×
login
മത ഭീകരതയ്‌ക്കെതിരെ ഹിന്ദുഐക്യവേദി പ്രചാരണ പരിപാടി; സമ്മേളനങ്ങളും സെമിനാറുകളും ജനസമ്പര്‍ക്കങ്ങളും; വിജയദശമിക്ക് രണ്ടു ലക്ഷം വീടുകളില്‍ ശക്തിപൂജ

ഭീകരതയ്‌ക്കെതിരെ ബോധവത്കരണ പരിപാടികള്‍ക്ക് രൂപം കൊടുക്കും. മുഴുവന്‍ മത നേതാക്കളെയും ഹിന്ദു സംഘടനാ നേതാക്കളെയും ജനനേതാക്കളെയും നേരില്‍ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താന്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ ജനകീയ സമ്പര്‍ക്കം നടത്തും.

കോട്ടയം: 'മതഭീകരതയ്‌ക്കെതിരെ ജനജാഗ്രത' എന്ന സന്ദേശവുമായി താലൂക്ക് തലങ്ങളില്‍ ജനജാഗ്രതാസമ്മേളനങ്ങളും ജില്ലാ കേന്ദ്രങ്ങളില്‍  'കേരളത്തിലും താലിബാനിസമോ' എന്ന വിഷയത്തില്‍ സെമിനാറുകളും നടത്തുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ പിന്തുണയോടെ മതഭീകരത സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന സാഹചര്യത്തിലാണ് പ്രചാരണ പരിപാടി.

ഭീകരതയ്‌ക്കെതിരെ ബോധവത്കരണ പരിപാടികള്‍ക്ക് രൂപം കൊടുക്കും. മുഴുവന്‍ മത നേതാക്കളെയും ഹിന്ദു സംഘടനാ നേതാക്കളെയും ജനനേതാക്കളെയും നേരില്‍ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താന്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ ജനകീയ സമ്പര്‍ക്കം നടത്തും.  

സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടുകളും ന്യൂനപക്ഷ പ്രീണന നയങ്ങളും തുറന്നുകാട്ടി ജനകീയ കുറ്റപത്രം തയ്യാറാക്കും. ജൂലൈ 13ന് സെക്രട്ടേറിയറ്റിന് മുന്നിലും കളക്ടറേറ്റുകള്‍ക്ക് മുന്നിലും ഹിന്ദു സമുദായ സംഘടനാ നേതാക്കളുടെയും സാമൂഹ്യ സാംസ്‌കാരിക നായകരുടേയും നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിക്കും. ഇസ്ലാമിക ഭീകരര്‍ വധിച്ച രാമസിംഹന്റെ ബലിദാന ദിനമായ ആഗസ്ത് രണ്ടു മുതല്‍  ക്വിറ്റിന്ത്യാദിനമായ ആഗസ്ത് 9 വരെ 'മത ഭീകരതയ്‌ക്കെതിരെ ജനജാഗ്രത' എന്ന സന്ദേശമുയര്‍ത്തി താലൂക്ക് തലങ്ങളില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.  


ക്വിറ്റിന്ത്യാ ദിനത്തില്‍ 'ക്വിറ്റ് ടെമ്പിള്‍' മുദ്രാവാക്യം ഉയര്‍ത്തി ക്ഷേത്ര ഭരണം സര്‍ക്കാര്‍ വിട്ടൊഴിയുക, ഭക്തരെ ഭരണം ഏല്പിക്കുക എന്ന ആവശ്യമുന്നയിച്ച് ദേവസ്വം ക്ഷേത്രങ്ങള്‍ക്കു മുന്‍പില്‍ ഭക്തജനങ്ങള്‍ നാമജപയജ്ഞം സംഘടിപ്പിക്കും. ക്ഷേത്രവിമോചന പ്രക്ഷോഭത്തിന് ജൂലൈ, ആഗസ്ത് മാസങ്ങളില്‍ ക്ഷേത്രങ്ങളില്‍ ഭക്തജന സദസ്സ് വിളിച്ച് പ്രതിരോധ സമിതികള്‍ രൂപീകരിക്കും. ക്ഷേത്രപ്രവേശന വിളംബര ദിനമായ നവംബര്‍ 12ന് കോഴിക്കോട് മുതലക്കുളം മൈതാനത്ത് ആയിരങ്ങള്‍ പങ്കെടുക്കുന്ന ക്ഷേത്രവിമോചന മഹാസമ്മേളനം സംഘടിപ്പിക്കും.  

ഹിന്ദുഅവകാശപത്രികയുടെ വിപുലീകരണവും പരിഷകരണവും ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിവിധ ഹിന്ദു സമുദായ സംഘടനകളുടെ ആയിരം നേതാക്കളെ നേരില്‍ കാണും. ഒക്ടോബര്‍ ഒന്നു മുതല്‍ 30 വരെ  മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മുന്നണി നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് ഹിന്ദു അവകാശപത്രിക സമര്‍പ്പിക്കും.  

തെരഞ്ഞെടുത്ത എസ്‌സി, എസ്ടി കോളനികള്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും. ഹിന്ദു സംഘടനകളുടെയും, എന്‍ജിഒകളുടെയും സഹകരണത്തോടെ കോളനിനിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. വിജയദശമി ദിനത്തില്‍ രണ്ടു ലക്ഷം ഹിന്ദുഭവനങ്ങളില്‍ ശക്തിപൂജ നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, വൈസ് പ്രസിഡന്റ് പി.എസ്. പ്രസാദ്, വക്താവ് ഇ.എസ്. ബിജു, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ്  സത്യശീലന്‍ എന്നിവര്‍ പങ്കെടുത്തു.

  comment

  LATEST NEWS


  മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


  മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


  സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


  വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


  രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


  അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.