും. സ്വാഗതസംഘം പ്രസിഡന്റ് ഡോ. രമാദേവി അധ്യക്ഷത വഹിക്കും. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

സ്വതന്ത്ര്യ സമര നായികമാര്‍ എന്ന വിഷയത്തില്‍ ജയശ്രീ ഗോപീകൃഷ്ണന്‍ പ്രഭാഷണം നടത്തും. എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ സമര്‍പ്പിത ജീവിതം എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. 26 ന് രാവിലെ 9.30ന് 'വലയില്‍ വീഴാതെ വളരാം' എന്ന വിഷയത്തില്‍ മനീഷ് ജി.യും 11 ന് പ്രണയം, സൗഹൃദം കെണിയാകുമ്പോള്‍ എന്ന വിഷയത്തില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല അധ്യാപിക ദിവ്യ ദേവകിയും പ്രഭാഷണം നടത്തും.


തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ സംഘടനാവിഷയങ്ങളില്‍ ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി. ബാബുരാജന്‍, പൊതു കാര്യദര്‍ശി കെ.എന്‍. സജികുമാര്‍, ഭഗിനിപ്രമുഖ ആര്‍. സുധാകുമാരി  ഉപാധ്യക്ഷന്‍ വി.ഹരികുമാര്‍, സംസ്ഥാന സമിതി അംഗം അശ്വതി രാഗേഷ്, സ്മിതാ വല്‍സന്‍, ഡോ. ആശാ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.  

29ന് നടക്കുന്ന സമാപനസഭ സുനയന കൃഷ്ണന്‍ ഐആര്‍എസ് ഉദ്ഘാടനം ചെയ്യും. ആര്‍. സുധാകുമാരി അധ്യക്ഷയാകും. നവോത്ഥാനത്തിന്റെ സുവര്‍ണ ദൗത്യം എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പ്രഭാഷണം നടത്തും. 30ന് രാവിലെ ശില്പശാല സമാപിക്കും.

  comment

  LATEST NEWS


  വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


  നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


  വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


  ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


  അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


  സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.