×
login
സമ്പദ് വ്യവസ്ഥയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കണമെന്ന് ആര്‍എസ്എസ്‍; പുതിയ സാങ്കേതിക വിദ്യകള്‍ രൂപപ്പെടുത്തണം

ഉയര്‍ന്ന തൊഴില്‍ സാധ്യതയുള്ള ഉത്പാദന മേഖല ശക്തിപ്പെടുത്തേണ്ടതുണ്ട്,

അഹമ്മദാബാദ്: ഭാരതീയസമ്പദ് വ്യവസ്ഥയില്‍ സ്ത്രീകളുടെ പങ്കാളിത്തം  വര്‍ധിപ്പിക്കണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ. അസംഘടിത മേഖലയിലും  സ്ത്രീകളുടെ തൊഴില്‍ സംരംഭങ്ങള്‍ ശക്തമാകണമെന്നും പ്രതിനിധി സഭ പ്രമേയത്തില്‍ പറയുന്നു.  

സാമൂഹിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ പുതിയ സാങ്കേതിക വിദ്യകള്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഈ രീതികളെ അടിസ്ഥാനമാക്കി നിരവധി വിജയകരമായ തൊഴില്‍ മാതൃകകള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ടെന്നത്  ശ്രദ്ധേയമാണ്. പ്രാദേശികമായ സവിശേഷതകള്‍,  ആവശ്യങ്ങള്‍ എന്നിവ കണക്കിലെടുത്താണ് അത്തരം മാതൃകകള്‍ ഉയരുന്നത്. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, സഹകരണ മേഖല, പ്രാദേശിക ഉത്പന്നങ്ങളുടെ നേരിട്ടുള്ള വിപണനം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളില്‍ സംരംഭകര്‍, വ്യവസായികള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി നിരവധി പരിശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കരകൗശലവസ്തുക്കള്‍, ഭക്ഷ്യ സംസ്‌കരണം, വീട്ടില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍, കുടുംബ സംരംഭങ്ങള്‍ തുടങ്ങിയ അനുഭവങ്ങള്‍ പരസ്പരം പങ്കുവെച്ച് ആവശ്യമുള്ള ഇടങ്ങളില്‍  അവ പ്രാവര്‍ത്തികമാക്കണം.  

വിദ്യാഭ്യാസ, വ്യാവസായിക സ്ഥാപനങ്ങള്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളില്‍ വലിയ സംഭാവന ചെയ്തിട്ടുണ്ട്. ദുര്‍ബലരും നിരാലംബരുമായവര്‍ ഉള്‍പ്പെടെ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് സുസ്ഥിരമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ എല്ലാ വിജയഗാഥകളെയും പ്രതിനിധി സഭ അഭിനന്ദിച്ചു. സമൂഹത്തില്‍ 'സ്വദേശി, സ്വാശ്രയത്വ മനോഭാവം വളര്‍ത്തിയെടുക്കാന്‍ ഈ സംരംഭങ്ങള്‍ക്ക് കഴിയുമെന്നും പ്രമേയം പറയുന്നു.


 ഉയര്‍ന്ന തൊഴില്‍ സാധ്യതയുള്ള  ഉത്പാദന മേഖല ശക്തിപ്പെടുത്തേണ്ടതുണ്ട്, അത് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. സമാനമായ സംരംഭകത്വ മനോഭാവം സ്ത്രീകള്‍, ഗ്രാമീണര്‍ വനവാസികള്‍ തുടങ്ങിയവരിലും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വിദ്യാഭ്യാസ വിചക്ഷണര്‍, വ്യവസായ, സാമൂഹിക നേതാക്കള്‍, സംഘടനകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഈ ലക്ഷ്യത്തില്‍ ഫലപ്രദമായ പങ്കാളിത്തം ഉണ്ടായിരിക്കും. അതിനായി സര്‍ക്കാരും മറ്റ് സംവിധാനങ്ങളും ഒത്തുചേര്‍ന്ന് പരിശ്രമിക്കണം.

അതിവേഗം മാറുന്ന ആഗോള സാമ്പത്തിക, സാങ്കേതിക സാഹചര്യങ്ങളുടെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ പുതിയ വഴികള്‍ തേടുകയാണ്. വളര്‍ന്നുവരുന്ന ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയും കയറ്റുമതി സാധ്യതകളും ഉള്ള തൊഴിലവസരങ്ങളുടെയും സംരംഭകത്വത്തിന്റെയും അവസരങ്ങള്‍ സൂക്ഷ്മമായി അന്വേഷിക്കണം. ജോലിക്ക് മുമ്പും ശേഷവും മനുഷ്യശക്തി പരിശീലനം, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രചോദനം, ഹരിത സാങ്കേതിക സംരംഭങ്ങള്‍ തുടങ്ങിയവയില്‍ നാം സ്വയം ഏര്‍പ്പെടണം, പ്രമേയത്തില്‍ നിര്‍ദേശിച്ചു.

Rashtriya Swayamsevak Sangh

Akhil Bharatiya Pratinidhi Sabha Baithak

11-13th March 2022, Karnavati, Gujarat

Resolution

Need to promote work opportunities to make Bharat Self Reliant

Bharat, with its abundant natural resources, vast human power and inherent entrepreneurial skills to transform our agriculture, manufacturing and service sectors, has the potential to create ample work opportunities and take the entire economy to greater heights. As we have experienced the impact of the recent Covid pandemic on employment and livelihood, we have also witnessed opening up of new opportunities which some sections of the society have taken benefit of. The Akhil Bharatiya Pratinidhi Sabha (ABPS) wishes to emphasize that the entire society has to play a proactive role in harnessing such work opportunities to mitigate the overall employment challenge.

The ABPS is of the opinion that thrust is to be given to Bharatiya economic model that is human centric, labor intensive, eco friendly and lays stress on decentralization and equitable distribution of benefits and augments village economy, micro scale, small scale and agro based industries. The areas like rural employability, unorganized sector employment, employment to women and their overall participation in the economy need to be boosted. Efforts are essential to adapt new technologies and soft skills appropriate to our societal conditions.

It is noteworthy that there are many successful models of employment generation based on the above lines available in every part of the country. They have also taken into account local specialties, talent and requirements. At many such places, entrepreneurs, businessmen, micro finance institutions, self help groups and voluntary organizations have initiated endeavors in the areas of value added products, cooperative sector, direct marketing of local products and skill development etc. These initiatives have encouraged ventures such as handicrafts, food processing, home made products and family enterprises. After sharing their experience with others, replicating them at places wherever required should be earnestly considered. Certain educational and industrial institutions have contributed in employment generation efforts in a significant way. The ABPS appreciates all the success stories which have been able to generate sustainable work opportunities for a large section of the society including weaker and deprived sections. Efforts to inculcate spirit of ‘Swadeshi and self reliance’ in the society would give right impetus to the above initiatives.

Our manufacturing sector that has high employment potential requires to be bolstered which can also lessen our dependence on imports. An environment conducive of encouraging entrepreneurship should be created by educating and counselling people, especially youth, so that they can come out of mentality of seeking jobs only. Similar entrepreneurial spirit also needs to be fostered among women, village folk and people from remote and tribal areas. Educationists, industry and community leaders, social organizations and other institutions can have effective participation towards this end. For that it is essential that the governmental and other efforts go in tandem with these.

The ABPS feels that we, as a society, look for innovative ways to address the challenges of fast changing global economic and technological scenario. Opportunities of employment and entrepreneurship with emerging digital economy and export possibilities should be keenly explored. We should engage ourselves in manpower training both pre and on job, research and technology innovations, motivation for start ups and green technology ventures etc.

The ABPS calls upon the citizens to work on Bharat centric models of employment generation to strengthen the economy and achieve sustainable and holistic development. The ABPS urges upon all sections of the society to establish a healthy work culture based on our eternal values catalyzing the whole effort of promoting various types of work opportunities so that Bharat regains its rightful place on the world economic front.

 

 

  comment

  LATEST NEWS


  വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍


  പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'


  'ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല'; എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്‍കി സ്വപ്ന സുരേഷ്


  യാത്രക്കാരെ ചൂഷണം ചെയ്യുന്ന പരാതികള്‍ വര്‍ധിക്കുന്നു; ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു


  നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം


  പ്രതിരോധമേഘലയ്ക്ക് കരുത്തുപകരും; കരസേനയ്ക്കു വേണ്ടി 9100 കോടിരൂപയുടെ കരാറില്‍ പ്രതിരോധമന്ത്രാലയം ഒപ്പുവച്ചത്തില്‍ സംതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.