×
login
കുഞ്ഞുണ്ണി പുരസ്‌കാരം മജീഷ്യന്‍ ഡോ. ഗോപിനാഥ് മുതുകാടിന്

പുരസ്‌ക്കാരം കുഞ്ഞുണ്ണി മാഷിന്റെ ജന്മദിനമായ മെയ് 10ന് തിരുവനന്തപുരത്ത് നല്‍കും

തിരുവനന്തപുരം: ബാലസാഹിതീ പ്രകാശന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കുഞ്ഞുണ്ണി പുരസ്‌കാരം മജീഷ്യന്‍  ഡോ. ഗോപിനാഥ് മുതുകാടിന്. ബാലഗോകുലത്തിന്റെ പ്രഥമ രക്ഷാധികാരിയും മാതൃഭാഷ ഉപാസകനുമായ കുഞ്ഞുണ്ണി മാഷിന്റെ സ്മരണാര്‍ത്ഥം  ഏര്‍പ്പെടുത്തിയതാണ് പുരസ്‌ക്കാരം.

 കുട്ടികളുടെ മികച്ച മോട്ടിവേറ്റര്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അഭയവും ആശ്രയവുമായി നില്‍ക്കുന്ന ശ്രേഷ്ഠ കലാകാരന്‍ എന്നീ നിലയിലാണ് മുതുകാടിന് പുരസ്‌കാരം നല്‍കുന്നത്. 25000 രൂപയും ശില്പവും പ്രശംസ പത്രവും അടങ്ങുന്ന പുരസ്‌ക്കാരം  കുഞ്ഞുണ്ണിമാഷിന്റെ ജന്മദിനമായ മെയ് 10ന്  തിരുവനന്തപുരത്ത് നല്‍കും.  സി. രാധാകൃഷ്ണന്‍, എന്‍ ഹരീന്ദ്രന്‍, പ്രൊഫ. സി എന്‍ പുരുഷോത്തമന്‍, വേണു വാരിയത് എന്നിവരടങ്ങുന്ന സമിതിയാണ്  പുരസ്‌കാര നിര്‍ണയം നടത്തിയത്.

 

    comment

    LATEST NEWS


    സംസ്ഥാനത്തെ റേഷന്‍ വിതരണം നിര്‍ത്തിവച്ചു; വീണ്ടും ഇ-പോസ് മെഷിനില്‍ സാങ്കേതിക തകരാര്‍; ബില്ലിങ് നടക്കുന്നില്ല


    കോട്ടയം ചേനപ്പടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം; പുലര്‍ച്ചെ ഉഗ്ര ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍


    അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)


    പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


    ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


    മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.