×
login
കായിക ലോകം നരേന്ദ്ര മോദിയെ പുകഴ്ത്തുന്നതിനു പിന്നില്‍ 'ടാര്‍ഗറ്റ് ഒളിമ്പിക്‌സ് പോഡിയം' പദ്ധതി

ഒളിമ്പിക്‌സില്‍ വിജയം എന്നു തന്നെ പേരിട്ട് യുവജന കായിക മന്ത്രാലയം ആരംഭിച്ച പദ്ധതിയുടെ വിജയമാണ് ടോക്കിയോയില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച മെഡല്‍ നേട്ടം.

കായിക താരങ്ങള്‍ വിയര്‍പ്പൊഴുക്കി മെഡല്‍ നേടുന്നതിന് ഭരണാധികാരിയെ പ്രശംസിക്കണോ?.  ഇന്ത്യന്‍ താരങ്ങല്‍ ഒളിംപ്ക്‌സില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടം കൊയതതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുന്നതെന്തിന് ?  കായിക താരങ്ങള്‍ ഇപ്പോള്‍ ഒളിമ്പിക്‌സില്‍ നേടുന്ന മെഡലുകളില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കുണ്ടോ?  മെഡല്‍ തിളക്കത്തില്‍ ഹോക്കി ഗോളി പി ആര്‍ ശ്രീജേഷും  മുന്‍ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജും ഒക്കെ നേട്ടത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്കും കായികമന്ത്രിക്കും നല്‍കുന്നതെന്തിന്? ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ടാര്‍ഗറ്റ് ഒളിമ്പിക്‌സ് പോഡിയം പദ്ധതി.( TOPS). പേരില്‍ തന്നെയുണ്ട് ലക്ഷ്യം. ഒളിമ്പിക് സമ്മാന വേദി  ലക്ഷ്യമാക്കിയുള്ള പരിശീലനവും പ്രോത്സാഹനവും. 2014-2015 സാമ്പത്തിക വര്‍ഷത്തില്‍ മോദി സര്‍ക്കാര്‍ ആരംഭിച്ച കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി.  

ഒളിമ്പിക്‌സില്‍ വിജയം എന്നു തന്നെ പേരിട്ട് യുവജന കായിക മന്ത്രാലയം ആരംഭിച്ച പദ്ധതിയുടെ വിജയമാണ് ടോക്കിയോയില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച മെഡല്‍ നേട്ടം.

മികച്ച യുവ കായിക താരങ്ങളെ രാജ്യത്തിന്റെ  ഓരോ കോണില്‍ നിന്നും കണ്ടെത്തുക. ലോകോത്തര നിലവാരമുള്ള വിദേശ കോച്ചുകള്‍ അടക്കമുള്ളവരുടെ സേവനം. കായികതാരങ്ങള്‍ക്ക് വേണ്ട ഉന്നത നിലവാരത്തില്‍ ഉള്ള ഉപകരണങ്ങള്‍ ലഭ്യമാക്കല്‍. സപ്പോര്‍ട്ട് സ്റ്റാഫിന്റെ സേവനവും മികച്ച ആഹാരവും. സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റ്, മെന്ററിങ്  കൗണ്‌സലിംഗ് വിദഗ്ദ്ധര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, മറ്റു അനുബന്ധ പരിശീലകര്‍ എന്നുവരുടെ സേവനം.അന്താരാഷ്ട്രവേദികളില്‍ മത്സത്തിന് ഉള്ള തയ്യാറെടുപ്പുകള്‍. ഓരോ താരത്തിനും മാസം 50,000 രൂപ വീതം ഇന്‍സെന്റീവ്. തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയാണ്  കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം പദ്ധതി ആസൂത്രണം ചെയ്തു വിജയിപ്പിച്ചത്.  

നീരജ് ചോപ്രയും പി വി  സിന്ധുവും  മേരി കോമും അടക്കം 100 ല്‍ അധികം താരങ്ങളെ ആണ് ടോപ്‌സ് പദ്ധതി സ്‌പോണ്‌സര്‍ ചെയ്യുന്ന പട്ടികയില്‍ ഉള്ളത്.  

പദ്ധതി പ്രഖ്യാപിച്ച പണം  ഒഴുക്കി കൈകെട്ടിയിരിക്കുകയായിരുന്നില്ല ഭരണകൂടം എന്നും തെളിയിച്ചു. ഒളിംപ്യന്മാര്‍ ആവേശത്തോടെ പറയുന്ന വാക്കുകളിലുണ്ട് അതിനു തെളിവ്. നാലു പതിറ്റാണ്ടിനുശേഷം ഹോക്കിയില്‍ മെഡല്‍ കിട്ടാന്‍ ഇന്ത്യന്‍ വല കാത്ത പി ആര്‍ ശ്രീജേഷ് പ്രധാനമന്ത്രി എങ്ങനെ പ്രചോദനമായി എന്ന് പരസ്യമായി പറഞ്ഞു.

'2012ല്‍ തോറ്റപ്പോള്‍ എല്ലാവരും തങ്ങളെ കളിയാക്കുകയായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. വലിയ പ്രചോദനവും പിന്തുണയുമാണ് കിട്ടുന്നത്.  ടോക്കിയോയില്‍ സെമിയില്‍ തോറ്റപ്പോള്‍ പ്രധാനമന്ത്രി  നേരിട്ട് വിളിച്ചു. എല്ലാവരോടും ആശ്വാസ വാക്കുകള്‍ പറഞ്ഞു. മികച്ച രീതിയില്‍ കളിച്ചതു ചൂണ്ടിക്കാട്ടി. പേടിക്കേണ്ട, കൂടെയുണ്ടെന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. അതാണ് പ്രചോദനം. കഠിന പ്രയത്‌നം തിരിച്ചറിയുന്നു, നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നു, കഷ്ടപ്പാടിനെ അംഗീകരിക്കുന്നു. കായിക താരത്തെ സംബന്ധിച്ച് വലിയ കാര്യമാണിത്.ജയിക്കുന്നവരെ മാത്രമല്ല തോല്‍ക്കുന്നവരെയും പിന്തുണയ്ക്കുന്നു. 2012ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വലിയ കാര്യമാണ്.പ്രധാനമന്ത്രി തന്റെ പതിവ് യോഗ പോലും മാറ്റിവച്ച് ഞങ്ങളുടെ കളി കാണാന്‍  സമയം കണ്ടെത്തി. അതൊക്കെ വലിയ പ്രചോദനമാണ്.' തുടര്‍ച്ചയായി നാലാം ഒളിംപ്ക്‌സ് കളിച്ച ശ്രീജേഷ് പറഞ്ഞു.

മുന്‍ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജിനും പ്രധാനമന്ത്രിയേയും കായിക മന്ത്രാലയത്തേയും പുകഴ്ത്താന്‍ വാക്കുകളില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും കായിക മന്ത്രാലയവും നല്‍കിയത് അസാധാരണ പിന്തുണയാണ് കായിക താരങ്ങള്‍ക്ക നല്‍കിയതെന്ന് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ്.  'ഒളിംപി്കസിന് പോകും മുന്‍പ് ഓരോ കായികതാരത്തേയും പ്രധാനമന്ത്രി നേരിട്ടു വിളിച്ചു.  അത് നല്‍കുന്ന പ്രചോദനം ചെറുതല്ല. കായിക മന്ത്രിയായിരുന്ന കിരണ്‍ റിജുജു എല്ലാത്തിനും ഒപ്പമുണ്ടായിരുന്നു.  ആവശ്യങ്ങള്‍ ഫോണില്‍ വിളിച്ചു പറയാന്‍വരെ സ്വാതന്ത്യം നല്‍കുകയും  നടപടി സ്വീകരിക്കുകയും ചെയ്്തു. പകരം വന്ന മന്ത്രി അനൂരാഗ് ടാഗൂറും കായിക പശ്ചാത്തലമുള്ള ആളായത് നന്നായി. കായിക മന്ത്രാലയം ആകെ താരങ്ങള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. ഇതൊക്കെയാണ് കായിക താരങ്ങള്‍ പ്രതീക്ഷിക്കുന്നത്. പണ്ട് ഇതായിരുന്നില്ല അവസ്ഥ' . 2008 ലെ ബീജിംഗ് ഒളിംപ്കസില്‍ ഇന്ത്യയെ നയിച്ച അഞ്ജു ബോബി ജോര്‍ജ്ജ്  വിശദീകരിച്ചു.. ഒളിംപ്ക്‌സ് വില്ലേജ് സന്ദര്‍ശിക്കാന്‍ പോലും തയ്യാറാകാത്ത കായിക മന്ത്രി ഉണ്ടായിരുന്നു.  2005 ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി വന്നപ്പോള്‍ പ്രധാനമന്ത്രിയുടെ ഒരഭിനന്ദനത്തിനപ്പുറം ഒന്നുമുണ്ടായില്ലന്നും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായ അഞ്ജു പറയുമ്പോള്‍ കായിക രംഗത്തെ മോദി സര്‍ക്കാര്‍ ശരിയാക്കിയെടുക്കുന്നു എന്നതിന്റെ സാക്ഷ്യം പറച്ചിലാകും.

 

  comment

  LATEST NEWS


  അഫ്ഗാന്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നത് നിര്‍ത്തണം, അവരെ മാനിക്കണം; താലിബാന് താക്കിത് നല്‍കി രാജ്യങ്ങള്‍


  സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.