×
login
ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം സമാപിച്ചു; രാഷ്ട്രീയത്തിന് അതീതമായി ഹിന്ദുത്വ വികാസം ഉണ്ടാകണമെന്ന് ആര്‍. ഹരി

സംസ്ഥാന രക്ഷാധികാരികളായ എം.കെ. കുഞ്ഞോല്‍ മാഷ്, കെ.എന്‍. രവീന്ദ്രനാഥ് എന്നിവര്‍ നിലവിളക്ക് കൊളുത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷയായി. ഹിന്ദു ഐക്യവേദി പോലുള്ള സംഘടനകളുടെ സുരക്ഷിതത്വത്തിലാണ് ഹിന്ദു സമൂഹം മുന്നോട്ട് പോകുന്നതെന്ന് കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. ഹൈന്ദവര്‍ ഒന്നായ ശക്തിയാണ്. പലരും നമ്മളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. ഈ സാഹചര്യത്തില്‍ നമ്മള്‍ ആന്തരികമായി കരുത്താര്‍ജിക്കണമെന്നും അവര്‍ പറഞ്ഞു.

പെരുമ്പാവൂര്‍: ഹൈന്ദവ പോഷക സംഘടനകളെ പരിപോഷിപ്പിക്കണമെന്നും രാഷ്ട്രീയത്തിന് അതീതമായി ഹിന്ദുത്വ വികാസം ഉണ്ടാകണമെന്നും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍. ഹരി. വിശാലമായ ഹിന്ദു സംസ്‌കാരം  നിര്‍മിക്കപ്പെടേണ്ടത് ഹിന്ദു ഐക്യവേദിയിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. പെരുമ്പാവൂര്‍ അപ്പൂസ് ഓഡിറ്റോറിയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന രക്ഷാധികാരികളായ എം.കെ. കുഞ്ഞോല്‍ മാഷ്, കെ.എന്‍. രവീന്ദ്രനാഥ് എന്നിവര്‍ നിലവിളക്ക് കൊളുത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷയായി. ഹിന്ദു ഐക്യവേദി പോലുള്ള സംഘടനകളുടെ സുരക്ഷിതത്വത്തിലാണ് ഹിന്ദു സമൂഹം മുന്നോട്ട് പോകുന്നതെന്ന് കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. ഹൈന്ദവര്‍ ഒന്നായ ശക്തിയാണ്. പലരും നമ്മളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. ഈ സാഹചര്യത്തില്‍ നമ്മള്‍ ആന്തരികമായി കരുത്താര്‍ജിക്കണമെന്നും അവര്‍ പറഞ്ഞു.


സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ  ഇ.എസ്. ബിജു,  ആര്‍.വി. ബാബു, സംഘടനാ സെക്രട്ടറി സി. ബാബു, സഹസംഘടന സെക്രട്ടറി വി. സുശികുമാര്‍, ട്രഷറര്‍ പി. ജ്യോതീന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു. 'ഹിന്ദു ഐക്യവേദി നയവും ദൗത്യവും' എന്ന വിഷയത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് പ്രഭാഷണം നടത്തി. വൈകിട്ട് നടന്ന സമാപന സഭയില്‍ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന കാര്യാധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരി അധ്യക്ഷനായിരുന്നു. ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് ടി.വി. പ്രസാദ് ബാബു സമാപന സന്ദേശം നല്‍കി. സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്‍, മധ്യമേഖല സംഘടനാ സെക്രട്ടറി കെ.പി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

വൈകിട്ട് നടന്ന പൊതുസമ്മേളനം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എന്‍.കെ. സുന്ദരേശന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ശിവന്‍, ക്യാപ്റ്റന്‍ കെ. സുന്ദരന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സുധീര്‍, ടി. ദിനേശ്, മധ്യമേഖല സംഘടനാ സെക്രട്ടറി എം.സി. സാബു ശാന്തി തുടങ്ങിയവര്‍ സംസാരിച്ചു.  

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.