×
login
മധ്യപ്രദേശ് സര്‍ക്കാറിന്റെ പുരസ്‌ക്കാരം ബാലഗോകുലത്തിന് മാര്‍ച്ച് 22 ന് ഉജ്ജയ്‌നിയില്‍ സമ്മാനിക്കും

കൃഷ്ണനെ മാതൃകയാക്കി കുട്ടിക്ള്‍ക്ക് സാംസ്‌ക്കാരിക വിദ്യാഭ്യാസം നല്‍കുന്ന ബാലഗോകുലത്തിനെ ആദരിക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലമാണ് ഉജ്ജയ്‌നി

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ അവാര്‍ഡായ  അമര്‍ ഷഹീദ് ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയസമ്മാന്‍   മാര്‍ച്ച് 22 ന് ബാലഗോകുലത്തിന്  സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനാണ് പ്രഖ്യാപിച്ചത്

സ്വാതന്ത്ര്യസമരം, ദേശസ്‌നേഹം, സാമൂഹിക പ്രവര്‍ത്തനം എന്നീ ആശയങ്ങളെ  ഭക്ത്യാദരപൂര്‍വം അഭിനന്ദിക്കാനും സൃഷ്ടിപരമായ സംഭാവനകളും പ്രത്യേക നേട്ടങ്ങളും തിരിച്ചറിയാനും ഉദ്ദേശിച്ച് 2006 മുതല്‍ നല്‍കി വരുന്നതാണ്  സ്വാതന്ത്ര സമര സേനാനി ചന്ദ്രശേഖര്‍ ആസാദിന്റെ പേരിലുള്ള പുരസ്‌ക്കാരം.

കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കായി നല്‍കുന്ന സമാനതളില്ലാത്ത സംഭാവന, ഭാരതീയ സംസ്‌ക്കാരവും ധാര്‍മ്മിക  സാമൂഹ്യ മൂല്യങ്ങളും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്, സാമൂഹ്യ സേവനത്തില്‍ അഭിമാനവും ഭക്തിയും സൃഷ്ടിച്ച് നാടിന്റെ ഉന്നമനത്തിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് എന്നിവ പരിഗണിച്ചാണ് ബാലഗോകുലത്തെ പുരസക്കാരത്തിന് തെരഞ്ഞെടുത്തതെന്ന് മധ്യപ്രദേശ് സാംസക്കാരിക വകുപ്പ്  പ്രിന്‍സിപ്പല്‍ സെക്രട്ടറി ശേഖര്‍  ശുക്ള അറിയിച്ചു.

 ഉജ്ജനിയില്‍  നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിക്കുക.  മധ്യപ്രദേശ് സര്‍ക്കാറിന്റെ ആദരവ്,  50-ാം വാര്‍ഷികം  ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ബാലഗോകുലത്തിന് അഭിമാന മുഹൂര്‍ത്തമാണെന്നും ഉത്തരവാദിത്വം കൂടുതല്‍ കാര്യക്ഷമതയോടെ നിര്‍വഹിക്കാന്‍ പ്രചോദനമാകുമെന്നും സംസ്ഥാന പ്രസിഡന്റ് ആര്‍  പ്രസന്നകുമാര്‍ പറഞ്ഞു.  


വിക്രമാദിത്യന്റേയും കാളിദാസന്റേയും കര്‍മ്മഭൂമിയും ഭഗവാന്‍ ശ്രീകൃഷ്ണന്റെ പാഠശാലയായ സാന്ദീപനി ആശ്രമത്തിന്റെ കേന്ദ്രവുമായ  ഉജ്ജയ്‌നിയില്‍ വച്ച് പുരസ്‌ക്കാരം സമ്മാനിക്കപ്പെടുന്നു എന്നതില്‍ ഏറെ പ്രത്യേകതയുണ്ട്. കൃഷ്ണനെ  മാതൃകയാക്കി കുട്ടികള്‍ക്ക്‌ സാംസ്‌ക്കാരിക വിദ്യാഭ്യാസം നല്‍കുന്ന ബാലഗോകുലത്തിനെ ആദരിക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലമാണ് ഉജ്ജയ്‌നി. ബാലഗോകുലത്തെ പ്രതിനിധീകരിച്ച് മുന്‍ അധ്യക്ഷന്‍  കെ.പി. ബാബുരാജന്‍, നിര്‍വാഹക സമിതിയംഗം പി.ശ്രീകുമാര്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങുമെന്നും പ്രസന്നകുമാര്‍ അറിയിച്ചു.

 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.