×
login
നാല് 'ഇ' ആശയവുമായി മഹിളാമോര്‍ച്ച; സ്ത്രീകളെ കരുത്തരാക്കാനും അവസരമൊരുക്കാനും ദേശീയ- സംസ്ഥാന തലത്തില്‍ സഹായകേന്ദ്രങ്ങള്‍

പദ്ധതിയുടെ ഉദ്ഘാടനം ഡെറാഡൂണില്‍ മഹിളാമോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ കേന്ദ്ര റെയില്‍വേ-ടെക്സ്റ്റയില്‍സ് സഹമന്ത്രി ദര്‍ശന ജാര്‍ദോഷ് നിര്‍വഹിച്ചു. ഫോര്‍ ഇ സെന്ററുകള്‍ വഴി സ്ത്രീശാക്തീകരണത്തിലൂടെ ഭാരതത്തെ ലോകരാഷ്ട്രങ്ങളുടെ മുന്‍നിരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സാധിക്കുമെന്ന് ദര്‍ശന ജാര്‍ദോഷ് പറഞ്ഞു.

മഹിളാമോര്‍ച്ച ആരംഭിച്ച ഫോര്‍ ഇ സെന്ററുകളുടെ ഉദ്ഘാടനം കേന്ദ്ര റെയില്‍വേ-ടെക്സ്റ്റയില്‍സ് സഹമന്ത്രി ദര്‍ശന ജാര്‍ദോഷ് നിര്‍വഹിക്കുന്നു. വനതി ശ്രീനിവാസന്‍ എംഎല്‍എ, പദ്മജ എസ്. മേനോന്‍, ദുഷ്യന്ത്കുമാര്‍ ഗൗതം എംപി, മാല രാജ്യലക്ഷ്മി ഷാ എംപി, റിതു ഖണ്ഡൂരി എംഎല്‍എ എന്നിവര്‍ സമീപം

ഡെറാഡൂണ്‍: വനിതകളുടെ മുന്നേറ്റം ലക്ഷ്യമിട്ട് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ ദേശീയതലത്തിലും സംസ്ഥാനങ്ങളിലും ഫോര്‍ ഇ സെന്ററുകള്‍ ആരംഭിക്കുന്നു. വിദ്യാഭ്യാസം (Education), തൊഴില്‍ (Employment), സംരംഭകത്വം (Entrepreneurship), ശാക്തീകരണം (Empowerment) എന്നീ രംഗങ്ങളില്‍ സ്ത്രീകളെ കരുത്തരാക്കാനും അവസരമൊരുക്കാനുമുള്ള സഹായകേന്ദ്രങ്ങള്‍ നടപ്പാക്കുന്നതാണ് പദ്ധതി.  

പദ്ധതിയുടെ ഉദ്ഘാടനം ഡെറാഡൂണില്‍ മഹിളാമോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ കേന്ദ്ര റെയില്‍വേ-ടെക്സ്റ്റയില്‍സ് സഹമന്ത്രി ദര്‍ശന ജാര്‍ദോഷ് നിര്‍വഹിച്ചു. ഫോര്‍ ഇ സെന്ററുകള്‍ വഴി സ്ത്രീശാക്തീകരണത്തിലൂടെ ഭാരതത്തെ ലോകരാഷ്ട്രങ്ങളുടെ മുന്‍നിരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സാധിക്കുമെന്ന് ദര്‍ശന ജാര്‍ദോഷ് പറഞ്ഞു.

മഹിളാമോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റ് വനതി ശ്രീനിവാസന്‍ എംഎല്‍എ അധ്യക്ഷയായി. മഹിളാമോര്‍ച്ച പ്രഭാരി ദുഷ്യന്ത്കുമാര്‍ ഗൗതം എംപി, അഖിലേന്ത്യാ സെക്രട്ടറി പദ്മജ എസ്. മേനോന്‍, മാല രാജ്യലക്ഷ്മി ഷാ എംപി, റിതു ഖണ്ഡൂരി എംഎല്‍എ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഫോര്‍ ഇയുടെ ഭാഗമായി സംസ്ഥാന, ജില്ലാ, മണ്ഡലം തലങ്ങളില്‍ കമ്പ്യൂട്ടര്‍ സംവിധാനത്തോടു കൂടിയ സെന്ററുകള്‍ ആരംഭിക്കുമെന്ന് മഹിളാമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി പദ്മജ എസ്. മേനോന്‍ അറിയിച്ചു.

  comment

  LATEST NEWS


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.