×
login
എന്റെ അച്ഛന്റെ പേര് കുഞ്ഞുണ്ണി; കുഞ്ഞുണ്ണി യുടെ പേരില്‍ പുരസ്‌കാരവും; സന്തോഷത്തിന് നാലു കാര്യങ്ങള്‍ നിരത്തി മുതുകാട്

ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ ബാലസാഹിതി പ്രകാശന്റെ കുഞ്ഞുണ്ണി പുരസ്‌കാരം മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന് അടൂര്‍ ഗോപാലകൃഷ്ണന്‍ സമ്മാനിച്ചു.

തിരുവനന്തപുരം:ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ ബാലസാഹിതി പ്രകാശന്റെ കുഞ്ഞുണ്ണി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മറുപടി പ്രസംഗത്തില്‍ മുതുകാട് പുരസ്‌ക്കാര ലഭ്യതയില്‍ ഏറെ സന്തോഷം നല്‍കിയ നാലു കാരണങ്ങള്‍ പറഞ്ഞു. ആദ്യത്തേത്, ഏറെ ഇഷ്ടപ്പെടുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ കൈകളില്‍ നിന്ന് പുരസ്‌ക്കാരം വാങ്ങാനായി എന്നത്. രണ്ട് ഏറെ അടുപ്പമുണ്ടായിരുന്ന കുഞ്ഞുണ്ണി മാഷിന്റെ പേരിലുള്ള പുരസ്‌ക്കാരം എന്നത്. അതിഗംഭിരമായ മൂന്നു പ്രസംഗങ്ങള്‍ കേള്‍ക്കാനായി എന്നത് മൂന്നാമത്തെ കാര്യം(അടൂര്‍ ഗോപാലകൃഷ്ണന്റെ ഉദ്ഘാടന പ്രസംഗത്തിനു പുറമെ ബാലസാഹിതി പ്രകാശന്‍ ചെയര്‍മാന്‍ എന്‍. ഹരീന്ദ്രന്‍ മാസ്റ്ററുടേയും ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ മാസ്റ്ററുടേയും പ്രസംഗവും മനോഹരമായിരുന്നു).

നാലാമത്തെ കാരണം എന്റെ അച്ഛന്റെ പേരും കുഞ്ഞുണ്ണി എന്നതായിരുന്നു എന്നതാണ്. അതേ പോരിലുള്ള പുരസക്കാരം കിട്ടിമ്പോഴുള്ള വൈകാരിക സന്തോഷം പറയാനാവില്ല . മുതുകാട് പറഞ്ഞു. ജയത്തില്‍ നിന്ന് പാഠം പഠിക്കാനാവില്ല, തോല്‍വിയില്‍നിന്നേ പഠിക്കാനാകൂ എന്ന ജീവിത പാഠം എന്നോടു പറഞ്ഞത് അച്ഛനാണെന്നും പിന്നീട് ജീവിതത്തില്‍ പല പരാജയങ്ങളും ഉണ്ടായപ്പോള്‍ അച്ചന്റെ വാക്കുകള്‍ വഴിവിളക്കായെന്നും മുതുകാട് പറഞ്ഞു.

കുഞ്ഞുണ്ണി പുരസ്‌കാരം മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന് അടൂര്‍ ഗോപാലകൃഷ്ണന്‍ സമ്മാനിച്ചു. ലോകത്തില്‍ തന്നെ മുന്‍ മാതൃകയില്ലാത്ത പ്രവര്‍ത്തനമാണ് ഗോപിനാഥ് മുതുകാട് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് അടൂര്‍ പറഞ്ഞു.. ശാരീരികമായ വൈകല്യമുള്ള കുട്ടികള്‍ക്ക് പരിശീലനം കൊടുത്ത് അവരുടെ ജീവതം മാറ്റുന്ന പ്രവര്‍ത്തനത്തിലാണ് മുതുകാട് ഇപ്പോള്‍.വലിയ കഴിവുകളുള്ള അത്തരം കുട്ടികളിലെ കഴിവുകള്‍ കണ്ടെത്തി അവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ ജീവിതം അര്‍പ്പിച്ച മുതുകാട് ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടേണ്ട വ്യക്തിയാണ്. മുതുകാടിന് കിട്ടാന്‍ പോകുന്ന വലിയ അംഗീകാരങ്ങളുടെ തുടക്കാമാകട്ടെ കുഞ്ഞുണ്ണി പുരസ്‌ക്കാരം എന്നും അടൂര്‍ ആശംസിച്ചു.


കൊച്ചുകേരളം എന്നു പറയുന്നുണ്ടെങ്കിലും മലയാളം ചെറിയ ഭാഷയല്ലെന്ന് അടൂര്‍ പറഞ്ഞു. മലയാളം പഠിച്ചവര്‍ക്ക് ഏതുഭാഷയും അനായാസം വഴങ്ങും. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളെ മലയാളം പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണം. മലയാളി അമ്മമാരുടെ ഗര്‍ഭാശയത്തില്‍ കിടക്കുന്ന കുഞ്ഞിന് ലഭിക്കുന്ന താളം മലയാളമാണ്. ഒരു കാലത്ത് കേരളീയര്‍ പോലും മലയാള ഭാഷയെ അവജ്ഞയോടെ കണ്ടിരുന്നു. ഇന്ന് ഇത്തരം ചിന്താഗതികള്‍ മാറി വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബാലസാഹിതി പ്രകാശന്‍ ചെയര്‍മാന്‍ എന്‍. ഹരീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുണ്ണി മാഷ് കുഞ്ഞുവാക്കുകളിലൂടെയാണ് ലോകത്തില്‍ അത്ഭൂതങ്ങള്‍ സൃഷ്ടിച്ചതെന്ന മറുപടി പ്രസംഗത്തില്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍, ബാലസാഹിതി പ്രകാശന്‍ കാര്യദര്‍ശി യു. പ്രഭാകരന്‍, വൈസ് ചെയര്‍മാന്‍ എം.എ. അയ്യപ്പന്‍, സംഘാടക സമിതി സംയോജകന്‍ പി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

    comment

    LATEST NEWS


    കേരളത്തില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 23.4 ശതമാനം; റിപ്പോര്‍ട്ട് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡേറ്റയുടെ ഭാഗമായി


    പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്


    ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.